posted by
Beemapally Beemapallyblog
ഇസ്ലാമിലെ ജിഹാദും ഭരണ രാഷ്ട്രീയ വ്യവസ്ഥയും എന്താണെന്നും അതെന്തിനാണെന്നും ഇതുവരെ മനസ്സിലാകാത്തവർ ആരെന്നെ ചോദ്യത്തിന്റെ മറുപടി അത് കേരളത്തിലെ ചില മുസ്ലിം സംഘങ്ങൾ എന്നു തന്നയാണ്.
കേരള മുസ്ലിങ്ങളിലെ അപാര ഇസ്ലാം സ്നേഹികളായ ഒരു സംഘത്തിന്റെ മുഖപത്ര ലേഖനമാണീ പോസ്റ്റിലെ പടം. ആ സംഘത്തിലുള്ളവര്‍ നയിക്കുന്നതു മാത്രമാണിസ്ലാം. അതിനാൽ അവർ തീവ്രവാദ വിരുദ്ധരും അവരെ എതിർക്കുന്നവർ തീവ്രവാദികളോ ശിർക്കന്മാരോ അവരെ പിന്തുണക്കുന്നവരോ ആണെന്നാണ് അവരുടെ സിദ്ധാന്തം.

ഈ ചങ്ങാതിമാരുടെ കാഴ്ച്ചയിൽ ഇന്നലെവരെ കൂടെയുണ്ടായിരുന്ന സഹയാത്രികന്റെ ഇന്നത്തെ പ്രാർത്ഥന നിഷിദ്ധമാക്കലും അവനെ പള്ളികളിൽകയറിപ്പോലും പരിക്കേൽപ്പിക്കുന്നതുമാണ് ഇസ്ലാമിലെ ജിഹാദ്. അതാണവർ പഠിച്ച ബദറുകളുടെ ആധുനിക രൂപം..
ഹമാസെന്ന ചെറുത്തു നിൽപ്പ് സംഘം അധിനിവേശം ജീവിത നിയോഗമാക്കിമാറ്റിയ ഇസ്രയേൽ ഫാസിസ്റ്റ്കളുടെ ക്രൂരതക്കിരയായ ഫലസ്തീൻ മക്കളുടെ കണ്ണുനീരിന്റെ പിറവിയാണെന്നു അറിയാത്തവരല്ല കേ
രളത്തിലെ ഈ മുസ്ലിം ഗ്രൂപ്പ്. സമാധാനത്തിന്റെ ഒലിവിലയേന്തിയ കൈകളിൽ കരിങ്കൽച്ചീളുകൾ വന്നതും അത് നിറതോക്കുകളും മിസൈലുകളുമാക്കി മാറ്റേണ്ടി വന്നതും എന്തിനെന്നുള്ള 'സ്വഹീഹും' അവർക്കറിയാഞ്ഞിട്ടല്ല..
അമേരിക്കൻ സാമ്രാജ്യത്വം കണ്ണുരുട്ടുമ്പോൾ വാർന്നുപൊകുന്ന ഇസ്ലാമിക ചെറുത്തുനിൽപ്പ് ചരിത്രങ്ങളുടെ 'അറബുതമ്പുരാക്കൻ' മാതൃകകൾ കേരളമുസ്ലിം യവ്വനങ്ങളിലും പറിച്ചു നടാനാണ് ഇത്തരം മത ഗ്രൂപ്പുകളുടെ ശ്രമമെങ്കിൽ തിരസ്കരിക്കപ്പെടുന്നത് അശരണർക്കും അടിച്ചമർത്തപ്പെടുന്നവർക്കും വേണ്ടി ശബ്ദിക്കാനുള്ള, അടിമത്വത്തെ ചെറുക്കാനുള്ള വേദ ഗ്രന്ഥത്തിലെ പേജുകൾ തന്നയാണ്.
കണ്ടാല്‍ പരസ്പരം സലാം പറയുകയോ നമസ്കാരത്തില്‍ കൈ പൊക്കിളിനടിയിലാണോ നെഞ്ചിനുമുകളിലാണോ കെട്ടേണ്ടതെന്ന് ഓലകള്‍ തപ്പിനടന്ന് തര്‍ക്കിക്കുന്നവർക്ക് നിലനിൽപ്പിനായുള്ള ഒരു ജനതയുടെ പോരാട്ടവും ഗാസയുടെ ധീരന്മാരും വെറും തമാശയും പള്ളിമുറ്റത്തെ സ്റ്റേജ് തർക്കത്തിനും സമാനമായിരിക്കാം...പക്ഷെ അവർ തർക്കിക്കുന്ന ജിന്നുകളുടെ ബാത്ത് റൂമിലെ സാന്നിധ്യത്തെക്കുറിച്ചുള്ള അവമതിയെക്കാൾ, ഗാസയുടെ ബാല്യങ്ങളെ ചെറുത്തു നിൽക്കാൻ പഠിക്കുന്ന പോരാട്ടത്തിന്റെ ഇസ്ലാമിനു തന്നുയാണ് നാളത്തെ ഭാവി...!!