Search the blog

Custom Search

തിരൂര്‍ അക്രമം - എസ് ഡി പി ഐ പറഞ്ഞതെന്ന് വിശ്വസിക്കുനതിനു മുന്‍പ്‌...


തിരൂരില്‍ നടന്ന അക്രമത്തിന്റെ ഉത്തരവാദിത്വം എസ് ഡി പി ഐ ഏറ്റെടുത്തു എന്ന് മാധ്യമങ്ങള്‍ പറയുന്നതിന് കൂടെ ഏറ്റു പാടുന്നതിനു മുന്‍പ്‌... വിശ്വസികുന്നതിനു മുന്‍പ്‌... എസ് ഡി പി ഐ മലപ്പുറം ജില്ലാ പ്രസിഡന്‍റ് നടത്തിയ വാര്‍ത്താസമ്മേളനത്തിന്‍റെ സത്യാവസ്ഥ കേള്‍ക്കൂ ......

ജില്ലാ പ്രസിഡന്റ് പറയുന്നത് :-

"മംഗലത്ത്‌ നടന്ന സംഭവം അപലപനീയമാണു...ലത്തീഫിനെ അക്രമിച്ചതും തുടർന്നുണ്ടായ സംഭവങ്ങളും അപലപനീയമാണു...പാർട്ടി തീരുമാനമല്ല...പ്രവർത്തകരുടെ സ്വഭാവിക പ്രതികരണം മാത്രം ആയിരുന്നു അതു...പ്രവർത്തകർ പ്രകോപിതരായ സാഹചര്യം ലത്തീഫ്‌ ആക്രമിക്കപെട്ടതാണു....മുമ്പുള്ള 16 കേസുകളിൽ പോലീസ്‌ നിഷ്ക്രിയത്വം കാട്ടിയതാണു, ഈ രീതിയിൽ പ്രവർത്തകർ പ്രതികരിക്കുന്ന അവസ്ഥയിലേക്കെത്തിയതു...വിഷയത്തിൽ ഉള്ള പ്രവർത്തകർ പോലീസ്‌ കസററഡിയിൽ ആയതിനാൽ അവരുമായി സംസാരിക്കാൻ കഴിഞ്ഞിട്ടില്ല...
പോലീസ്‌ അന്വോഷണം നടക്കട്ടെ, പൂർണ്ണമായും അന്വോഷണവുമായി പാർട്ടി സഹകരിക്കും..."


പൂര്‍ണ രൂപം കാണുക : 

വീണ്ടും കാവലാള്‍ തയ്യാര്‍ - പുതിയ യൂണിഫോമുമായി പോപ്പുലര്‍ ഫ്രണ്ട് രംഗത്ത്


കേരള ജനതയെ ഏറ്റവും ആകര്‍ഷിച്ചതും സ്വാതന്ത്ര്യ ദിനത്തിന്റെ അന്തസ്സുയര്‍ത്തിയതും എല്ലാവരും ഓര്‍മിക്കുന്നു ഒരു ദിനമായി മാറ്റി എടുത്തതുമായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ യുടെ ആഭിമുഖ്യത്തില്‍ നടന്നു വന്ന ഫ്രീഡം പരേഡ്‌ ആര്‍കും മറക്കാന്‍ സാധിച്ചു കാണില്ല. ഇന്ത്യന്‍ സമൂഹത്തിനു സ്വാതന്ത്ര്യം ലഭിച്ച ആഗസ്റ്റ്‌ 15 എന്ന ദിനം വെറും ഒരു അവധി ദിനമായി കൊണ്ടാടിയ സമയത്ത് തികച്ചും വ്യത്യസ്തമായി ജനത്തിന്റെ മനസ്സ് കവര്‍ന്ന ഫ്രീഡം പരേഡ്‌. ഇന്നിതാ അതിന്റെ നിറം മാറി കയിഞ്ഞിരിക്കുന്നു. പുത്തന്‍ നിറത്തില്‍ കൂടുതല്‍ ശോഭയോടെ വീണ്ടും കേരളത്തിന്റെ മനസ്സ് കീയടക്കാന്‍ അവര്‍ എത്തുന്നു.

                                             യൂണിഫോമിന്റെ നിറത്തെ ചൊല്ലി ഉണ്ടായ വിവാദങ്ങള്‍ അനവധി ആയിരുന്നു. മറ്റൊരു രാജ്യത്തിന്‍റെ യൂനിഫോര്‍മുമായി സാമ്യത ഉണ്ടെന്ന പേരില്‍ തല്‍പരകക്ഷികള്‍ അടിച്ചിറക്കിയ കള്ള വാദങ്ങള്‍ ഏറ്റുപിടിച്ചു മാധ്യമവും ഇറങ്ങി . അതോടെ കപട മതേതര വാദികളും കപട പുരോഗമന പ്രസ്ഥാനങ്ങളും ഹിന്ദുത്വ വര്‍ഗീയവാദികളും ഒന്നുചേര്‍ന്ന് ഇല്ലാതാക്കാന്‍ ശ്രമിച്ച പോപ്പുലര്‍ ഫ്രണ്ട് ന്റെ പരേഡ്‌ ആണ് ഇപ്പോള്‍ നിറത്തില്‍  മാത്രം മാറ്റം വരുത്തി ആവേശവും അഭിമാനവും അല്പം പോലും കുറവ് വരാതെ വീണ്ടും അലയടിക്കാന്‍ പോകുന്നത്. മുന്‍പ്‌ കൊടുത്ത പോലെ മുഴുവന്‍ ജനങ്ങളും തുടര്‍ന്നും എല്ലാവിധ സപ്പോര്‍ട്ടും നല്‍കണം. 

link

Related Posts Plugin for WordPress, Blogger...