ഒളിച്ചിരുന്ന് ആക്രമിക്കുന്ന ശത്രുവിനെക്കള്‍ നേരിട്ട് വരുന്ന ശത്രുവിനെ നേരിടാനാണ് എളുപ്പം. അതിനുള്ള വഴി എന്നോണം ആണ് കണ്ണൂരില്‍ ഇന്നലെ നടന്ന ചുവപ്പിന്റെ മക്കളുടെ കാവിവല്കരണം. ശരീരം മാത്രമേ മാറുന്നുള്ളൂ മനസ്സ് പണ്ടേ സന്ഘിയോടു ചേര്‍ന്നുള്ളതാണ് എന്ന് പലക്കുറി തെളിയിച്ചതാണ്. കമ്മ്യൂണിസത്തിന്റെ മറയിലിരുന്നു ഇസ്ലാമിനെതിരെയും ഇതര സാധാരണ മനുഷ്യര്‍ക്കിടയിലും കുത്തിത്തിരിപ്പും കലാപവും ഉണ്ടാക്കികൊണ്ടിരുന്ന ഇവര്‍ ഇപ്പോള്‍ മുഖം മൂടി മാറ്റി വച്ച് വന്നിരിക്കുന്നു. " അതെ ഞങ്ങള്‍ നിങ്ങള്ക്ക് എതിരാണ് " എന്ന് പ്രഖ്യാപിച്ചു കൊണ്ട് തന്നെ. ഫസല്‍ സാഹിബിനെ കൊന്നിട്ട് അത് ഞങ്ങളല്ല എന്ന് പറഞ്ഞു കമ്മ്യൂണിസ്റ്റ്‌കാര്‍ കൈ കഴുകിയതും അത് പിന്നീട് അവരുടെ തന്നെ നേര്‍ക്ക് തന്നെ വന്നപ്പോള്‍ എല്ലാരും ഞെട്ടിയതാണ്. പക്ഷെ ഇന്ന് സമൂഹത്തിനു മനസ്സിലായിരിക്കുന്നു ശുക്കൂറിനെ കൊന്ന ആ കമ്മ്യൂണിസം കയ്യാളിയിരുന്നതു സന്ഘിന്റെ പണിയാളികള്‍ ആണെന്ന്. അതിനു പിന്നില്‍ കലാപം ശ്രുഷ്ടിക്കാനുള്ള ഗൂഡ തന്ത്രം ആണെന്നും . ഫസലും ഷുക്കൂറും മാത്രമല്ല ഇങ്ങനെ ഒരുപാടു ചെറുപ്പക്കാര്‍ ഈ മുഖം മൂടി ഇട്ട ചെന്നായ്ക്കളുടെ കത്തിക്ക് ഇരയായിടുണ്ട്.
പണ്ട് സ്വന്തന്ത്ര്യ പോരാട്ട കാലത്തും ഇതുപോലെ ഒരേ സമയം രണ്ടു തോണിയില്‍ കാലിട്ടവരാണ് സംഘപരിവാര്‍ നരഭോജികള്‍. സമര സേനാനികളുടെ കൂടെ കൂടി അവരുടെ ആളാണെന്ന് തോന്നിപിച്ചു രഹസ്യങ്ങള്‍ ചോര്‍ത്തി ബ്രിട്ടീഷ് സൈന്യത്തിന് ഒറ്റിക്കൊടുത്ത പാരമ്പര്യമുള്ള ഇവരുടെ പൂര്‍വികരായ ഗോള്വര്‍ക്കാര്‍ സവര്‍ക്കര്‍ മാരെ ഇന്ന് നമ്മള്‍ ഇവിടെ വീണ്ടും കണ്ടു എന്ന് മാത്രമേ കണ്ണൂരില്‍ നടക്കുന്നത്.
സംഘപരിവാര്‍ ഭീകരര്‍ക്കെതിരെ പോരാട്ട വഴിയില്‍ ഉള്ള സഹോധരന്മാര്‍ക്ക് ഇവരുടെ ഈ കാലുമാറ്റം സഹായിക്കുകയെ ഉള്ളു എന്നത് തീര്‍ച്ച. കാരണം മുകളില്‍ നേരത്തെ പറഞ്ഞ പോലെ ഒളിച്ചിരുന്ന് ആക്രമിക്കുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മറപറ്റി നടക്കുന്ന സന്ഘികളെക്കാള്‍ നേരിടാന്‍ എളുപ്പം നേര്‍ക്ക് നേരെ വരുന്ന ഈ സന്ഘി കൂട്ടങ്ങളെ ആണ്. മറ്റേതു കണ്ടെത്തി പ്രതിരോധിക്കേണ്ടി വരും. പക്ഷെ ഇത് നേര്‍ക് നേരെ പ്രതിരോധിക്കാം .