posted by Anonymous
1. ശ്രീ പന്ത് എറിയുന്നതിന് മുൻപ് അരയിൽതൂവാല തിരുകി.......!!! ആ ഒരു കളിയില മാത്രമല്ല ശ്രീ അരയിൽ തൂവാല തിരുകിയിട്ടുള്ളത്. .ശ്രീ ഇതുവരെ കളിച്ച എല്ലാ കളികളും പരിശോധിക്കുക. ഈ കളിയില മാത്രമാണ് ശ്രീ തൂവാല തിരുകിയത് എങ്കിൽ ശ്രീ കുറ്റക്കാരൻ എന്ന്സമ്മതിക്കാം........
2. ഓവറിനു മുൻപ് വാം അപ്പ് ചെയ്തു........ !!! എല്ലാ കളിക്കാരും അത് ചെയ്യാറുണ്ട്.... ശ്രീ വാം അപ്പു ചെയ്യാൻ എടുത്ത സമയതെക്കളും കൂടുതൽ സമയം എടുത്തു വാം അപ്പ് ചെയ്തവർ ഉണ്ട്.... അപ്പോൾ അത്തെറ്റാണോ......
3. ശ്രീയോട് ഒപ്പം കാറിൽ പെണ്കുട്ടി ഉണ്ടായിരുന്നു......!!! ലോകത്തില ആദ്യംനടക്കുന്ന സംഭവമാണോ ഇത് ....പ്രതേകിച്ചു ഡൽഹിയിലും മുംബയിലും
4. ശ്രീ കാമുകിക്കു മൊബൈൽ അതും വിലകൂടിയത് വാങ്ങി കൊടുത്തു.......!!! അത് വാങ്ങി കൊടുക്കാനുള്ള ശേഷി ശ്രീക്ക് ഉണ്ട് .......മാത്രമല്ല എല്ലാതാരങ്ങളും അങ്ങനെ ചെയ്യാറുണ്ട്...
5. ശ്രീ വില കൂടിയ ഡ്രസ്സ് വാങ്ങി ......!!! വില കൂടിയ ഡ്രസ്സ് വാങ്ങുവാനുള്ള സമ്പാദ്യം ശ്രീക്ക് ഉണ്ട്...... വില കൂടിയ ഡ്രസ്സ് ധരിക്കുന്നത് കുറ്റമാണോ......
6. ആരും കേസ് കൊടുക്കാത്തത് കൊണ്ട് ആരെങ്കിലും കേസ് കൊടുക്കൂ എന്ന് ഡല്ഹി പോലീസ് അഭ്യർത്ഥിക്കുന്നു......!!! ഒരു കേസും ഇല്ലാതെ ഒരാളെ അറെസ്റ്റ്ചെയ്തിട്ടു ആരെങ്കിലും കേസ് കൊടുക്കൂ എന്ന് അഭ്യര്ഥിക്കുന്നത് ലോക ചരിത്രത്തിലആദ്യം......
7. പോലീസിനെ കണ്ടപ്പോൾ ശ്രീ മുഖ്യമന്ത്രിയെ വിളിക്കാൻ പറഞ്ഞു......!!!കാര്യമില്ലാതെ ആരെ അറസ്റ്റ് ചെയ്താലും ഫോണിൽ ഉത്തരവാദിത്വാ പ്പെട്ടവരെ വിളിക്കാനുള അവകാശം ഉണ്ട്.....
8. ശ്രീയുടെ ലാപ് ടോപിൽ പെണ്കുട്ടികളുടെ ചിത്രങ്ങൾ.....!!! ലോക ചരിത്രത്തില ആദ്യമായി ഒരു ചെറുപ്പക്കാരന്റെ ലാപ് ടോപിൽ പെണ്കുട്ടികളുടെ ചിത്രം കാണുന്നത്.
9. ശ്രീയുടെ ലാപ് ടോപ്പിൽ വാത് വെപ്പുകാരന്റെ ചിത്രം !!! ധോണിയുടെ ഭാര്യ സാക്ഷിയും ബി സി സി ഐപ്രസിഡന്റ് സ്രീനിവസ്സന്റെ പുത്രനും അരീസ്ടിലായ വാതുവെപ്പുകാരൻ ധാരസിങ്ങിന്റെ മകനുമായി ഒരുമിച്ചാണ് കളി കണ്ടത്.......
10. കുറ്റം സമ്മതിച്ച കുറ്റവാളികള്ക്ക് ജാമ്യം ..!!! കുറ്റം മാന്യമായി തെളിയിക്കാന് പറ്റാത്തവര്ക്ക് ജാമ്യം നിഷേധിക്കുന്നു ... കൂടുതല് ഗൌരവമായ കുറ്റങ്ങള് ചുമത്തുന്നു...
മലയാളി സമൂഹമേ ഉണരൂ , നിങ്ങൾ എന്നും ശ്രീ എന്നാ ചെറുപ്പക്കാരനെ കല്ലെറിയാണ്ട്.. യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കു.തെറ്റ് ചെയ്യാത്തവർ ഇല്ല. പക്ഷെ നീതി അത് എല്ലാവര്ക്കും തുല്യമാകണം...
വ്യത്യസ്തന്റെ വീക്ഷണത്തില്‍ :
ശ്രീ തെറ്റ് ചെയ്യാത്തവന്‍ ആണെങ്കില്‍ നീതി ലഭിക്കണം... തെറ്റ് ചെയ്തവന്‍ എങ്കില്‍ ശിക്ഷ ലഭിക്കണം... പക്ഷെ മാനുഷിക നീതി നിഷേധിക്കുന്ന ഒരു സ്ഥിതി വരരുത്.... മെയ്യപ്പന് ജാമ്യം കിട്ടിയെങ്കില്‍ ശ്രീശാന്തിന് എന്ത് കൊണ്ടില്ല.... മദനി ആയാലും ശ്രീശാന്ത് ആയാലും നീതി ഒന്നാവണം..... അല്ലേല്‍ ജനം പ്രതികരിക്കും.....