Search the blog

Custom Search

സഘാക്കള്‍ വരെ പേടിക്കാന്‍ ഇവരെന്താ പുലിയായോ ???

ഒരു സഘാവ്‌ ഫേസ്ബുക്കില്‍ പോസ്റ്റിയ ഈ പോസ്റ്റു കണ്ടാപ്പോള്‍ വ്യത്യസ്തന് ഒരു സംശയം... ഇത്രമാത്രം സഘകള്‍ക്കും കുട്ടി സഘകള്‍ക്കും ഒരു പേടി സ്വപ്നം ആയോ കൊല്ലത്തെ എസ് ഡി പി ഐ ??? ഇത്ര വലിയ ആഘോഷവും പൊതു പരിപാടിയും ആര്‍ എസ് എസ് നു എതിരെയും മുസ്ലിം ലീഗിന് എതിരെയും വേറെ ഇതൊരു പാര്‍ട്ടിക്ക്‌ എതിരെയും ഒരു വിജയം വന്നാല്‍ നടത്താത്ത ഇവര്‍ " ഇന്നലത്തെ മഴയ്ക്ക് മുളച്ച തകരകള്‍"", " ക്ക് എതിരെ ഒരു കേസ് ജയിച്ചപ്പോള്‍ ആഘോഷിച്ചു കാണുമ്പോള്‍ ചിരി വരുന്നു. കാരണം എലിയെക്കള്‍ ഒരു പുലിയുമായി ഏറ്റുമുട്ടി ജയിച്ചാല്‍ ആണ് കൂടുതല്‍ സന്തോഷം തോന്നുക. അത്രയ്ക്ക് സന്തോഷം തോന്നാന്‍ എപ്പോള്‍ മുതലാണ്‌ സഘാക്കളെ നിങ്ങള്‍ക്ക്‌ മുട്ട് വിറചത് . ബഹുജന പ്രകടനം വേറെ - പൊതുയോഗം വേറെ - പോരാത്തതിന് റെഡ്‌ വോളണ്ടിയറിന്റെ കാവലും .... എല്ലാം കൂടി ആകെ ഒരു ചീഞ്ഞ മണം..... ഇടതന്റെ കാലിന്റെ അടിയിലെ മണ്ണ് ഒളിച്ചു പോകുന്ന പോലെ !!!

കാരായിക്ക് അഴിക്കാന്‍ ചങ്ങല ഇനിയും ബാക്കി -(ഇത് ഷഹീദ് ഫസല്‍ വക )

ടി പി വധവുമായി ബന്ധപ്പെട്ടു അറസ്റ്റ്‌ചെയ്‌തു ജയിലില്‍ ആയ കാരായിക്ക് കോടതി നിരുപാധികം ജാമ്യം അനുവദിച്ചു. വലിയ

കോളിളക്കം സൃഷ്ടിച്ചു ഉയര്‍ന്നു വന്ന കേസ് ഒത്തുകളിയുടെയും തെമ്മാടിത്ത രാഷ്ട്രീയത്തിന്‍റെ അനന്തര ഫലത്തിന്റെ ഭാഗമായാണ് കേസിലെ പ്രധാന പ്രതി ആയ കാരായി രക്ഷപ്പെടുന്നത്. പക്ഷെ ജാമ്യം ലഭിച്ചു എങ്കിലും കാരായിക്ക്‌ ജയിലില്‍ നിന്നും പുറത്തിറങ്ങി നടക്കണമെങ്കില്‍ ചങ്ങല ഇനിയും പോട്ടികേണ്ടി വരും. പക്ഷെ ഇപ്പോയുള്ള ഉരുക്ക് ചങ്ങല അത്ര പെട്ടെന്ന് പോട്ടിക്കാമെന്ന് വ്യാമോഹം കാരായിക്ക് പോലും ഉണ്ടാവില്ല. കാരണം ഇത് ഷഹീദ് ഫസല്‍ സാഹിബിന്റെ ചോര കൊണ്ട് ബലപ്പെട്ട ചങ്ങലയാണ്. മുസ്ലിം - പിന്നോക്ക ജന ശക്തിയുടെ .... ഭാവിയുടെ പ്രതീക്ഷയായ പോപ്പുലര്‍ ഫ്രണ്ട് ന്റെ കരുത്തിനാല്‍ പണിത ചങ്ങലയാണ്. അല്ലാതെ പത്തു കാശിനു സ്വന്തം മനഭിമാനം പണയം വെക്കുകയും നാല് സീറ്റിനു വേണ്ടി സ്വന്തം സഹോദരന്റെ ചോര കൊണ്ട് വിലപറയുന്ന രാഷ്ട്രീയ പാപരത്വത്തിന്റെ വക്താക്കളല്ല. കാരായീ .... നെ കണക്ക് പറയേണ്ടി വരും എന്നി പറയേണ്ടി വരും. ഫസല്‍ സാഹിബ്‌ ന്റെ ഓരോ തുള്ളി ചോരയ്ക്കും കണക്ക് പറയേണ്ടി വരും. പറയിക്കും... പറയുന്നത് വാരിയം കുന്നത്തിന്റെയും ടിപ്പു സുല്‍ത്താന്റെയും കുഞ്ഞാലി മറക്കരുടെയും പിന്‍ തലമുറക്കാര്‍ ആണ്...

ഫസല്‍ സാഹിബിനെ ഓര്‍മ്മയുണ്ടോ സഘാക്കളെ ???
ക്ലിക്ക് ചെയ്തു വായിക്കുക : http://vyathyastham.blogspot.ae/2013/05/blog-post_2682.html

മറ്റെല്ലാം മറന്നേക്കൂ.. സലീംരാജിന്റെ തീവ്രവാദം അന്വേഷിക്കൂ!!!

മറ്റെല്ലാം മറന്നേക്കൂ.. സലീംരാജിന്റെ തീവ്രവാദം അന്വേഷിക്കൂ

അങ്ങനെ മാസങ്ങള്‍ നീണ്ട ഉപരോധങ്ങള്‍ക്കും കരിങ്കൊടി വീശലിനും രാപ്പകല്‍ സമരത്തിനും 'ദാ വന്നു ദേ പോയി' സെക്രട്ടേറിയറ്റ് ഉപരോധത്തിനുമൊടുവില്‍ സോളാറിലെ യഥാര്‍ഥ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. മുഖ്യന്റെ ഗണ്‍മാന്‍ സലീം രാജിന്റെ ജനനംമുതല്‍ ഇങ്ങോട്ടുള്ള കഥകളാണ് ഇനിയുള്ള എക്‌സ്‌ക്ലൂസീവുകള്‍. ജനിച്ച തറവാട്ടിലുള്ളവര്‍ ആര്‍ക്കെങ്കിലും തീവ്രവാദിയുടെ പേരുണ്ടോ. സരിതയെയും കൂട്ടി ടൂറടിച്ച സ്ഥലങ്ങളില്‍ എത്ര തീവ്രവാദ ക്യാംപ് നടത്തി. എത്ര പേരെ സോളാറില്‍ മയക്കി ലൗജിഹാദിനുപയോഗിച്ചു. എത്ര കോടിയാണ് ബോംബുണ്ടാക്കാന്‍ ചെലവഴിച്ചത്. മുഖ്യന്റെ വീട്ടിലെ പെമ്പറന്നോത്തിയെ ലൗജിഹാദ് നടത്തിയോ. ഇതില്‍ എത്ര ശതമാനം വിജയിച്ചു. പാക്കിസ്ഥാനിലേക്ക് എത്ര തവണ ഇ മെയില്‍ അയച്ചു. അഫ്്ഗാനിസ്ഥാനിലേക്ക് എത്ര മിസ്ഡ് കോള്‍ പോയി. മലാലയെ വെടിയുതിര്‍ക്കാന്‍ ഗൂഢാലോചന നടത്തിയവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ. വേള്‍ഡ് ട്രേഡ് സെന്ററും പെന്റഗണും ആക്രമിക്കുമ്പോള്‍ സലീം രാജ് എവിടെയായിരുന്നു.... ഇങ്ങനെ രാജസുരക്ഷയ്ക്കു ഭീഷണിയാവുന്ന കാര്യങ്ങളെ കുറിച്ചാവട്ടെ അന്വേഷണാത്മക പത്രപ്രവര്‍ത്തനം. ടി പി വധവും മറ്റും അഡ്ജസ്റ്റ്‌മെന്റായ സ്ഥിതിക്ക് ഇതൊക്കെ ചാനല്‍ ഫഌഷുകളില്‍ നിന്ന് മറയാന്‍ ഇനി മേത്തന്റെ തലയിലേക്കു കേറിക്കോ. അതാവുമ്പോ നമ്മുടെ സുരേന്ദ്രേട്ടനും മാഷാ അല്ലാ സ്റ്റിക്കര്‍ സ്‌പെഷ്യലിസ്റ്റുകളുമെല്ലാം കുഞ്ഞൂഞ്ഞിനൊപ്പമുണ്ടാവുമല്ലോ... അല്ല പിന്നെ...


post courtesy : Mtp Rafeek

link

Related Posts Plugin for WordPress, Blogger...