Search the blog

Custom Search

പേടിപിക്കല്ലേ - ഞങ്ങള്‍ ഇവിടെ കടന്നു വന്നത് ഫാസിസം എന്ന ഭീകരത കണ്ട്കൊണ്ട് തന്നെ

posted by Vava Tnr




ഫാസിസം എന്ന യാഥാർത്ഥ്യം കണ്ട്കൊണ്ട് തന്നെയാണ് ഞങ്ങൾ ഇവിടെ കടന്നു വന്നത്.

സുഖകരമായ സംഘടനാപ്രവർത്തനം ഞങ്ങളുടെ മനസ്സിൽ ഒരിക്കൽ പോലും വന്നിട്ടില്ല.. ഞങ്ങൾ എതിർക്കുന്നത് ലോകത്തെ തന്നെ ഏറ്റവും വലിയ ഫാസിസ്റ്റ് അർദ്ധ സൈനീക സംഘടനെയും ഫാസിസ്റ്റ് മനസുള്ള അധികാരികളയും ഇതേ സ്വാധീനം വർദ്ധിച്ചുവരുന്ന രാഷ്ട്രീയത്തെയുമാണ് എന്ന പ്രാഥമികമായ തിരിച്ചറിവു പ്രസ്ഥാനത്തിനുണ്ട്. അതുകൊണ്ട് തന്നെ പ്രവർത്തന മണ്ഡലവും പ്രയാസംനിറഞ്ഞതായിരിക്കുമെന്നും വ്യക്തമായ ബോധ്യമുണ്ട്. ഈ യാത്രാസംഘത്തെയും ആശയത്തെയും ഇല്ലായ്മ ചെയ്യണമെന്ന ആഗ്രഹം പലർക്കും ഉണ്ടാകുമെന്നും,അതിനുള്ള ശ്രമങ്ങളും മുറപോലെ നടക്കുന്നുണ്ട് എന്നും അറിയാം.

എന്നാൽ ഒന്നറിയുക തടവറകളും മരണവും ഞങ്ങളെ തെല്ലുപോലും ഭയപ്പെടുത്തിന്നില്ല. മാത്രമല്ല ഈ മാർഗ്ഗത്തിലുള്ള ജീവത്യാഗത്തിനു മറ്റെന്തിനേക്കാൾ മാധുര്യമുണ്ടെന്നു ഞങ്ങൾ തിരിച്ചറിയുന്നു..

നിങ്ങളോടു പറയുവാനുള്ളത്, ഇതൊരു യാത്രാ സംഘമാണ്. അധികാരത്തിന്റെ സിംഹഭാഗങ്ങളിലും ആധിപത്യം ഉറപ്പിച്ച സവർണ്ണ പ്രത്യയശാസ്ത്രത്തെ കടപുഴകി എറിഞ്ഞു പകരം ഇന്ത്യയുടെ യഥാർത്ഥ അവകാശീകൾക്ക് അധികാരം കൈമാറാനുറച്ചു യാത്രചെയ്യുന്ന യാത്രാസംഘം.. ഈ യാത്രയെ താൽകാലികമായിഅ അലൊസരം ശ്രിഷ്ടിക്കാൻ നിങ്ങൾക്ക് കഴിഞ്ഞേക്കാം. എന്നാൽ ഈ യാത്രസംഘത്തിനെതിരെയുള്ള നിങ്ങളുടെ ഓരോ നീക്കവും ഞങ്ങൾക്ക് കൂടുതൽ ഊർജ്ജം നൽകുകയാണ് ചെയ്യുന്നതു. അതു ശാശ്വതമായ ലക്ഷ്യത്തിലേക്കുള്ള ഈ യാത്രക്ക് മുതൽകൂട്ടാകുകയാണ് ചെയ്യുന്നതു.

അതിനുള്ള തെളിവാണ് ഈ കാണുന്ന ജനസഞ്ചയം..

ഇതൊരു ആൾക്കൂട്ടമല്ല.

അധികാരത്തിന്റെയും പണത്തിന്റെയും ദുസ്വാധീനത്തിൽ കൊണ്ടുവരപ്പെട്ട കൊട്ടേഷൻ പ്രകടന തൊഴിലാളികളുമല്ല..

ഈ യാത്രാ സംഘത്തിന്റെ ലക്ഷ്യം മനസ്സിലാക്കിയ, സംഘടനക്കെതിരെയുള്ള ഗൂഡനീക്കങ്ങളെ തിരിച്ചറിഞ്ഞ ഒരു ജനതയുടെ പ്രാതിനിധ്യമാണ് ഈ കാണുന്നതു. ഈ സംഘത്തിലേക്ക് ദിനേനയെന്നോണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു ഇന്ത്യയുടെ അടിസ്ഥാന ജനത കടന്നുവന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ട് തന്നെ ഈ യാത്രാസംഘത്തെ നിങ്ങൾക്ക് തടഞ്ഞു നിർത്താൻ സാധിക്കില്ലെന്നും, ലക്ഷ്യം നേടും വരെയും ഈ യാത്ര തുടരുമെന്നും ഈ പ്രതിസന്ധിഘട്ടത്തിലും ഞങ്ങളിതാ പ്രഖ്യാപിക്കുന്നു.

ഇല്ല ഈ യാത്രാസംഘത്തെ തടഞ്ഞുനിർത്തുവാൻ നിങ്ങൾക്കാകില്ല..

link

Related Posts Plugin for WordPress, Blogger...