Search the blog

Custom Search

ഇതാണ് മക്കളേ യുക്തിവാദം


ഇതാണ് മക്കളേ യുക്തിവാദം

യുക്തിവാദം എന്നൊക്കെ പറയുമ്പോള്‍ പറയുന്നത് മിനിമം ശരിയാണ് എന്നെങ്കിലും ഉറപ്പിക്കണ്ടേ ? തെളിവിന്റെ അടിസ്ഥാനത്തില്‍ മാത്രം എല്ലാം വിശ്വസിക്കുന്ന നിങ്ങള്‍ക്കൊക്കെ ഇസ്ലാമിന്‍റെ പേരില്‍ കേട്ടതൊക്കെ പ്രചരിപ്പിക്കാന്‍ ഒരു തെളിവും വേണ്ടാ അല്ലേ ? 




ആദ്യം പറഞ്ഞ ഖുര്‍ആന്‍ വചനം യഥാര്‍ത്ഥത്തില്‍ ഇതാണ് : 
" സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്നം വെച്ച്‌ നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജ്ജിക്കുക. നിങ്ങള്‍ക്ക്‌ വിജയം പ്രാപിക്കാം. " ഖുര്‍ആന്‍ [5:90]

രണ്ടാമത്തെ റഫറന്‍സ് മുഴു തെറ്റുമാണ് !!
 
" അവന്‍ അവരെ ലക്ഷ്യത്തിലേക്ക്‌ നയിക്കുകയും അവരുടെ അവസ്ഥ നന്നാക്കിത്തീര്‍ക്കുകയും ചെയ്യുന്നതാണ്‌. "
ഖുര്‍ആന്‍ [47:5]

ഇവിടെ മദ്യം നിഷിധമാക്കിയത് അതില്‍ ലഹരി ഉണ്ടെന്നത് കൊണ്ടാണ് ! ഖുര്‍ആനില തന്നെ പറയുന്നത് മദ്യത്തില്‍ ഗുണവും ദോഷവും ഉണ്ട് എന്നാണ്. എന്നാല്‍ അതില്‍ ദോഷം ഗുണത്തേക്കാള്‍ അധികമാണെന്നും പറയുന്നു. അതുകൊണ്ടാണ് അത് നിഷിദ്ധവും ആകുന്നത്. ഖുര്‍ആന്‍ [2:219]

ഇനി സ്വര്‍ഗത്തില്‍ മദ്യം ലഭിക്കുന്നതിനെ പറ്റി ഖുര്‍ആനില്‍ മറ്റിടങ്ങളില്‍ പറയുന്നുണ്ട്.. അതില്‍ തന്നെ ഒരു കാര്യം കൂടെ പറയുന്നുണ്ട്. അവിടെ ലഭിക്കുന്നതിനു ലഹരി ഉണ്ടാകില്ല എന്ന് !! ഖുര്‍ആന്‍ [56:19, 37:47]

ഇനിയെങ്കിലും യുക്തിവാദികള്‍ സംഘികള്‍ക്ക് പഠിക്കുന്നത് നിര്‍ത്തി മിനിമം സ്വയം അവകാശപ്പെടുന്ന യുക്തി എന്നതിനോടെങ്കിലും നീതി പാലിക്കണം 

സുഹൃത്ത് Abdul Nasser പറഞ്ഞത് പോലെ.. "രാത്രിയെ ഞാന്‍ നിങ്ങള്‍ക്ക് വസ്ത്രമാക്കി തരികയും ചെയ്തിരിക്കുന്നു (വി ഖുര്‍ആന്‍) എന്ന് കരുതി മഗരിബ്  നമസ്കാരം കഴിഞ്ഞാല്‍ കോയ മാര് എല്ലാവരും തുണി ഇല്ലാതെയാണ് നടക്കുന്നത് എന്ന് ഈ പൊട്ടന്മാര്‍ പറയുമോ ?? 


post courtesy : Ashkar Lessirey

link

Related Posts Plugin for WordPress, Blogger...