Search the blog

Custom Search

മുഴയില്ലാത്ത പശു മാത്രമോ ഗോ -മാതാവ്.??? ആണെന്ന് വീ ലവ് ശശികല



ആർക്കോ ബീഫ് കഴിക്കാൻ കാര്യമായി മുട്ടീ എന്ന് തോന്നുന്നു.. ഇത്രേം കാലം വിഷം ചീറ്റിയതൊക്കെ വെറുതെയായോ ??? 
മുഴയില്ലാത്ത പശുവിന്റെ പാലു വരെ അപകടകരമാണത്രെ !! 
എന്നാലും തിന്നാൽ കുഴപ്പമില്ലാ എന്നാണ്, കാരണം ഗോമാതാവല്ല.. കാരണം മുഴയില്ല 

ഇത് ഒരു മതത്തേയും കളിയാക്കാനല്ല.. പക്ഷെ മതത്തിന്റെ പേരു പറഞ്ഞു വർഗ്ഗീയതയേയും കൊലയും നിത്യ സംഭവമാക്കിയ ചിലരുടെ സൊഭാവം കാണിക്കാൻ മാത്രം !

സംഘികൾക്ക് ഒരു സന്തോഷ വാർത്ത  ..!!!പോത്തിനെയും മറ്റും കട്ട് തിന്നുന്ന സംഘികൾക്ക് ഇനി സന്തോഷിക്കാം ... കട്ട് തിന്നേണ്ട ആവിശ്യം ഇല്ല _ മുഴ ഇല്ലാത്ത പശുവിനെ നോക്കി അറുത്ത് കഴിച്ചോളൂ  ,,,, മുന്പൊക്കെ പറഞ്ഞിരുന്നത് ഗോമാതാ എന്നാണ് ,, ഇനി ഇപ്പോൾ മുഴ ഗോഇന്ത്യൻ മാതാ എന്ന് പറയേണ്ടി വരുമല്ലോ എന്റെ ശഷികലെ ,, കാരണം ഇന്ത്യയിലെ പശുക്കൾ മാത്രമേ ഗോമാതായായുള്ളൂ , അതും മുഴയുള്ളത് മാത്രം ,,, ഇത് ഞാൻ പറഞ്ഞതല്ല കേട്ടോ (വീ ലവ് ശശികല പറഞ്ഞതാണേ )


ഇത് ഒരു മതത്തേയും കളിയാക്കാനല്ല.. പക്ഷെ മതത്തിന്റെ പേരു പറഞ്ഞു വർഗ്ഗീയതയേയും കൊലയും നിത്യ സംഭവമാക്കിയ ചിലരുടെ സൊഭാവം കാണിക്കാൻ മാത്രം......... !

സംഘി തുള്ളല്‍ പാട്ട് 
പശു ചരിതം-ഒന്നാം ഖണ്ഡം / 
കൊപ്പുണ്ണി നമ്പ്യാര്‍ (മാഷ്‌),)
..................................................

മുഴയില്ലാത്തൊരു പശുവെ തേടീ
കലയില്ലാത്തോള്‍ ശശിയായല്ലോ..!

സംഘിത്തുള്ളലില്‍ പലതും പറയും,
അതു കേട്ടാരും പരിഭവമരുത്...!

നാളെ ഇവരത് മാറ്റിപ്പറയും,
മറ്റന്നാളത് മറന്നു കളയും....!

ആയതു കേട്ട് പശുവെ കൊന്നാല്‍,
വെല്ലുവിളിക്കും, പല്ലുകടിക്കും..!

ചില സങ്കികള്‍ പോത്തിനെ കട്ട്
അമ്പലമുറ്റത്ത്‌ കൊന്നിട്ടീടും...!

എല്ലാം ചെയ്ത് ഉടലുതളര്‍ന്നാല്‍,
പോത്തിന്‍ മാംസം ക്ഷീണം മാറ്റും..!!

ക്ഷമിക്കുക ..... ഇതിനു ആധാരമായ വീ ലവ് ശശികലയുടെ പോസ്റ്റ്‌ ഇപ്പോള്‍ കാണ്മാനില്ല.. കണ്ടു കിട്ടുന്നവര്‍ ശശികലയെ അറിയിക്കുക..... 

കാണ്മാനില്ല   

https://www.facebook.com/photo.php?fbid=622452941120705&set=pb.377848558914479.-2207520000.1376593891.&type=3&theater

Mr.Bean യഥാര്‍ത്ഥത്തില്‍ Swami Mr.Binu ആണെന്ന് പുതിയ കണ്ടെത്തലുകള്‍ ....





വിശ്വ വിഖ്യാതനായ കോമഡി കഥാപാത്രമായ മിസ്റ്റര്‍ ബീന്‍ യഥാര്‍ത്ഥത്തില്‍ സ്വാമി മിസ്റ്റര്‍ ബിനു ആണെന്ന് പുതിയ തെളിവുകള്‍ ഉണ്ട് എന്ന്കണ്ടെത്തലുകള്‍..,. ഫേസ്ബുക്കില്‍ മുന്‍പും ഇതുപോലെ ഉള്ള കണ്ടെത്തലുമായി വന്ന " We Love Shashikala Ammayi " എന്ന സങ്കി ബുദ്ധിജീവികളുടെ കൂട്ടായ്മ വെളിപ്പെടുത്തി. മിസ്റ്റര്‍ ബീന്‍ സിനിമകളില്‍ സംസാരം ഇല്ലാതെ ഒരു ഭാഷയും ഉപയോഗിക്കാതെ ആണ് കഥാപാത്രത്തെ അവതരിപികുന്നത്. അതിനാല്‍ അയാള്‍ ഏതു രാജ്യക്കാരന്‍ ആണെന്ന് ഉള്ള കണ്ടെത്താന്‍ വേണ്ടി നടത്തിയ ശ്രമത്തില്‍ ആണ് കാര്യങ്ങള്‍ മനസ്സിലായത്.ഇദ്ദേഹം ധരിക്കാറുള്ള വസ്ത്രത്തിന്റെ സാമ്പിള്‍ പരിശോദിച്ചപ്പോള്‍ ഇതിനു 8000 വര്‍ഷത്തിന്റെ പഴക്കം ഉണ്ടെന്നും പുരാതന ഹിന്ദുത്വ വാദികള്‍ ഇടാറുള്ള വസ്ത്രത്തിന്റെ നാറ്റം മണം അടിക്കുന്നുണ്ട് എന്നതും പ്രശസ്തമായ കണ്ടെത്തല്‍ ആണ്. ഇദ്ദേഹത്തിന്റെ ചില മുദ്രകള്‍ പുരാതന കാലത്തുള്ള നര്‍ത്തകിമാര്‍ ഉപയോഗിച്ച തരത്തില്‍ ഉള്ളതാണ് എന്നും ഇവര്‍ കണ്ടെത്തിയിരിക്കുന്നു. നെറ്റി ചുളിച്ചാല്‍ താമര പോലെയുള്ള 'എന്തോ' ഒന്ന് തെളിഞ്ഞു കാണുന്നു എന്നും അത് അല്പം കൂടി ചുളിച്ചാല്‍ താമര തന്നെ എന്നും ഇവരുടെ കണ്ടെത്തലുകള്‍ പറയുന്നു. 







ചുളിഞ്ഞ നെറ്റിയിലെ താമര 



ഇദ്ദേഹം പുരാതന കാലത്ത് ജനിച്ച ഒരു വ്യക്തി ആണെന്നും കാലക്രമേണ ചില ശക്തികള്‍ ഇദ്ദേഹത്തെ കരുതിക്കൂട്ടി മിസ്റ്റര്‍ ബീന്‍ ആക്കി മാറ്റി എന്നും യഥാര്‍ത്ഥത്തില്‍ ഇദ്ദേഹം സ്വാമി മിസ്റ്റര്‍ ബിനു ആയിരുന്നു എന്നതിന് തെളിവ് ഉള്ളതായും ഇവര്‍ വ്യക്തമാകുന്നു.


ഇതോപോലെ തന്നെ സ്വാത്രന്ത്ര്യ സമര പോരാളികളായ വാരിയം കുന്നത് കുഞ്ഞഹമ്മദ്‌ ഹാജി യഥാര്‍ത്ഥത്തില്‍ വാരിയംകുന്നത്ത് കുഞ്ഞികണ്ണന്‍ ആശാനും കുഞ്ഞാലി മരക്കാര്‍ യഥാര്‍ത്ഥത്തില്‍ കുഞ്ഞൂട്ടന്‍ മാരാരും ആണെന്ന് ഉള്ളതിന് ഉടന്‍ തെളിവുകള്‍ ഉണ്ടാകുമെന്നും ഇവര്‍ വ്യക്തമാകുന്നു.അതിനുള്ള CARBON DATING testനടന്നു കൊണ്ടിരിക്കുനുണ്ട് എന്നും ഇവര്‍ പറയുന്നു . 


താജ് മഹല്‍ എന്ന ഷാജഹാന്‍ മുംതാസിന് വേണ്ടി പണിത മന്ദിരം യഥാര്‍ത്ഥത്തില്‍ ഷാജഹാനെകാളും 800 വര്‍ഷം പഴക്കം ഉണ്ടെന്നും അത് തേജോ മഹാലയ ക്ഷേത്രം ആണെന്നും മുസ്ലിംകളുടെ പുണ്യ സ്ഥലമായ കഅബ യഥാര്‍ത്ഥത്തില്‍ കാബ ക്ഷേത്രം ആണെന്നും ഈയിടെ ഇവരുടെ കുരു പൊട്ടിയ ഒരു ബുദ്ധിജീവി സങ്കിക്ക് വെളിപാട്‌ ഉണ്ടായതായും ഈ സംഘം വ്യക്തമാകുന്നു. ഇനി അല്‍പ കാലം കഴിഞ്ഞാല്‍ ചിലപ്പോള്‍ "വ്യത്യസ്തന്‍ " എന്ന ഞാന്‍ വ്യത്യസ്താചര്യന്‍ ആണെന്നും 800 വര്‍ഷത്തെ പഴക്കം എനിക്കുണ്ട് എന്നും എന്റെ സാമ്പിള്‍ പരിശോധനയില്‍ ഇത് വ്യക്തമാകുന്നു എന്ന് പറഞ്ഞാലും ഞാന്‍ സമ്മതിക്കും.. കാരണം പറയുന്നത് ""ബുദ്ധിജീവികളായ" സങ്കികള്‍ ആണ്. അല്ലെങ്കില്‍ ചിലപ്പോള്‍ ഇവര്‍ കരഞ്ഞാലോ :-) . അതിനാല്‍ ഇനി മുസ്ലിം - ക്രിസ്ത്യന്‍ - സുഹ്രുത്തേ നിങ്ങള്‍ ശ്രദ്ധിക്കുക... നിങ്ങളുടെ സാമ്പിള്‍ കൊടുക്കാതിരിക്കുക.. ഇവര്‍ CARBON DATING ചെയ്തു നിങ്ങളെയും 800 വര്‍ഷം പഴയത് ആക്കിക്കളയും... സൂക്ഷിക്കുക...




link

Related Posts Plugin for WordPress, Blogger...