വടക്കന്‍
കേരളത്തില്‍ ഒരിടത്ത് ഒരു മുസ്ലിം പെണ്‍കുട്ടി ഹിന്ദു യുവാവിന്‍റെ കൂടെ
ഒളിച്ചോടി പോയി. ദീനുല്‍ ഇസ്‌ലാമില്‍ ഒരാള്‍ കുറഞ്ഞു പോകുകയും അത് വഴി
ദീനുല്‍ ഇസ്‌ലാം തകരാന്‍ പോകുകയും ചെയ്യുന്ന മഹാ സംഭവം അറിഞ്ഞ നാട്ടിലെ
ദീനുല്‍ ഇസ്ലാമിന്‍റെ സംരക്ഷകരായ ഒരു കൂട്ടം യുവാക്കള്‍ പാഞ്ഞെത്തി.
പെണ്കുട്ടിയെ കടത്തിക്കൊണ്ടു പോയി ദീനുല്‍ ഇസ്‌ലാമിനെ തകര്‍ക്കാന്‍ ശ്രമിച്ച കശ്മല കാഫിറിനെ അന്ന് തന്നെ കയ്യോടെ പിടികൂടി പഞ്ഞിക്കിട്ടു. ദീനുല്‍ ഇസ്‌ലാമിനെയും ഒരു പെണ്‍കുട്ടിയെയും സംരക്ഷിച്ച അങ്ങേയറ്റത്തെ ചാരിധാര്ത്യത്തോടെ അവര്‍ കുട്ടിയെ വീട്ടില്‍ കൊണ്ട് വന്നു പിതാവിന്‍റെ മുന്നില്‍ സമര്‍പ്പിച്ചു.
എന്നിട്ട് പെണ്‍കുട്ടിയെ ഇസ്ലാമികമായി വളര്‍ത്തണം എന്ന,
നല്ല ഇസ്ലാമികമായഉപദേശവും !!
പെണ്‍കുട്ടിയുടെ പിതാവ് അവരോടു അപ്പോള്‍ ചോദിച്ചു.
''നിങ്ങളില്‍ ആരെങ്കിലും രോഗിയായ ഞാനും എന്‍റെ പെണ്മക്കളും ഇത്രയും നാള്‍ എങ്ങനെ ഭക്ഷണം കഴിച്ചു ജീവിച്ചു എന്നന്വേഷിച്ചിരുന്നോ??
വിവാഹ പ്രായം ആയ പെണ്‍കുട്ടികള്‍ ഉണ്ടായിട്ടും നിങ്ങള്‍ ആരെങ്കിലും ഇവിടെ വിവാഹം ആലോചിച്ചു വന്നിരുന്നോ??
ഇത്രയും കാലം തിരിഞ്ഞു നോക്കാത്ത നിങ്ങള്‍ ഇപ്പോള്‍ എന്തിനാണ് വന്നത്??
നിങ്ങള്‍ കൊണ്ടുവന്ന എന്‍റെ മകളെ നിങ്ങളില്‍ ആര്‍ക്കും ഇപ്പോള്‍ വിവാഹം ചെയ്തു തരാം.
നിങ്ങളില്‍ ആരാണ് തയ്യാറുള്ളത് ??
ഇവള്‍ക്ക് താഴെ ഉള്ള പെണ്‍കുട്ടികളെ നിങ്ങള്‍ വിവാഹം കഴിക്കാന്‍ തയ്യാറാണോ??
അപ്രതീക്ഷിതമായ ചോദ്യങ്ങള്‍ കേട്ട് പകച്ചു വീട് വിട്ടിറങ്ങാന്‍ തുടങ്ങിയ സമുദായത്തിന്‍റെ കൊട്ടേഷന്‍ ജിഹാദികളോട് ആ പിതാവ് പറഞ്ഞു.
''നില്‍ക്കൂ.. നിങ്ങള്‍ ഇവളെ എവിടെ നിന്നാണോ പിടിച്ചു കൊണ്ട് വന്നത് അവിടെ തന്നെ കൊണ്ട് പോയി വിടൂ; ഒന്നുമില്ലെങ്കിലും അവള്‍ ജീവിക്കാന്‍ പോകുന്നത്ആണൊരുത്തന്‍റെ കൂടയല്ലേ!!''
** ** ** ************* ********** ***********
പൊന്നിനും പണത്തിനും വേണ്ടി പുരുഷത്വം വില്‍പനക്ക് വച്ചിരിക്കുന്ന ഷ ണ്ഡികരിക്കപ്പെട്ട ഒരു കൂട്ടമാണ് മുസ്ലിം യുവാക്കളില്‍ അധികവും.അവരുടെ കൂടെ ജീവിക്കണ്ട എന്ന് ഏതെങ്കിലും പെണ്‍കുട്ടി തീരുമാനിച്ചാല്‍ അവളെ കുറ്റം പറയാനൊക്കുമോ?
സ്ത്രീധനം വാങ്ങില്ല എന്ന് പറയുന്നവര്‍ പോലും കൃത്യമായി എന്ത് കിട്ടും എന്നറിഞ്ഞ ശേഷം മാത്രം വിവാഹം കഴിക്കുന്നു.
ഇതൊന്നും പോരാഞ്ഞു എല്ലാവര്ക്കും വേണ്ടത് ദീനിയ്യായ പെണ്‍കുട്ടിയെ ആണ്.
കുളിക്കടവില്‍ ഉളിഞ്ഞു നോക്കിയും കവലയില്‍ വായി നോക്കിയും നടക്കുന്ന വേലയും കൂലിയും ഇല്ലാത്ത പോങ്ങന്മാര്‍ കല്യാണ പരസ്യം കൊടുക്കുമ്പോഴും ''ദീനിയ്യായ'' പെണ്‍കുട്ടി എന്ന് പ്രത്യേകം പറയും.
സ്ത്രീധനം വേണം, അനാചാരങ്ങള്‍ വേണം, എല്ലാം വേണം;ഒപ്പം പെണ്‍കുട്ടി ദീനിയ്യും ആകണം. ചുരുക്കി പറഞ്ഞാല്‍ ദീനിയ്യ് എന്ന് പറയുന്ന ഏര്‍പ്പാട് തന്നെ പെണ്‍കുട്ടികള്‍ക്ക് വേണ്ടി റിസര്‍വ്വ് ചെയ്യപ്പെട്ടിരിക്കുന്നു.
ഒരിക്കല്‍ ഒരു ഇസ്ലാമിസ്റ്റ് സുഹൃത്തിന്‍റെ വിവാഹത്തിന് പോയി.
പെണ്‍കുട്ടി ധരിച്ചിരുന്ന അനിസ്ലാമിക വേഷമായ സാരി ആയിരുന്നു അവിടുത്തെ പ്രധാന ചര്‍ച്ചാ വിഷയം.
പങ്കെടുക്കാന്‍ വന്ന പല ഇസ്ലാമിസ്റ്റുകളും നെറ്റി ചുളിച്ചു.
ചിലരൊക്കെ ഭക്ഷണം കഴിക്കാതെ പോകുക വരെ ചെയ്തു.
പിന്നീടൊരിക്കല്‍ അയാളോട് എന്റടുത്തു മനസ്സ് തുറന്നു.
അത്രയൊന്നും ഇസ്ലാമികമായി ജീവിക്കാത്ത ഒരു സാധാരണ കുടുംബത്തില്‍ നിന്നുമാണ് കല്യാണം കഴിച്ചത്. പര്‍ദ്ദയും സാരിയും ഒന്നും വലിയ ഇശ്ശ്യൂ ആയി കാണാത്ത തെക്കന്‍ കേരളത്തിലെ സാധാരണ മുസ്ലിം കുടുംബം. സാമ്പത്തികമായി പിന്നോക്കം.
വെറുതെ ഞാന്‍ ചോദിച്ചു. എന്തുകൊണ്ടാണ് അങ്ങനെ വിവാഹം കഴിച്ചത് ?
അപ്പോള്‍ അയാള്‍ പറഞ്ഞ മറുപടി ആണ് എന്നെ ഏറ്റവും അധികം ചിന്തിപ്പിച്ചത്.
''ഞാന്‍ കാരണം ഒരു പെണ്‍കുട്ടിയും അവളുടെ കുടുംബവും ഒക്കെ നല്ല നിലയില്‍ മാറിയാല്‍ അതല്ലേ എന്‍റെ പരലോക ജീവിതത്തിനു കൂടുതല്‍ നല്ലത്? സല്‍ സ്വഭാവം മാത്രമേ വിവാഹത്തിന് പരിഗണിച്ചുള്ളൂ.... മറ്റുള്ളതൊക്കെ തനിയെ വരും''!!!
പെണ്‍കുട്ടി ജനിച്ചപ്പോള്‍ മുതല്‍ പര്‍ദ്ദ ഇടുന്നവള്‍ ആയിരിക്കണം, മുടങ്ങാതെ തഹജ്ജുദ് നമസ്കരിക്കണം പ്രസ്ഥാന സംഘടനാ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന നല്ല ഒന്നാന്തരം ബ്രോയിലര്‍ ഇസ്ലാമിസ്റ്റ് ആകണം എന്നൊക്കെ ഡിമാണ്ട് വയ്ക്കുന്ന എല്ലാവരും കേട്ടിരിക്കേണ്ട മറുപടി ആണിത്!!!
ലവ് ജിഹാദ് എന്ന സംഘി പ്രയോഗത്തിന് മറുപടി ലവ് കുരുക്ഷേത്ര എന്ന പേരില്‍
അടിച്ചിറക്കുന്ന ഒരു കൂട്ടം പോസ്റ്ററുകള്‍ ആണ് ഈ കുറിപ്പിന് കാരണം.
പെണ്‍കുട്ടികള്‍ മറ്റുള്ളവരുടെ പ്രണയ വലയത്തില്‍ വീണു പോകുന്നു എന്ന് വിലപിക്കുന്ന ആളുകള്‍ സത്യത്തില്‍ സ്ത്രീത്വത്തെ അവഹേളിക്കുകയാണ് ചെയ്യുന്നത്.
ഇനി ലവ് കുരു ക്ഷേത്ര എന്ന പ്രശ്നം മുസ്ലിം സമുദായം നേരിടുന്നുണ്ട് എങ്കില്‍ തന്നെ അതിനുള്ള പരിഹാരം അവിവാഹിതരായ മുസ്ലിം യുവാക്കളൊക്കെ ഒക്കെ നല്ല വൃത്തിയായി അന്തസ്സായി സമുദായത്തിലെ പെണ്‍കുട്ടികളെ പ്രണയിച്ചു സ്ത്രീധനം വാങ്ങാതെ അവരുടെ കൈ പിടിച്ചു അവരെ സ്വന്തം ജീവിതത്തിന്‍റെ ഭാഗമാക്കുക എന്നതാണ്.
അല്ലാതെ ഉളുപ്പില്ലാതെ ഫേസ്ബുക്കില്‍ പോസ്റ്റര്‍ പരത്തി സമുദായത്തിലെ പെണ്‍കുട്ടികളെ അവഹേളിക്കല്‍ അല്ല.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.