Mtp Rafeek
----------------------------------------
ബി.ജെ.പിക്കും കോണ്‍ഗ്രസിനുമെതിരേ ഇന്ത്യയില്‍ ശക്തമായ ജനവികാരം ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്നു. പ്രത്യേകിച്ചും ദലിത്-ന്യൂനപക്ഷ-ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍. ഹിന്ദുത്വ വര്‍ഗീയതയുടെ കാര്യത്തിലും ആദിവാസി-ദലിത്-ന്യൂനപക്ഷ വിഷയങ്ങളിലുമുള്ള നിലപാടുകളില്‍ ഏറ്റക്കുറച്ചിലുണ്ടാകാമെന്നല്ലാതെ രണ്ട് കൂട്ടരും തമ്മില്‍ വലിയ വ്യത്യാസമില്ലെന്ന് ഇതിനകം തെളിഞ്ഞതാണ്. അത് കൊണ്ട് തന്നെ ഇരുകൂട്ടര്‍ക്കുമെതിരേ അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ ഒരു ഐക്യനിര വളര്‍ന്നുവരുന്ന സാഹചര്യത്തിലാണ് ആപ്പ് പൊട്ടിമുളക്കുന്നത്. എപ്പോഴും വലതുപക്ഷ താല്‍പര്യങ്ങളെ പിന്തുണച്ചിരുന്ന കോര്‍പ്പറേറ്റുകളാല്‍ നിയന്ത്രിക്കപ്പെടുന്ന മാധ്യമങ്ങള്‍ ആപ്പിന് നല്‍കി വരുന്ന അമിത പ്രാധാന്യം കാണുമ്പോള്‍ എവിടെയോ എന്തോ ചീഞ്ഞു നാറുന്നില്ലേ. ബി.ജെ.പിക്കും കോണ്‍ഗ്രസിനും ബദല്‍ എന്ന മട്ടില്‍ ആപ്പിനെ ഉയര്‍ത്തിക്കൊണ്ട് വന്ന് ദലിത്-ന്യൂനപക്ഷ-ആദിവാസി വിഭാഗങ്ങള്‍ക്കിടയിലുണ്ടായിട്ടുള്ള ഉണര്‍വിനെ വഴിതിരിച്ച് വിടുകയാണ് കോര്‍പറേറ്റുകള്‍ ലക്ഷ്യമിടുന്നതെന്ന് സംശയിക്കാന്‍ ന്യായമില്ലേ. അഴിമതി മാത്രമാണ് ഇന്ത്യയിലെ പ്രശ്‌നം എന്ന മട്ടിലുള്ള ആപ്പിന്റെ പ്രചാരണവും സംശയാസ്പദമാണ്.