സംഘപരിവാര സംഘടനയായ ഹിന്ദു ഹെല്പ് ലൈൻ ഫേസ്ബൂക്ക് പൊസ്റ്റ് ആണിത്.
അടുത്ത ദിവസങ്ങളിലായി ധാരാളം മുസ്ലിം യുവതികൾ ഇസ്ലാം മതം ഉപേക്ഷിച്ച്, ഹിന്ദുയുവാക്കളുടെ കൂടെ ഓടിവന്നു സനാതന ധർമ്മത്തിൽ കൂടണയുന്നു എന്നു ഹിന്ദുഹെല്പ് ലൈൻ അവകാശപ്പെടുന്നു. യുവാക്കളോടുള്ള പ്രണയമല്ല മറിച്ച് ഇസ്ലാം മതത്തോടുള്ള വിരോധം മാത്രമാണ് ഹിന്ദു യുവാക്കളുടെ കൂടെ ചാടിപ്പോരാൻ കാരണം എന്നു ഈ യുവതികളെല്ലാം ഹിന്ദു ഹെല്പ് ലൈനോട് പറഞ്ഞിരിക്കുന്നു എന്നും മുസ്ലിം-ക്രൈസ്തവ സമൂഹം സനാതന ധർമ്മത്തിൽ നിന്നു വിട്ടു പോയവരായതു കൊണ്ട് അവരെ തിരികെ കൊണ്ടുവരുവാൻ സ്വാതന്ത്രവുമുണ്ട് എന്നും പോസ്റ്റിൽ പറയുന്നു.
നിയമപരമായ മുന്നറിയിപ്പ് : സനാതന ധർമ്മം വിട്ടു പോകുവാൻ ന സ്വാതന്ത്ര്യമർഹതേ
ഹിന്ദുഹെല്പ് ലൈൻ സംഘപരിവാര പോഷക സംഘടനയാണ്. ഈ ഭാഷ്യത്തിനു ആധികാരികത ഉണ്ട്. സംഘപരിവാര പ്രവർത്തകരുടെ സ്ഥിരം തന്തയില്ലാപൊസ്റ്റുകൾ അല്ല ഇതെന്നു വ്യക്തം.
സ്വാഭാവികമായും ചില സംശയം / നിഗമനം ഇങ്ങിനെ.
1) ധാരാളം മുസ്ലിം യുവതികൾ സനാതന ധർമ്മത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നു
2) യുവതികൾക്ക് ഇസ്ലാം മതം ജയിലറയായി തോന്നുമ്പൊൾ കൃത്യമായും ഹിന്ദു യുവാക്കൾ അവിടെ പ്രത്യക്ഷപ്പെട്ട് അവരുടെ കൂടെ സ്വാതന്ത്യം കൊതിക്കുന്ന മുസ്ലിം യുവതികളെ സ്വാതന്ത്യത്തിന്റെ പറുദീസയിലേക്ക് കൊണ്ടുപോകുന്നു.
3) മുസ്ലിം യുവതികളെ ചാടിച്ചുകൊണ്ടുവന്ന ഹിന്ദുയുവാക്കൾ ഹിന്ദു ഹെല്പ് ലൈൻ (സംഘപരിവാര) പ്രവർത്തകരാണ്.
4) സംഘപരിവാര പ്രവർത്തകരോടൊത്ത് ഒടിപോകുന്ന മുസ്ലിം യുവതികൾ കൃത്യമായും ഹിന്ദുഹെല്പ് ലൈനിൽ എത്തിപ്പെടുന്നു.
5) ഇതര മതസ്ഥരായ യുവതികളെ ചാടിച്ചുകൊണ്ടുവരാൻ ഹിന്ദുഹെല്പ് ലൈൻ ഏകോപനം നടത്തുന്നു.
6) ഇസ്ലാം മതത്തോടുള്ള വെറുപ്പ് മാത്രമാണ സംഘപരിവാര പ്രവർത്തകർക്കൊപ്പം മുസ്ലിം യുവതികൾ ചാടിപ്പോകുന്നത്. പ്രണയം അതിലൊരു ഘടകം അല്ല. യുവതികളെ കടത്തിക്കൊണ്ട് പോകുന്ന സംഘപരിവാര പ്രവർത്തകർ സനാതന പ്രചാരകരും കരിയർമ്മാരുമാണ്.
7) മുസ്ലിം യുവതികൾക്ക് മാത്രമാണ് ഇസ്ലാം മതത്തിന്റെ പട്ടാളചിട്ട ഇഷ്ടപ്പെടാതെ പുറത്തു ചാടുവാൻ വെമ്പിനിൽക്കുന്നത്, പുരുഷന്മാർ ഇസ്ലാം മതത്തിൽ വളരെ ഹാപ്പിയാണ്.
രാജ്യത്ത് ലവ്ജിഹാദ് എന്ന പ്രാഹേളിക ഉണ്ടാക്കി അതിന്മെൽ സാമുദായിക മുതലെടുപ്പും വർഗ്ഗീയ കലാപവും ഉണ്ടാക്കുന്ന സംഘപരിവാരമാണ് ഹിന്ദു യുവാക്കളുടെ കൂടെ മുസ്ലിം യുവതികൾ ചാടിവരുന്നതിനെ അഭിമാനത്തോടെ സ്വാഗതം ചെയ്യുന്നത്. മിനിമം കോമൻസെൻസ് എങ്കിലും ഉള്ള ഏതെങ്കിലും സംഘികൾ ഈ കൂട്ടത്തിൽ ബാക്കി ഉണ്ടെങ്കിൽ സംഘപരിവാരം പറഞ്ഞു പ്രചരിപ്പിക്കുന്ന ആ ആയിരങ്ങളായ ഹിന്ദു യുവതികൾ സനാതന ധർമ്മം വിട്ടു ചാടിപ്പോകുന്നത് സ്വയം പറഞ്ഞ് ഊറ്റം കൊള്ളുന്ന ഈ സനാതന ധർമ്മത്തിൽ കിടന്നു വെന്തുരുകിയാണോ എന്നു തിരിച്ചൊരു ചോദ്യം ഹിന്ദു ഹെല്പ് ലൈനൊട് ചോദിക്കെടോ…
ഒരു വശത്ത് ഹിന്ദു യുവതികളുടെ ഇതര മതസ്ഥരുമായുള്ള പ്രണയത്തെ ഇല്ലാക്കഥകളും ഇല്ലാത്ത കണക്കുകളും പ്രചരിപ്പിച്ചു മുതലെടുക്കുക. മറുവശത്ത് ഹിന്ദുഹെല്പ് ലൈൻ എന്നെ സംഘടന ഉണ്ടാക്കി അന്യമതസ്ഥരായ യുവതികളെ ചാടിച്ചു കൊണ്ടു പോകുക.
ചുരുക്കിപ്പറഞ്ഞാൽ, മുസ്ലിം യുവതികൾ സംഘപരിവാര പ്രവർത്തകർക്കൊപ്പം ചാടിപ്പോയൽ അത് ഇസ്ലാം മതത്തോടുള്ള വൈരാഗ്യം. മുസ്ലിം യുവതികളെ കടത്തിക്കൊണ്ടുപോയി മതം മാറ്റം മ്ടെ അവകാശം.
സനാതന ജുവതികൾ മേത്തന്മാരെ കൂടെ പോയാൽ അത് പ്രണയ കെണി, വേശ്യാവൃത്തി, പാക്കിസ്ഥാനിലേക്ക് കടത്തൽ.
ഇതിനെയാണോ ഈ ഊളത്തരം അഥവാ സംഘിത്തരം എന്നു പറയുന്നത്?
ആരെയാണ് നിങ്ങൾ വിഡ്ഡികൾ ആക്കുവാൻ നോക്കുന്നത്?
സംഘപരിവാർ അണികളെയോ, അതോ പൊതുസമൂഹത്തെയോ?
ഇത്തരം ഊളത്തരത്തിലണോ ഈ സംഘിത്തം കെട്ടിപ്പൊക്കിയിരിക്കുന്നത്?
എന്തായാലും മുസ്ലിം യുവതികളെ സംഘപരിവാര പ്രവർത്തകർ കടത്തിക്കൊണ്ടു പൊകുന്നു എന്നും, അവരെല്ലാം കൃത്യമായി സനാതന ധർമ്മത്തിലേക്ക് മതം മാറുന്നു എന്നും, ഈ കടത്തിക്കൊണ്ടു പോകലിനു സംഘപരിവാരത്തിന്റെ ഏകൊപനം ഉണ്ട് എന്നതും സമ്മതിച്ചതു വലിയൊരു കാര്യം തന്നെ.