Search the blog

Custom Search

ഹേമന്ത്‌ കര്‍കരയെ കൊന്നതാര് ?? എന്തിനു ???

ഹേമന്ത് കര്‍ക്കരെ; രാജ്യം മറന്ന വീര പുത്രന്‍ 

2008ലെ നവംബര്‍ 26, മുംബൈയില്‍ നടന്ന ആസൂത്രിതമായ ഭീകരാക്രമണത്തിനിടെ വധിക്കപ്പെട്ട എ.ടി.എസ് മേധാവി ഹേമന്ത് കര്‍ക്കരെയെ രാജ്യം മറന്നു പോയോ. മുംബൈ ഭീകരാക്രമണം ഭരണകൂടത്തിന്റെ അറിവോടെയായിരുന്നുവെന്നു കേന്ദ്ര ആഭ്യന്തര അണ്ടര്‍ സെക്രട്ടറി ആര്‍ എസ് മണി മൊഴി നല്‍കിയ സാഹചര്യത്തിലാണ് ഹേമന്ത് കര്‍ക്കരെയുടെ അഞ്ചാം ചരമവാര്‍ഷികം കടന്നു വരുന്നത്. കുറ്റകരമായ മൗനത്തിലൊളിച്ച് ഭരണകൂടം ഈ വീര പുത്രനെ മറവിയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. കര്‍ക്കരെ കൊല്ലപ്പെടാനിടയായ സംഭവത്തില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് മുംബൈ ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍ര്യ ഹരജികളില്‍ കേന്ദ്ര, സംസ്ഥാന ആഭ്യന്തര മന്ത്രാലയങ്ങളുടെ പ്രതികരണം ഇപ്പോഴും ചുവപ്പു നാടയിലാണ്. 2010 ആഗസ്റ്റില്‍ ബിഹാറിലെ മുന്‍ എം.എല്‍.എ രാധാകാന്ത് യാദവും പിന്നീട് ജ്യോതി ബഡേക്കറും നല്‍കിയ പൊതുതാല്‍പര്യ ഹരജികളാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെയും മുംബൈ പൊലീസിന്റെയും പ്രതികരണങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് അനിശ്ചിതമായി നീളുന്നത്. കര്‍ക്കരെയെ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഹിന്ദുത്വ തീവ്രവാദികള്‍ കൊലപ്പെടുത്തിയതാണെന്ന സംശയമുന്നയിച്ച് മുന്‍ മഹാരാഷ്ട്ര ഐ.ജി എസ്.എം മുശ്‌രിഫ് എഴുതിയ ‘ഹു കില്‍ഡ് കര്‍ക്കരെ’ (കര്‍ക്കരയെ കൊന്നതാര്) എന്ന പുസ്തകവും മുംബൈ ഭീകരാക്രമണ കേസിലെ പ്രത്യേക കോടതി വിധിയും അടിസ്ഥാനമാക്കിയായിയിരുന്നു രാധാകാന്ത് യാദവ് ഹരജി സമര്‍പ്പിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബോംബ് സ്‌ഫോടനപരമ്പരകള്‍ നടത്തിയുള്ള ആര്‍.എസ്.എസ് അശ്വമേധത്തിനു തടയിട്ടത് ഹേമന്ത് കര്‍ക്കരെയെന്ന ഒറ്റയാള്‍ പട്ടാളമായിരുന്നു. ഭീഷണിക്കും പ്രലോഭനങ്ങള്‍ക്കും വഴങ്ങാതെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനാ തലവനായിരുന്ന കര്‍ക്കരെ മലേഗാവ് സ്‌ഫോടനക്കേസില്‍ നടത്തിയ അന്വേഷണമാണ് രാജ്യത്ത് ആര്‍.എസ്.എസ് നേതൃത്വം നല്‍കുന്ന ഭീകരസംഘത്തിന്റെ പ്രവര്‍ത്തനം പുറത്തുകൊണ്ടുവന്നത്. മുംബൈയില്‍ ഭീകരവിരുദ്ധസേനയുടെ തലവനായി ചുമതലയേല്‍ക്കുന്നതിനു മുമ്പ് വിയന്നയില്‍ റിസര്‍ച്ച് ആന്റ് അനാലിസിസ് വിങിലായിരുന്നു ഏറെക്കാലം കര്‍ക്കരെ. സങ്കീര്‍ണമായ സന്ദര്‍ഭങ്ങളെ നയചാതുരിയോടെ കൈകാര്യം ചെയ്യുന്നതില്‍ കര്‍ക്കരെ മിടുക്കുകാട്ടി. മലേഗാവ് കേസന്വേഷണം നടക്കവെ മുംബൈ ആക്രമണത്തിനിടെ 2008 നവംബര്‍ 26നാണ് സംശയകരമായ സാഹചര്യത്തില്‍ കര്‍ക്കരെ കൊല്ലപ്പെടുന്നത്. ഇനി ഭാരതീയന്‍ എത്രക്കാലം കാത്തിരിക്കണം ഒരു ഹേമന്ത് കര്‍ക്കരേക്ക് വേണ്ടി?

(കടപ്പാട്: Media next)

തിരിച്ചടിച്ചാല്‍ രക്ഷപ്പെടുമോ??? ദയവായി വഞ്ചിതരാകാതിരിക്കൂ


from the Facebook friend....... 

ദയവായി വഞ്ചിതരാകാതിരിക്കൂ ... A.T.M ഇല്‍ തലതിരിച്ചു pin അടിച്ചാല്‍ പോലീസ് എത്തി കള്ളനെ പിടിക്കുമോ...?? A.T.M ഇല്‍ തലതിരിച്ചു pin അടിച്ചാല്‍ പോലീസ് എത്തി കള്ളനെപിടിക്കുമോ........ ഇന്നത്തെ കാലത്ത് എ ടിഎം ഉപയോഗിക്കാത്തവര്‍ ചുരുക്കമാണ്. സാങ്കേതികവിദ്യയുടെ വളര്‍ച്ച മനുഷ്യന് എല്ലാ മേഖലകളിലും സഹായകരമായിരുന്നിട്ടുണ്ട്. കഴിഞ്ഞ പോസ്റ്റിന് ലഭിച്ച ഒരു സുഹൃത്തിന്റെ കമന്റ് ആണ് ഈ പോസ്റ്റ് എഴുതാന്‍ പ്രേരണ നല്‍കിയത്. ഫേസ്ബുക്കിലൂടെയും ഇമെയിലുകളിലൂടെയും വര്‍ഷങ്ങളായി പ്രചരിക്കുന്ന ഒരു വ്യാജ വാര്‍ത്തയെപ്പറ്റി ആണ് ഇവിടെ പറയാന്‍ പോകുന്നത്.


 ‘ഒരു മോഷ്ടാവ് നമ്മോട് എടി എമ്മില്‍ നിന്ന് പണം എടുത്തു നല്കാന്‍ ആവശ്യപ്പെട്ടാല്‍ എതിര്‍ത്തുനില്‍ക്കാന്‍ ശ്രമിക്കരുത്, കാരണം അയാള്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന് നമുക്ക് അറിയില്ല. അതുകൊണ്ട് എ ടി എംമ്മില്‍ പിന്‍ നമ്പര്‍ കൊടുക്കുമ്പോള്‍ തലതിരിച്ച്‌കൊടുക്കുക. (ഉദാ: നിങ്ങളുടെ പിന്‍ നമ്പര്‍ 1234 ആണെങ്കില്‍ 4321 എന്ന് കൊടുക്കുക). അപ്പോള്‍ മെഷീനില്‍ നിന്ന് പണം വരുമെങ്കിലും അത് പകുതി വന്ന് നില്‍ക്കും മാത്രമല്ല മെഷീന്‍ തന്നെ പോലീസിനെ വിവരം അറിയിച്ചുകൊള്ളും. എല്ലാ എ ടി എമ്മിലും ഈ സംവിധാനം ഉണ്ട്. പക്ഷെ എല്ലാവര്ക്കും ഇത് അറിയില്ല. അതുകൊണ്ട് നിങ്ങള്‍ക്ക് ഇത് പ്രധാനമായി തോന്നുന്നുണ്ടെങ്കില്‍ ദയവായി ഷെയര്‍ ചെയ്യുക."

 ഇതാണ് വര്‍ഷങ്ങളായി പ്രചരിക്കുന്ന ആ വ്യാജ വാര്‍ത്ത!. ഇതിനെപ്പറ്റി അന്വേഷിച്ചാല്‍ നമുക്ക് കണ്ടെത്താന്‍ കഴിയുന്ന കാര്യങ്ങള്‍ ചുവടെ കൊടുക്കുന്നു. 1994 ല്‍ ഐക്യനാടുകളിലെ ചിക്കാഗോയില്‍ താമസിച്ചിരുന്ന ജോസഫ് സിങ്ങര്‍ എന്ന ഒരാള്‍ എ ടി എം പിന്‍ തലതിരിച്ച് ടൈപ്പ് ചെയ്താല്‍ രഹസ്യമായി പോലീസിന് വിവരം കൊടുക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ നിര്‍മിച്ചിരുന്നു. പക്ഷെ അന്ന് യു എസിലെ ബാങ്കുകള്‍ ഒന്നും തന്നെ ആ സാങ്കേതികവിദ്യ സ്വീകരിക്കാന്‍ തയ്യാറായില്ല. പിന്നീട് അതിനെപ്പറ്റി ധാരാളം വാദപ്രതിവാദങ്ങള്‍ നടന്നു. ഉപഭോക്താവ് തിരഞ്ഞെടുക്കുന്ന പിന്‍ നമ്പര്‍ ഒരു പാലിണ്ട്രോം (നേരെ വായിച്ചാലും തിരിച്ച് വായിച്ചാലും ഒരേപോലെ ഉള്ള സംഖ്യ. ഉദാ: 1221, 8888) ആയാല്‍ എന്തുചെയ്യും എന്നും ചോദ്യങ്ങള്‍ ഉയര്‍ന്നു. ജോസഫ് സിങ്ങര്‍ പിന്നീട് എ ടി എമ്മുമായി ബന്ധപ്പെട്ട് ധാരാളം കണ്ടെത്തലുകള്‍ക്ക് പേറ്റന്റ് കൈവശമാക്കി. എങ്കിലും ഇതുവരെ ഈ കണ്ടെത്തല്‍ ഒരു എ ടി എം മെഷീനിലും പ്രാവര്‍ത്തികമാക്കിയിട്ടില്ല. അഥവാ ഇത്തരം ഒരു സാങ്കേതികവിദ്യ ഉണ്ടെങ്കില്‍ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് അതിനെപ്പറ്റി മാര്‍ഗനിര്‍ദേശം നല്‍കേണ്ടതാണ്. ഇതുവരെ ഒരു ബാങ്കില്‍നിന്നും അങ്ങനെ ഒരു വിവരവും ആര്‍ക്കും ലഭിച്ചിട്ടുമില്ല. മാത്രമല്ല ഈമെയിലില്‍ പറയുന്നത് എല്ലാ എ ടി എം മെഷീനുകളിലും ഇത് ഉണ്ട് എന്നാണ്. അഥവാ ഉണ്ടെങ്കില്‍ തന്നെ പണം വന്ന് പകുതി വഴിക്ക് നില്‍ക്കുമ്പോള്‍ തന്നെ മോഷ്ടാവിന് കാര്യം പിടികിട്ടില്ലേ ? അതുകൊണ്ട് ഇങ്ങനെ ഒരു സാങ്കേതികവിദ്യ ഉണ്ടെങ്കിലും അത് ഇപ്പോള്‍ എവിടെയും ഉപയോഗിക്കുന്നില്ല. അതുകൊണ്ടുതന്നെ എ ടി എം പിന്‍ തലതിരിച്ചു ടൈപ്പ് ചെയ്താല്‍ ആരും വരുകയും ഇല്ല. ‘പിന്‍ തെറ്റാണ്’ എന്ന സന്ദേശം മാത്രമേ ലഭിക്കുകയുള്ളൂ. അഥവാ ബാങ്കുകള്‍ ഇത്തരം സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ തീരുമാനിച്ചാലും ആദ്യം അവര്‍ അത് ഉപഭോക്താക്കളെ ബോധ്യപ്പെടുത്തിയ ശേഷമേ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരൂ. അതുകൊണ്ട് ദയവായി ഇത്തരം വ്യാജ സന്ദേശങ്ങളില്‍ വഞ്ചിതരാകാതിരിക്കുക. ഈ വിവരം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് പരമാവധി ഷെയര്‍ ചെയ്യുക....

link

Related Posts Plugin for WordPress, Blogger...