Search the blog

Custom Search

ഫേസ്ബുക്ക് ബാന്‍ ചെയ്തിട്ടും വിഷം ചീറ്റി വീണ്ടും Ren nayar പേജ്

മുഖപുസ്തകത്തില്‍ വര്‍ഗീയതയും ദേശ വിരുദ്ധവും മതസ്പര്‍ധ ഉണ്ടാകുന്നതും ആയ പോസ്റ്റുകള്‍ മാത്രം വിഷം ചീറ്റുന്ന പോലെ എയുതുന്ന REN NAIR 4 U  എന്ന പേജ് ഫേസ്ബുക്ക് ഒരിക്കല്‍ ബാന്‍ ചെയ്തിരുന്നു. മതേതര-ദേശസ്നേഹികള്‍ ഒന്നടങ്കം report ചെയ്തതിനാല്‍ ആണ് ഈ അക്കൗണ്ട്‌ ബ്ലോക്ക്‌ ചെയ്യാന്‍ സാധിച്ചത്. പക്ഷെ നീതിയും നിയമത്തെയും വെല്ലുവിളിച്ചു കൊണ്ട് വീണ്ടും തുടങ്ങി. ഇപ്പോള്‍ അല്പം മിതത്വം ഉണ്ടെങ്കിലും ഇടയ്ക്കിടെ മതങ്ങളെ അവഹേളിക്കുന്ന തരത്തിലും വ്യക്തികളെ അപമാനിക്കുന്ന തരത്തിലും പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. നരഭോജി എന്ന് ലോകം വാഴ്ത്തുന്ന കൊലയാളി മോഡിയുടെ ആരാധകനാണ് REN എന്നും. അയാളുടെ തിരഞ്ഞെടുപ്പ്‌ പ്രചരണം ആണ് ഇപ്പോള്‍ മുഖ്യമായും ഈ പേജ് ലക്‌ഷ്യം വെക്കുന്നത്. 


ഈ വ്യത്യസ്തനെ പോലും വെറുതെ വിട്ടില്ല ഈ റെന്‍ നായര്‍...,. ആരോരും ശ്രദ്ധിക്കുക പോലും ചെയ്യാത്ത എന്തൊക്കെയോ നീതിക്ക് വേണ്ടി എഴുതി വിടുന്ന ഈ വ്യത്യസ്തന്റെ ബ്ലോഗ്‌ പോലും ഈ കൂട്ടരെ ആകെ വിറളി പിടിപ്പിച്ചു. ഒന്ന് രണ്ടു തവണ ഇവരുടെ ഐ. ടി വിദഗ്ധര്‍ ഹാക്ക്‌ ചെയ്യാന്‍ വരെ ശ്രമിച്ചു. ആരുടെയോ പുണ്യം കൊണ്ട് അത് നടന്നില്ല. പതിനയ്യായിരത്തോളം മെംബേര്‍സ് ഉണ്ടായിരുന്ന മുന്‍ പേജ് നിരവധി പേരുടെ അഭ്യര്‍ത്ഥന മാനിച്ചു കൊണ്ട് ഫേസ്ബുക്ക് ബ്ലോക്ക്‌ ചെയ്യുകയാണ് ഉണ്ടായത്.എന്നിട്ടിപ്പോള്‍ വീണ്ടും വിഷം ചീറ്റി തുടങ്ങിയിരിക്കുന്നു. 

പ്രിയ വ്യത്യസ്തന്‍റെ വായനക്കാര്‍ ഈ റെന്‍ നായരുടെ പേജ് മുന്‍പ്‌ ചെയ്ത പോലെ ബ്ലോക്ക്‌ ചെയ്യിക്കാന്‍ ഫേസ്ബുക്കില്‍ റിപ്പോര്‍ട്ട്‌ ചെയ്യുക. വളരെ ശ്രദ്ധ പുലര്‍ത്തിയാണ് പോസ്റ്റ്‌ ഇടുന്നത് എങ്കിലും വര്‍ഗീയതയ്ക്ക് ഒരു കുറവും ഇല്ല.... 


പത്രമാരണ നീക്കത്തിനെതിരേ പിന്തുണയുമായി മത-സാംസ്കാരിക നേതാക്കള്‍








തേജസ്‌ പത്രത്തെ പൂട്ടിക്കാന്‍ 10 കാരണങ്ങള്‍ - ???

തേജസ് ദിനപത്രത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാതിരിക്കുവാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്ന് സര്‍ക്കാര്‍ തിട്ടൂരം നല്‍കിയെന്ന വാര്‍ത്ത കണ്ടപ്പോള്‍ ശരിക്കും എനിക്ക് ചിരിക്കാനാണ് തോന്നിയത്. ദേശവിരുദ്ധതയാണ് പോലും പത്രത്തിന്റെ ഉള്ളടക്കം ഈ നോട്ടീസ് നല്‍കിയ മഹാന്മാര്‍ ഈ പത്രം വായിക്കാറില്ലന്ന് ആ കാരണം കൊണ്ട് തന്നെ മനസിലായി. ഇനി കാരണം കാണിക്കുവാന്‍ നോട്ടീസ് നല്‍കിയ വകുപ്പോ ബ്രീട്ടീഷ്‌കാര്‍ സ്വാതന്ത്രസമരത്തിന് അനുകൂലമായി എഴുതുന്ന പത്രങ്ങളെ കണ്ട് കെട്ടാന്‍ ഉണ്ടാക്കിയ 1864ലെ പത്രമാരണ നിയമവും ഇതിന് മുമ്പ് ഇത്തരത്തില്‍ നോട്ടീസ് നല്‍കിയ പത്രം സ്വദേശാഭിമാനിയാണ്. മുമ്പും ആവശ്യപ്പെടാതെ തന്നെ തേജസിന് മാധ്യങ്ങളിലൂടെ ജനശ്രദ്ധ നേടിക്കൊടുക്കുവാന്‍ കേരളത്തിലെ സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. നൂറ്റാണ്ടുകളുടെ പഴക്കം അവകാശപ്പെടുന്ന മുഖ്യധാരയെന്ന് സ്വയം അവകാശപ്പെടുന്ന മാധ്യമങ്ങള്‍ പോലും രാജാക്കന്മാര്‍ നഗ്നരാണ് എന്ന് വിളിച്ച് പറയുവാന്‍ ധൈര്യം കാണിക്കാതിരിക്കുന്ന കാലഘട്ടത്തിലാണ് ഏഴ് വര്‍ഷം മുമ്പ് ജനിച്ച തേജസ് എന്ന ബാലന്‍ രാജാക്കന്മാര്‍ക്ക് മാത്രമല്ല കൊട്ടാരം തൂപ്പുകാര്‍ക്ക് പോലും തുണിയില്ല എന്ന സത്യം സമൂഹത്തോട് വിളിച്ച് പറഞ്ഞത്.പത്രപാരായണവും വാര്‍ത്തകളും സമൂഹത്തിലെ സമ്പന്ന,സവര്‍ണ വര്‍ഗ്ഗത്തിന് പതിച്ച് നല്‍കിയ മാധ്യമസംസ്‌കാരത്തില്‍ തേജസ് എത്തിയപ്പോള്‍ വാര്‍ത്തകള്‍ക്ക് പിന്നോക്ക ദളിത് വിഭാഗങ്ങളുടെ ശബ്ദം ഉണ്ടായി. ദലിത് മുന്നേറ്റങ്ങളെ പത്രത്തിന്റെ മുന്‍താളുകളില്‍ ഇടം നല്‍കി ആദരിക്കുവാനും മറവിയിലേക്ക് ആണ്ടുപോകുന്ന ഉന്മൂലന സിദ്ധാന്തങ്ങലുടെ ഉടമകളെ വെളിച്ചത്തിലെത്തിക്കുവാനും തേജസ് നിരന്തരം ജാഗ്രത കാട്ടിയിരുന്നു എന്ന് ഏതൊരു വായനക്കാരനെപ്പോലെ എനിക്കും പറയുവാന്‍ സാധിക്കും. തേജസില്‍ ജോലിചെയ്യുമ്പോള്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ വെള്ളിവെളിച്ചത്തെക്കാള്‍ കുറഞ്ഞ ചിലവിലെ ജീവതത്തിന്റെ അരക്ഷിതാവസ്ഥകളെ കുറിച്ചായിരുന്നു ഞങ്ങളുടെ ആശങ്കകള്‍.ഇല്ലായ്മകള്‍ക്ക് ഒരിക്കലും വാര്‍ത്തയുടെ സത്തയെ ചോര്‍ത്തിക്കളയാനാവില്ല എന്നത് സഹപ്രവര്‍ത്തകരുടെ ജീവിതത്തില്‍ നിന്നായിരുന്നു ഞാന്‍ പഠിച്ചത്. കോടികള്‍ കപ്പലിലും വിമാനത്തിലും വന്നിറങ്ങുന്ന തീവ്രവാദപ്രസ്ഥാനത്തിന്റെ മുഖപത്രം എന്ന് ചാനലുകളും മറ്റു പത്രങ്ങളും നിരന്തരം ആരോപണം ഉയര്‍ത്തുമ്പോഴും കുറവാണെങ്കിലും ചിലവിനുള്ള ശമ്പളം വൈകുന്നതിനെ കുറിച്ച് ഞാന്‍ സഹപ്രവര്‍ത്തകരോട് ആവലാതി പറയാറുണ്ടായിരുന്നു. ഇടുക്കങ്ങളിലും ഞെരുക്കങ്ങളിലും സമൂഹം അറിയേണ്ട ശബ്ദങ്ങള്‍ ഒരുക്കലും മുങ്ങിത്താഴരുതെന്ന് എഡിറ്റോറിയല്‍ ബോര്‍ഡിന് നിര്‍ബന്ധമുണ്ടായിരുന്നു. ഇല്ലായ്മകളെ ഊര്‍ജ്ജമാക്കി മുന്നോട്ട് കുതിക്കുന്ന ഒരു സമൂഹത്തെയാണ് തിട്ടൂരം നല്‍കി സര്‍ക്കാര്‍ ഭയപ്പെടുത്തുന്നതെന്ന് ആലോചിക്കുമ്പോള്‍ ഈ സംവിധാനങ്ങളോട് പുച്ഛമാണ് തോന്നുന്നത്.ആദര്‍ശത്തില്‍ ഉറച്ച് ഒരു സമൂഹത്തിനെതിരെ വാളെടുക്കുമ്പോള്‍ തീര്‍ച്ചയായും വാളിന്റെ മൂര്‍ച്ച പരിശോധിക്കുവാനെങ്കിലും ഇവര്‍ തയ്യാറാകണമായിരുന്നു.ഇത്തരം ചെറുശബ്ദങ്ങളെ ഇല്ലായ്മ ചെയ്താണ് സാമ്രാജത്വം ലോകത്തെ തന്റെ അധീനതയില്‍ കൊണ്ട് വന്നത്.ഈ കാലഘട്ടത്തില്‍ സ്വന്തം ജനങ്ങള്‍ക്ക് മേല്‍ ഭരണകൂടം അത്തരം തന്ത്രങ്ങള്‍ പയറ്റുകയാണ് ഇന്നത്തെ നമ്മുടെ മൗനം നാളത്തെ സംസാരങ്ങള്‍ക്ക് വിലങ്ങിടുകയാണ് ചെയ്യുന്നത്.

post courtesy : S Muhammed Thahir

ഇന്ത്യാവിഷന്‍ മുസ്ലീം വിരുദ്ധമോ ??

ഇന്ത്യാവിഷന്‍ മുസ്ലീം വിരുദ്ധമോ ??

വാര്‍ത്തകളിലൂടെയും വാര്‍ത്താ തലക്കെട്ടിലൂടെയും സമൂഹാത്തെ അപമാനിക്കുകയും തെറ്റിദ്ധരിപ്പിക്കു
കയും ചെയ്യുന്ന വാര്‍ത്തകള്‍ തുടരെ തുടരെ വരുന്നു.. കുറച്ചു കാലം മുന്പ് പര്‍ദ്ദയെ പറ്റി അപഹാസ്യമാം വിദം റിപ്പോര്‍ട്ട് നല്‍കി വിവാദമാവുകയും പിന്നീട് വാര്‍ത്ത പിന്‍വലിച്ച് മാപ്പ് പറയുകയും ചെയ്തിരുന്നു !!

ഇത് ലവന്മാര്‍ സ്ഥിരം പരിപാടിയാക്കിയിരിക്കുകയാണ്..

post courtesy : Ashkar Lessirey

link

Related Posts Plugin for WordPress, Blogger...