Search the blog

Custom Search

ഇത് ഇന്ത്യയുടെ ഓരോ തെരുവുകളിലും ആവര്‍ത്തിക്കാനുള്ള ചരിത്രം - ചിത്രങ്ങള്‍




ചരിത്രം തിരുത്തി

=============

ഇത് പുതിയ തുടക്കം......... ഇന്ത്യയുടെ ഓരോ തെരുവുകളിലും ആവര്‍ത്തിക്കാനുള്ള ചരിത്രം
----------------------------------------------------------

എസ്.ഡി.പി.ഐയില്‍ ചേര്‍ന്നവര്‍ക്ക് 
മലപ്പുറത്ത് ഉജ്ജ്വല സ്വീകരണം 

മലപ്പുറം: വിവിധ പാര്‍ട്ടികളില്‍നിന്ന് രാജിവച്ച് എസ്.ഡി.പി.ഐയില്‍ ചേര്‍ന്ന 1600ലേറെ പേര്‍ക്ക് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ടൗണ്‍ഹാളില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ്, സി.പി.എം., ബി.ജെ.പി. പാര്‍ട്ടികളില്‍നിന്നും ഇത്രയുംകാലം ഒരു പാര്‍ട്ടിയിലും പ്രവര്‍ത്തിക്കാത്തവരുമെല്ലാമാണ് എസ്.ഡി.പി.ഐയില്‍ അംഗത്വമെടുത്തത്. പുതിയതായി ഒരു പാര്‍ട്ടിയില്‍ ഇത്രയുംപേര്‍ ഒരുമിച്ചു ചേരുന്നത് ഇതാദ്യമായാണ്. 
സ്വീകരണ സമ്മേളനം ദേശീയ സെക്രട്ടേറിയറ്റംഗം ഇ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് എല്‍.ഡി.എഫ്.-യു.ഡി.എഫ്. മുന്നണികള്‍ ജനങ്ങളെ പറ്റിക്കുന്ന സഹകരണസംഘങ്ങളാണ്. പല കേസുകളിലും ലീഡേഴ്‌സ് ഡീലേഴ്‌സാണു നടക്കുന്നത്. മുസ്‌ലിം ലീഗ് കാശു വാങ്ങി ഷുക്കൂര്‍ കേസ് അട്ടിമറിച്ചു. ടി പി ചന്ദ്രശേഖരന്‍ കേസ് അട്ടിമറിച്ചതായും ആരോപണമുണ്ട്. ഫസല്‍ വധക്കേസ് അട്ടിമറിക്കാന്‍ ആര്‍ക്കുമായില്ല. പോപുലര്‍ ഫ്രണ്ട് പിന്നാലെ കൂടിയതിനാല്‍ ഈ കേസ് ഇപ്പോള്‍ സി.ബി.ഐ. അന്വേഷിക്കുകയാണ്. സി.പി.എം. നേതാക്കള്‍ ജയിലിലുമാണ്. ഇത്രയുംകാലം ബോംബ് പൊട്ടി മരിക്കുന്ന ലീഗുകാര്‍ എസ്.ഡി.പി.ഐക്കാരാണെന്നാണ് നേതൃത്വം പറഞ്ഞിരുന്നത്. മരിച്ചവരെ എസ്.ഡി.പി.ഐക്കു നല്‍കുന്ന പതിവായിരുന്നു ലീഗ് നേതൃത്വം സ്വീകരിച്ചിരുന്നത്. ഇപ്പോള്‍ ഇതാ, ജീവിച്ചിരിക്കുന്ന ലീഗുകാര്‍ തന്നെ പാര്‍ട്ടി വിട്ട് എസ്.ഡി.പി.ഐയില്‍ ചേരുകയാണ്. പ്രധാനമന്ത്രിയെയും പ്രസിഡന്റിനെയും ചീഫ് ജസ്റ്റിസിനെയും വിമര്‍ശിക്കാന്‍ അധികാരമുള്ള നാട്ടില്‍ ഒരു പോലിസുദ്യോഗസ്ഥനെ മാത്രം വിശുദ്ധ പശുവായി കാണണമെന്ന കാട്ടുനീതി അംഗീകരിക്കാനാവില്ല. ഇന്റലിജന്‍സ് എ.ഡി.ജി.പി. സെന്‍കുമാറിനെ വിമര്‍ശിക്കാനും അദ്ദേഹത്തിനെതിരേ അന്വേഷണം ആവശ്യപ്പെടാനും ആര്‍ക്കും അധികാരമില്ലെന്നമട്ടിലേക്ക് കേരള സര്‍ക്കാര്‍ തരംതാണിരിക്കുന്നു. മോഡി വരുന്നേ എന്നു പറഞ്ഞ് വോട്ട് തട്ടാനാണ് കോണ്‍ഗ്രസ്സും ലീഗും ശ്രമിക്കുന്നത്. മോഡി വരില്ലെന്ന് എല്ലാവര്‍ക്കുമറിയാം. കോര്‍പറേറ്റ് മുതലാളിമാര്‍ ഊതിവീര്‍പ്പിച്ച ബലൂണ്‍ മാത്രമാണ് ഈ നരാധമ മോഡി. എസ്.ഡി.പി.ഐയെ മുളയിലേ നുള്ളണമെന്നാണ് ആര്‍.എസ്.എസ്. ദേശീയ കൗണ്‍സില്‍ കൊച്ചിയില്‍ പ്രമേയം പാസാക്കിയത്. ഈ പാര്‍ട്ടി മുളപൊട്ടി വളര്‍ന്ന് ശിഖരങ്ങളായിട്ടുണ്ടെന്നും ഇ അബൂബക്കര്‍ പറഞ്ഞു. 
മലപ്പുറം ജില്ലാ പ്രസിഡന്റ് വി ടി ഇക്‌റാമുല്‍ ഹഖ് അധ്യക്ഷതവഹിച്ചു. പുതിയതായി അംഗത്വമെടുത്തവരെ ദേശീയ സെക്രട്ടേറിയറ്റ് അംഗം ഇ അബൂബക്കര്‍, ദേശീയ വൈസ് പ്രസിഡന്റ് സാംകുട്ടി ജേക്കബ്, സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അഷ്‌റഫ്, ജന. സെക്രട്ടറി പി അബ്ദുല്‍ ഹമീദ്, വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാനകമ്മിറ്റി അംഗം എ കെ അബ്ദുല്‍ മജീദ് എന്നിവര്‍ ഷാളണിയിച്ചു. ജില്ലാ ജന. സെക്രട്ടറി ജലീല്‍ നീലാമ്പ്ര, വൈസ് പ്രസിഡന്റ് പി എം ബഷീര്‍ എന്നിവരും സംസാരിച്ചു. 
പുറങ്ങ് ജനകീയ കര്‍മസമിതി പ്രസിദ്ധീകരിച്ച കുഞ്ഞുമുഹമ്മദ് പനമ്പാടിന്റെ അവകാശങ്ങളും കടമകളും പുസ്തകം ഇ അബൂബക്കര്‍ മേമന ബാപ്പുവിന് നല്‍കി പ്രകാശനം ചെയ്തു.













ഒടുവില്‍ കണ്ടെത്തിയ പരിഹാരം

കോളേജ് വിധ്യാര്തിയും എന്റെ അടുത്ത കൂട്ടുകാരനുമായ 
സന്ഘി നികൃഷ്ട ജീവി ഒരു ദിവസം കോളേജില്‍ നിന്നും വന്ന ശേഷം അവിടെ നടന്ന പയങ്ങരമായ അടിയെപ്പറ്റി എന്നോട് കഥ പറയുകയായിരുന്നു.
*********************************************************
കോളേജില്‍ എന്തോ ഊളത്തരവുമായി എബിവിപിക്കാരെ ആദ്യം കോളേജിലെ എസ് എഫ് ഐ ക്കാരും അതിനു ശേഷം നാട്ടിലെ സിപിഎമ്മുകാരു൦ പിടിച്ചു പഞ്ഞിക്കിട്ടു.
സന്ഖികള്‍ക്ക് തിരിച്ചടിക്കണം.
അപ്പോയാണ് പ്രശ്നം വരുന്നത്....

കോളേജിലും എസ് എഫ് ഐ യിലും ഭൂരിഭാഗവും ഹൈന്ദവ നാമം ഉള്ള ആളുകള്‍ ആണ്. അവരാണ് എബി വിപിക്കാരുടെ ചെള്ളക്ക് അടിച്ചത്.
അവരെ തിരിച്ചു തല്ലിയാല്‍ വിവരം അറിയും!!!
പിന്നെ എന്ത് ചെയ്യും ??
സന്ഘി നികൃഷ്ട ജീവികള്‍ തലപുകഞ്ഞു ആലോചിച്ചു.

ഒടുവില്‍ ഒരു പരിഹാരവും കണ്ടു പിടിച്ചു.

ആ വര്ഷം കോളേജില്‍ മൂന്നു മുസ്ലിം ചെര്‍ക്കന്മാര്‍ ചേര്‍ന്നിട്ടുണ്ട്.
വീണ്ടും സന്ഘി കുട്ടികള്‍ നടത്തിയ പയങ്ങരമായ അന്വേഷണത്തില്‍ അവര് എസ് എഫ് ഐ യുടെ പ്രകടനത്തില്‍ പങ്കെടുത്തിട്ടും ഉണ്ട് എന്ന വിവരം കിട്ടി.
ചുരുക്കി പറഞ്ഞാല്‍ സന്ഘികള്‍ക്ക് 
തല്ലാന്‍ പറ്റിയ ''സഖാക്ക''ളെ കിട്ടി. 
മൂന്നു പേരെയും തിരഞ്ഞു പിടിച്ചു തല്ലി പ്രതികാരം തീര്‍ത്തു.!!! 
************************************************************

സത്യത്തില്‍ ഇങ്ങനെ നടന്ന സംഭവം അവന്‍ പറഞ്ഞതും ഏകദേശം ഇതേപോലെ തന്നെയാണ്.

അവനോടു നാന്‍ നിഷ്കലങ്ങനായി ചോയിച്ചു. ''തല്ലിയ പിള്ളേരെ ആണോ തിരിച്ചു തല്ലിയത്??
അവന്‍ നിഷ്കലങ്ങമായി പറഞ്ഞ മറുപടി ഇതാണ്.
''അല്ലടാ... ഞങ്ങള്‍ എസ് എഫ് ഐ ക്കാരെ തല്ല്മ്പോള്‍ പരമാവധി അതിലുള്ള കാക്കാമാരേയാകാന്‍ ശ്രദ്ധിക്കാറുണ്ട്.'' 

സന്ഘികളെ നാന്‍ ഇത്രമാത്രം വെറുക്കാന്‍ ഉള്ള കാരണം ഇങ്ങനെ സന്ഘികളില്‍ നിന്നും സംഘത്തെ പഠിച്ചത് കൊണ്ടാണ്.

എല്ലാ സംഭവങ്ങളെയും സാമുദായികമായി ചിത്രീകരിക്കുന്ന രീതിയോട് എനിച്ചു വെറുപ്പാണ്. പക്ഷെ ഇപ്പോള്‍ ഈ സംഭവം ഓര്‍മ്മ വരാനുള്ള കാരണം ഈ ന്യൂസും ഇത് ഷെയര്‍ ചെയ്ത ചില ആളുകള്‍ കൂടെ ചേര്‍ത്ത വരികളും ഒക്കെ വായിച്ചതാണ്.

--------------------------------------------------------------------------------------------------ഗുരുവായൂരില്‍ ഡി.വൈ.
എഫ്.ഐ. പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു ഗുരുവായൂര്‍: ബ്രഹ്മകുളത്ത് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. തൈക്കാട് മേഖല ജോയിന്റ് സെക്രട്ടറിയും എസ്.എഫ്.ഐ. മണലൂര്‍ ഏരിയാ വൈസ് പ്രസിഡന്റുമായ ബ്രഹ്മകുളം കുന്നംകോരന്‍ വീട്ടില്‍ സലീമിന്റെ മകന്‍ ഫാസിലാ(22)ണു വെട്ടേറ്റു മരിച്ചത്. ഇന്നലെ വൈകീട്ട് ആറരയോടെ വീട്ടില്‍ിന്നു കീയംകോള്‍ ഗറിലേക്ക് വരുമ്പോള്‍ വീടിടുത്തുവച്ചാണ് അക്രമിസംഘം ഫാസിലി വെട്ടിക്കൊലപ്പെടുത്തിയത്. ശരീരമാസകലം വെട്ടേറ്റ് ടുറോട്ടില്‍ കിടന്ന ഫാസിലി ചാവക്കാട് മുതുവട്ടൂര്‍ ആശുപത്രിയിലേക്കു കൊണ്ടുപോവുന്ന വഴി മരിച്ചു. ആര്‍.എസ്.എസുകാരാണ് സംഭവത്തിു പിന്നിലെന്ന് സി.പി.എം. മണലൂര്‍ ഏരിയാ സെക്രട്ടറി ടി വി ഹരിദാസ് പറഞ്ഞു.

post courtesy : Sudu Mon

link

Related Posts Plugin for WordPress, Blogger...