Search the blog

Custom Search

ഇത് ഇന്ത്യയുടെ ഓരോ തെരുവുകളിലും ആവര്‍ത്തിക്കാനുള്ള ചരിത്രം - ചിത്രങ്ങള്‍




ചരിത്രം തിരുത്തി

=============

ഇത് പുതിയ തുടക്കം......... ഇന്ത്യയുടെ ഓരോ തെരുവുകളിലും ആവര്‍ത്തിക്കാനുള്ള ചരിത്രം
----------------------------------------------------------

എസ്.ഡി.പി.ഐയില്‍ ചേര്‍ന്നവര്‍ക്ക് 
മലപ്പുറത്ത് ഉജ്ജ്വല സ്വീകരണം 

മലപ്പുറം: വിവിധ പാര്‍ട്ടികളില്‍നിന്ന് രാജിവച്ച് എസ്.ഡി.പി.ഐയില്‍ ചേര്‍ന്ന 1600ലേറെ പേര്‍ക്ക് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ടൗണ്‍ഹാളില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ്, സി.പി.എം., ബി.ജെ.പി. പാര്‍ട്ടികളില്‍നിന്നും ഇത്രയുംകാലം ഒരു പാര്‍ട്ടിയിലും പ്രവര്‍ത്തിക്കാത്തവരുമെല്ലാമാണ് എസ്.ഡി.പി.ഐയില്‍ അംഗത്വമെടുത്തത്. പുതിയതായി ഒരു പാര്‍ട്ടിയില്‍ ഇത്രയുംപേര്‍ ഒരുമിച്ചു ചേരുന്നത് ഇതാദ്യമായാണ്. 
സ്വീകരണ സമ്മേളനം ദേശീയ സെക്രട്ടേറിയറ്റംഗം ഇ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് എല്‍.ഡി.എഫ്.-യു.ഡി.എഫ്. മുന്നണികള്‍ ജനങ്ങളെ പറ്റിക്കുന്ന സഹകരണസംഘങ്ങളാണ്. പല കേസുകളിലും ലീഡേഴ്‌സ് ഡീലേഴ്‌സാണു നടക്കുന്നത്. മുസ്‌ലിം ലീഗ് കാശു വാങ്ങി ഷുക്കൂര്‍ കേസ് അട്ടിമറിച്ചു. ടി പി ചന്ദ്രശേഖരന്‍ കേസ് അട്ടിമറിച്ചതായും ആരോപണമുണ്ട്. ഫസല്‍ വധക്കേസ് അട്ടിമറിക്കാന്‍ ആര്‍ക്കുമായില്ല. പോപുലര്‍ ഫ്രണ്ട് പിന്നാലെ കൂടിയതിനാല്‍ ഈ കേസ് ഇപ്പോള്‍ സി.ബി.ഐ. അന്വേഷിക്കുകയാണ്. സി.പി.എം. നേതാക്കള്‍ ജയിലിലുമാണ്. ഇത്രയുംകാലം ബോംബ് പൊട്ടി മരിക്കുന്ന ലീഗുകാര്‍ എസ്.ഡി.പി.ഐക്കാരാണെന്നാണ് നേതൃത്വം പറഞ്ഞിരുന്നത്. മരിച്ചവരെ എസ്.ഡി.പി.ഐക്കു നല്‍കുന്ന പതിവായിരുന്നു ലീഗ് നേതൃത്വം സ്വീകരിച്ചിരുന്നത്. ഇപ്പോള്‍ ഇതാ, ജീവിച്ചിരിക്കുന്ന ലീഗുകാര്‍ തന്നെ പാര്‍ട്ടി വിട്ട് എസ്.ഡി.പി.ഐയില്‍ ചേരുകയാണ്. പ്രധാനമന്ത്രിയെയും പ്രസിഡന്റിനെയും ചീഫ് ജസ്റ്റിസിനെയും വിമര്‍ശിക്കാന്‍ അധികാരമുള്ള നാട്ടില്‍ ഒരു പോലിസുദ്യോഗസ്ഥനെ മാത്രം വിശുദ്ധ പശുവായി കാണണമെന്ന കാട്ടുനീതി അംഗീകരിക്കാനാവില്ല. ഇന്റലിജന്‍സ് എ.ഡി.ജി.പി. സെന്‍കുമാറിനെ വിമര്‍ശിക്കാനും അദ്ദേഹത്തിനെതിരേ അന്വേഷണം ആവശ്യപ്പെടാനും ആര്‍ക്കും അധികാരമില്ലെന്നമട്ടിലേക്ക് കേരള സര്‍ക്കാര്‍ തരംതാണിരിക്കുന്നു. മോഡി വരുന്നേ എന്നു പറഞ്ഞ് വോട്ട് തട്ടാനാണ് കോണ്‍ഗ്രസ്സും ലീഗും ശ്രമിക്കുന്നത്. മോഡി വരില്ലെന്ന് എല്ലാവര്‍ക്കുമറിയാം. കോര്‍പറേറ്റ് മുതലാളിമാര്‍ ഊതിവീര്‍പ്പിച്ച ബലൂണ്‍ മാത്രമാണ് ഈ നരാധമ മോഡി. എസ്.ഡി.പി.ഐയെ മുളയിലേ നുള്ളണമെന്നാണ് ആര്‍.എസ്.എസ്. ദേശീയ കൗണ്‍സില്‍ കൊച്ചിയില്‍ പ്രമേയം പാസാക്കിയത്. ഈ പാര്‍ട്ടി മുളപൊട്ടി വളര്‍ന്ന് ശിഖരങ്ങളായിട്ടുണ്ടെന്നും ഇ അബൂബക്കര്‍ പറഞ്ഞു. 
മലപ്പുറം ജില്ലാ പ്രസിഡന്റ് വി ടി ഇക്‌റാമുല്‍ ഹഖ് അധ്യക്ഷതവഹിച്ചു. പുതിയതായി അംഗത്വമെടുത്തവരെ ദേശീയ സെക്രട്ടേറിയറ്റ് അംഗം ഇ അബൂബക്കര്‍, ദേശീയ വൈസ് പ്രസിഡന്റ് സാംകുട്ടി ജേക്കബ്, സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അഷ്‌റഫ്, ജന. സെക്രട്ടറി പി അബ്ദുല്‍ ഹമീദ്, വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാനകമ്മിറ്റി അംഗം എ കെ അബ്ദുല്‍ മജീദ് എന്നിവര്‍ ഷാളണിയിച്ചു. ജില്ലാ ജന. സെക്രട്ടറി ജലീല്‍ നീലാമ്പ്ര, വൈസ് പ്രസിഡന്റ് പി എം ബഷീര്‍ എന്നിവരും സംസാരിച്ചു. 
പുറങ്ങ് ജനകീയ കര്‍മസമിതി പ്രസിദ്ധീകരിച്ച കുഞ്ഞുമുഹമ്മദ് പനമ്പാടിന്റെ അവകാശങ്ങളും കടമകളും പുസ്തകം ഇ അബൂബക്കര്‍ മേമന ബാപ്പുവിന് നല്‍കി പ്രകാശനം ചെയ്തു.













അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.

link

Related Posts Plugin for WordPress, Blogger...