_________________________________________________________________________________
കണ്ടിരിക്കേണ്ട ഒരു ചർച്ച.. ഭീകരരെ സൃഷ്ടിക്കുന്ന മാധ്യമങ്ങളെ ശരിക്കും മനസ്സിലാക്കുക..
" പത്രക്കാര്‍ ഇത് അറിയാതെ ചെയ്യുന്നല്ല -
പാലമെന്റ്റ് ആക്രമണ കേസില്‍ നടന്ന കളികള്‍ എന്തായിരുന്നു എന്ന് ദല്‍ഹിയിലെ എല്ലാ സീനിയര്‍ പത്ര പ്രവര്‍ത്തകര്‍ക്കും അറിയാവുന്ന രഹസ്യമാണ്. പക്ഷെ അത് എഴുതാനുള്ള ധൈര്യം അപൂര്‍വ്വം ചില പത്ര പ്രവര്‍ത്തകര്‍ക്കെ ഉള്ളൂ. ഇനി അഥവാ അങ്ങനെ ഒരു റിപ്പോര്‍ട്ട് എഴുതിയാല്‍ പിന്നെയും അവരെ ജോലിയില്‍ നിര്‍ത്തുന്ന എത്ര പത്രങ്ങള്‍ ഉണ്ടാവും എന്ന ചോദ്യവും ഉണ്ട്.
തീവ്രവാദികളെ പടിച്ചു നടത്തുന്ന പ്രസ് കൊണ്ഫരന്സിനു പോലും ചുരുക്കം ചില റിപ്പോര്‍ട്ടര്‍ മാരെ പോകാറുള്ളൂ . ബാക്കിയുള്ളവര്‍ വെബില്‍ കിട്ടുന്ന റഫറന്‍സുകള്‍ ഉപയോഗിക്കുന്നു. കാരണം ഈ വിഷയത്തിലൊന്നും തന്നെ ആരും ചോദ്യം ചെയ്യാന്‍ വരില്ല എന്ന് എല്ലാവര്ക്കും അറിയാം. "
"എല്ലാ ബോംബ് സ്ഫോടനത്തിന് ശേഷവും ഒരു ഫോറന്‍സിക് റിപ്പോര്‍ട്ട് ഉണ്ടായിരിക്കും. മാലേഗാവ്, ഹൈദരാബാദ്, മക്കാ മസ്ജിദ്, അജ്മീര്‍ ദര്‍ഗ്ഗ സ്ഫോടനങ്ങള്‍ നടത്തിയത് വലതു പക്ഷ തീവ്രവാദികളാണ്. ഹൈദരാബാദ് സ്ഫോടനത്തിന് ശേഷം പൊട്ടാത്ത ഒരു ബോംബ് ബാക്കി ആയിരുന്നു. അതില്‍ ഒരു സിം ഉണ്ടായിരുന്നു. സിം കാര്‍ഡ് അന്വേഷണം ലോക്കല്‍ പോലീസിനെ ആണ് അവിടെ ഭരിക്കുന്ന കോണ്ഗ്രസ് ഏല്‍പ്പിച്ചത്. പൊട്ടിയ ബോംബിനെ കുറിച്ചുള്ള അന്വേഷണം ഏല്‍പ്പിക്കുന്നത് സി ബി ഐ യെയും. എന്ത് കൊണ്ടിത് മറിച്ചു ചെയ്യുന്നില്ല?
സി ബി ഐ ആയിരുന്നു ബാക്കിയായ ഫോറന്‍സിക് വസ്തുക്കളെ കുറിച്ച് യഥാര്‍ത്ഥത്തില്‍ അന്വേഷിക്കെണ്ടിയിരുന്നത് . അന്ന് സിം കാര്‍ഡ് ജാര്‍ഖണ്ടിലെ ഒരു കടയില്‍ നിന്നുമാണ് വാങ്ങിയത് എന്ന് സി ബി ഐ ഉദ്യോഗസ്ഥന്‍ പറഞ്ഞ ഉടനെയാണ് സര്‍ക്കാര്‍ ആ സിം കാര്‍ഡ് അന്വേഷണം ധൃതി പ്പെട്ടു ഒരു ലോക്കല്‍ പോലീസിനെ എല്പ്പികുന്നത്. അതിനു രാഷ്ട്രീയ കാരണങ്ങള്‍ ഉണ്ടായിരുന്നു.
ഇത്തരം കേസുകളിലെ പൊതു സവിശേഷത കുറ്റസമ്മത മൊഴി മാത്രമാണ് പോലീസ് ഹാജരാക്കാരുള്ളൂ. നല്ല വക്കീലിനെ വച്ചവര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞു. ദരിദ്രരായ, അല്ലെങ്കില്‍ നിരക്ഷരരായ വരാണ് ശിക്ഷിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും."