ബാബരി ധ്വംസനത്തിനം നടത്തി സംഘി ഭീകരര്‍ ഇന്ത്യന്‍ മതേതരത്വം തച്ചുടച്ച ഡിസംബര്‍ 6 എന്ന ബാബരി ദിനത്തില്‍ പോപ്പുലര്‍ഫ്രണ്ട്,ഇമംസ് കൌണ്‍സില്‍ തുടങ്ങിയ സംഘടനകള്‍ നടത്തിയ ധര്‍ണ തികച്ചും ശ്രദ്ധേയമായി .അവര്‍ നടത്തിയ ധര്‍ണ കൊള്ളേണ്ട ഇടത്ത് തന്നെ കൊണ്ടിട്ടുണ്ട്. അതെ സ്ഥലത്ത് തന്നെ ബാബരി പള്ളി പുനര്‍ നിര്‍മിക്കും എന്ന് അവര്‍ നടത്തിയ പ്രഖ്യാപനം ഇന്ത്യന്‍ സമൂഹത്തിനു പുത്തന്‍ പ്രതീക്ഷ നല്‍കുന്നുണ്ട്.ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിന്റെ അഭിമാനം കാത്തു സൂക്ഷിക്കാന്‍ ഒരു പുത്തന്‍ പ്രസ്ഥാനം ഉണ്ടെന്ന ആഹ്ലാദവും ഉണ്ട്..
പതിറ്റാണ്ടുകളായി മുസ്ലിമുകള്‍ നാഥനായ ദൈവത്തെ സുജൂദ് ചെയ്ത സ്ഥലം ഭരണകൂടത്തിന്റെയും സംഘപരിവാര്‍ ഭീകരരുടെയും കൈകളാല്‍ തകര്‍ത്ത ദിനം. പക്ഷെ ഇത് എന്തിനു വേണ്ടി എന്ന് ഇന്നും ഒരാള്‍ക്കും വ്യക്തമാക്കാന്‍ പറ്റാത്ത ഈ ചതിയെ ന്യയീകരിക്കുന്നതില്‍ മുസ്‌ലിം സമൂഹത്തില്‍ പോലും ആളുകള്‍ ഉണ്ടെന്നത് സങ്കടം ഉണ്ടാക്കുന കാര്യമാണ്. ഇതിന്റെ തെളിവാണ് ഈ കഴിഞ്ഞ ബാബരി ദിനത്തില്‍ എല്ലാവരും ശക്തമായി പ്രതിഷേധ ദിനം ആചരിച്ചപ്പോള്‍ ഇന്ത്യയിലെ മുസ്ലിംകളുടെ പാര്‍ട്ടി എന്ന് സ്വയം പ്രഖ്യാപിച്ച ഇന്ത്യന്‍ യുണിയന്‍ മുസ്‌ലിം ലീഗ് എന്ന കുഞാപ്പയുടെ ലീഗ് പാര്‍ട്ടി ആഘോഷ ദിനം ആയിട്ടാണ് കൊണ്ട് നടന്നത്. ബാന്റ് മേളവും ആഹ്ലാദ പ്രകടനവും ആയി നടന്ന റാലി ആണ് കേരളത്തിലെ ജനം കണ്ടത്. ഇത് പോലെ തന്നെ ആണ് ദുബൈയില്‍ കാന്തപുരത്തിന്റെ കുഞ്ഞുമക്കള്‍ നടത്തിയ സ്റ്റേജ് പ്രോഗ്രാം. ആഘോഷിച്ചും പാട്ട് പാടിയും അവരും ആടി തിമിര്‍ത്തു. എന്തേ സുഹ്രത്തേ നിങ്ങള്‍ പള്ളിയെ മറന്നോ?? ഒരു മഹലില്‍ പെട്ട ഒരു മദ്രസ അടക്കേണ്ടി വന്നാല്‍ ആ മഹലില്‍ പെട്ട എല്ലാവരും കുറ്റക്കാര്‍ ആണെന് ഇസ്ലാം പടിപികുന്നു. അപ്പോള്‍ ഇത്രയും പഴക്കം നിറഞ്ഞ ഇന്ത്യയുടെ ഇസ്ലാമിക ചരിത്രത്തില്‍ ഇടം ഉള്ള ബാബരി പള്ളി നിഷ്കരുണം തകര്‍ത്ത സഘികള്‍ക്ക് എതിരെ ഒരു പ്രസ്താവന പോലും ഇറക്കാന്‍ തയ്യാറല്ലാത്ത ഇവര്‍ " ഇനിയും നിങ്ങള്ക്ക് ഈ പള്ളി മറക്കാന്‍ ആയില്ലേ " എന്ന് ചോദിക്കുമ്പോള്‍ കൊള്ളുന്നത് ഇന്ത്യയുടെ മതെതരത്വതെയും ഇസ്ലാമിനെയും ആത്മാര്‍ഥമായി സ്നേഹിക്കുന്ന ഇന്ത്യയിലെ മുസ്ലിമിന്റെ ചങ്കില്‍ ആണ്. കാരണം അവര്‍ ഇത്രയും കാലം വിശ്വസിച്ച ഇവരെ പോലെ ഉള്ള രാഷ്ട്രീയക്കാരും മത സംഘടനകളും ഇവരെ യഥാര്‍ത്ഥത്തില്‍ ചതിക്കുകയാണ് എന്ന് അറിയുമ്പോള്‍ ഉണ്ടാകുന്ന സങ്കടം. മാറുക നിങ്ങള്‍.... അല്ലെങ്കില്‍ നിങ്ങളെ ജനങ്ങള്‍ അവരുടെ മനസ്സില്‍ നിന്നും മാറ്റി നിര്‍ത്തും എന്ന് തീര്‍ച്ച ...