posted by വ്യത്യസ്തന്‍
ഇന്ന് ഇന്ത്യയിലുള്ള വിവിധ തരം മുസ്ലിം സംഘടനകള്‍ നടത്തിയ പരിപാടികളുടെ ചിത്രങ്ങള്‍ ആണ് ഇവിടെ കാണുന്നത്. ഇത് കാണുമ്പോള്‍ നിങ്ങള്‍ വിചാരിക്കും അവരെ തമ്മില്‍ താരതമ്യം ചെയ്യുകയും ഒരാളെ താഴ്ത്തി മറ്റേ ആളെ പൊക്കി വെക്കാന്‍ വേണ്ടി ഉള്ളതാണ് ഈ ചിത്രം എന്ന്.. അല്ല... വ്യത്യസ്തന്റെ ലക്‌ഷ്യം ഭിന്നിപ്പ് അല്ല.. മറിച് ഇസ്ലാമിന്റെ ഉമ്മത്തിന്റെ ഹൃദയത്തില്‍ നിന്നും ഇല്ലാതായി കൊണ്ടിരിക്കുന്ന ഐക്യം എന്ന ഒരു ഫര്‍ള് വീണ്ടും ഒന്ന് മനസിലേക്ക് എത്തിക്കാനാണ്.
ഏതൊരു സംഘടന എടുത്ത് നോകിയാലും അവര്‍ക്ക് അവരുടേതായ ആശയങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികം . പക്ഷെ ഇസ്ലാമിന്റെ അന്തസ്സിനെ ചോദ്യം ചെയ്യുകയും മറ്റു മതക്കാരെ കൊണ്ട ചിരിപ്പികുകയും ചെയ്യുന്ന കോമാളികള്‍ ആയി മാറുന്ന തരത്തില്‍ ഇസ്ലാമിക പണ്ഡിതന്മാര്‍ മാറി പോവുന്ന ഒരു സ്ഥിതി ഇന്നുണ്ട് എന്നത് ദുഖകരം തന്നെ. സ്വന്തം വാദം ശരിയാണ് എന്ന് സമര്‍ഥിക്കാന്‍ എന്ത് കളവും എന്ത് തെമ്മാടിത്തം ചെയ്യാനും തയ്യാറായി ചിലര്‍ മാറി പോകുന്നത് നോക്കി നില്കേണ്ടി വരുന്നു മുസല്‍മാന്‍.
അന്യ മതസ്ഥന്‍ സലാം പറഞ്ഞാല്‍ " വ അലൈകും " എന്ന് തിരിച്ച് പറയാന്‍ പഠിപ്പിച്ച നബി (സ്വ) ആണ്. അതിനര്‍ത്ഥം ആര് സലാം പറഞ്ഞാലും മടക്കണം എന്നാണ്. പക്ഷെ ഇവിടെ കുറെ ആളുകള്‍ .. (സുന്നി - മുജാഹിദ് വിഭാഗത്തില്‍ പെട്ടത് ) പരസ്പരം കണ്ടാല്‍ സലാം പറയില്ല. ഇനി ഒരാള്‍ പറഞ്ഞാല്‍ മറ്റേ ആള്‍ തിരിച്ച് മടക്കില്ല. എവിടെയാണ് ഇസ്ലാമില്‍ ഇങ്ങനെ ഒന്ന് പഠിപ്പിച്ചത് സഹോദരങ്ങളെ. അന്യ മത സഹോദരന്മാരുടെ കൈ ചേര്‍ത്ത് പിടിച് സ്റ്റേജ്കളില്‍ പ്രത്യക്ഷപ്പെടാറുള്ള മുസ്ലിം നേതാക്കള്‍ക്ക് എന്തെ സ്വന്തം സമുദായത്തില്‍ പെട്ട സഹോദരനെ അവന്‍ മറ്റൊരു ആശയക്കാരന്‍ ആണെന്നുള്ള കാരണം പറഞ്ഞു അകറ്റി നിര്‍ത്തുന്നത്...,
എന്താണ് ഇവര്‍ തമ്മിലുള്ള പ്രശ്നം .?? ഇസ്ലാമിന്റെ എല്ലാ ഫര്‍ള് ആയ കാര്യത്തിലും ഇവര്‍ യോജിച്ച അഭിപ്രായക്കാര്‍ ആണ്. നിസ്കാരം എല്ലാര്ക്കും അഞ്ചു വക്ത് ആണ് . നോമ്പ് മുപ്പത്. ഹജ്ജ് , സകാത്ത് എന്നിവയിലും യോജിപ്പുണ്ട്. പിന്നെ പ്രശനം ആകെ ഉള്ളത നിസ്കാരത്തില്‍ കൈ എവിടെ കെട്ടണം.. സുന്നത്ത് ആയ തറാവീഹ് നിസ്കാരം എത്ര , ഇങ്ങനെയുള്ള ചില കാര്യങ്ങള്‍.,,, ഇതിലാണ് ഇവര്‍ കൊമ്പ് കോര്കുന്നതും അടിചെയ്യുന്നതും . അപ്പൊ നിങ്ങള്‍ ചോദിക്കും " ഇസ്തിആസ " , " ജുമുഅ ഖുതുബ എന്നൊക്കെ ??? ഇതൊക്കെ മനുഷ്യന് നിര്‍ബന്ധമാകിയത് അല്ലാലോ.. ജുമുഅ ഖുതുബയുടെ ഭാഷ എവിടെയും രേഘപ്പെടുതിയിട്ടില്ല.. മുജാഹിദ് കാരന്‍ ദുബൈയില്‍ വന്നാല്‍ അറബി ഖുതുബ നടക്കുനിടത് അല്ലെ നിസ്കരിക്കുന്നത് . അതുപോലെ സുന്നിക്കാരന്‍ ഹജ്ജ് നു പോയാല്‍ ഇമാം സുന്നി ആണെന്ന് നോക്കിയാണോ പിന്‍തുടരുക. അല്ലാലോ. അള്ളാഹുവിനോട് മാത്രം ദുആ ചെയ്താല്‍ സ്വര്‍ഗം ലഭിക്കില്ലെന്ന് വിശ്വസിക്കുനവര്‍ എത്ര ഉണ്ട സുന്നിയില്‍??? അങ്ങനെ ആണേല്‍ അവര്‍ ഇസ്ലാമില്‍ നിന്നും പുറത്ത് അല്ലെ . അങ്ങനെയുള്ള സ്ഥിതിക്ക് മറ്റൊരാളോട് ദുആ ചെയ്യേണ്ടതിനെ പറ്റി ഉള്ള ചര്‍ച്ച തന്നെ എന്തിനു?
വ്യത്യസ്തന്റെ അനുഭവത്തില്‍ ഉണ്ടായ ഒരു സംഭവം ഉണ്ട " പള്ളിയില്‍ നിസ്കരിക്കാന്‍ ഒരു കല്യാണ വീട്ടില്‍ നിന്നുള്ള കുറച്ച പേര്‍ പോയി. പള്ളി കണ്ടപ്പോള്‍ പഴയ ഒരു നാലുകെട്ട് പള്ളി. നിസ്കരിക്കാന്‍ വന്ന ഇവരുടെ കൂട്ടത്തില്‍ സുന്നി ആശയക്കാരനും ഉണ്ട് ആശയങ്ങള്‍ക്ക് അടിമപ്പെടാത്ത ആളുകളും ഉണ്ട്. എല്ലാരും ചേര്‍ന്ന് വുളു എടുത്ത് ഇമാമിനോട് ചേര്‍ന്ന് നിസ്കരിച്ചു. നിസ്കാരം കഴിഞ്ഞു പുറത്തിറങ്ങാന്‍ പോകുമ്പോള്‍ ഇവരുടെ കൂട്ടത്തില്‍ ഉണ്ടായ രണ്ടു പേര്‍ മാറി നിന്ന് ജമാത്ത് ആയി നിസ്കരിക്കുന്ന്നു. നിസ്കാരം കഴിഞ്ഞു കാര്യം അന്വേഷിച്ചപ്പോള്‍ പറഞ്ഞു മുന്നേ നടന്ന ജമാഅത്ത്നുള്ള ഇമാമിന്റെ തലയില്‍ കെട്ടിന് ഒരു വാലുണ്ട്. അതില്‍ നിന്നും അയാള്‍ ഒരു സുന്നി ആശയക്കാരന്‍ അല്ല എന്ന് മനസ്സിലായി. അതിനാല്‍ അയാളെ പിന്‍ തുടരാന്‍ പാടില്ലെന്നാണ് പഠിച്ചത്. അതുകൊണ്ട് വേറെ ഒരു ജമാഅത്ത് ഞങ്ങള്‍ ഇവിടെ നടത്തി എന്ന്. വ്യത്യസ്തന്‍ ആ സഹോദരന്മാരോട് ചോദിച്ചു : ഫിഖ്‌ഹ് ന്റെ അടിസ്ഥാനത്തിലും മറ്റു മത വിദ്യഭ്യാസത്തിന്റെ അടിസ്ഥാനത്തിലും അല്ലാതെ വാല് നോകി നിങ്ങള്‍ ഇമാമിന്റെ ആശയം തീരുമാനിച് പിന്‍ തുടരാന്‍ പാടില്ല എന്ന് നിങ്ങളെ ആര് പഠിപ്പിച്ചു ?? ഏതു ഖിതാബില്‍ ആണ് അങ്ങനെ പഠിപ്പിച്ചത് എന്ന്. അപ്പൊ ആ വ്യക്തി പറഞ്ഞു എന്റെ ഉസ്താദുമാര്‍ എന്ന്. സുന്നി ആശയക്കാരനായ ഈ വ്യക്തിയുടെ അപ്പോള്‍ നിര്‍വഹിച്ച നമസ്കാരം അള്ളാഹു സ്വീകരിക്കും എന്ന് നിങ്ങള്‍ക തോന്നുണ്ടോ. ഒരു ജമാഅത്തെ നടക്കുമ്പോള്‍ അതില്‍ നിന്നും വിട്ടു മറ്റൊന്ന് അതേ സ്ഥലത്ത് നടത്തിയാല്‍ ആദ്യം നടന്നത് മാത്രമേ സ്വീകരിക്കുകയുള്ളൂ എന്നാണ് മുത്ത് മുഹമ്മദ് മുസ്തഫ (സ്വ) നമ്മെ പഠിപ്പിച്ചത് . അല്ലെ !!!!
ഇനിയെങ്കിലും ഇങ്ങനെയുള്ള വിഡ്ഢിത്തം നിര്‍ത്തി ഇസ്ലാമിന്റെ ഐക്യത്തിനും ജനങ്ങളുടെ നന്മയ്ക്കും വേണ്ടി പ്രവര്‍ത്തിക്കു സഹോദര... കണ്ടില്ലേ മുകളില്‍ ഉള്ള ഫോട്ടോ. ഈ ജന സാഗരം ഒന്നിച്ചാല്‍ പിന്നെ ഒരു ശത്രുവിനെയും പേടിക്കേണ്ട ആവശ്യം ഇല്ല. മറ്റു മതത്തില്‍ പെട്ട സഹോദരന്മാരെയും നിങ്ങള്‍ക്ക് സഹായിക്കാന്‍ ആവും. അവരില്‍ ചിലര്‍ മാത്രം ആണ് ഇസ്ലാമിന്റെ ശത്രുക്കള്‍.. ..........,, ഇസ്ലാമിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കാവിപ്പട.. ഹിന്ദുത്വ വാദികള്‍ ... ഹിന്ദുക്കള്‍ - ക്രിസ്ത്യാനി തുടങ്ങിയവര്‍ നമ്മുടെ സഹോദരങ്ങള്‍ ആണ് . അവരെയും നമ്മള്‍ യോജിപിച് നിര്‍ത്തിയാല്‍ ഒരു ശത്രുവിനെയും ഭയപ്പെടേണ്ടതില്ല......
ഇന്ഷാ അല്ലാഹ് ....... നിങ്ങളുടെ അഭിപ്രായങ്ങള്‍ തായെ എയുതുക ......
അള്ളാഹു നമ്മളെയും നമ്മുടെ സഹോദരങ്ങളെയും ഐക്യപ്പെട്ടു ജീവിക്കാന്‍ സഹായിക്കട്ടെ