posted by Semeer Vaikom
---------------------------------
സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലൂടെ പ്രചാരണം നടത്താനായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി നിയോഗിച്ചത് 6400 ഐ.ടി പ്രൊഫഷണലുകളെ : നദിയാദില്‍ ശീതീകരിച്ച വലിയ ഐ.ടി.കേന്ദ്രം ഇതിനുവേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും വെങ്കിടേഷ് രാമകൃഷ്ണന്‍ പറഞ്ഞു.
ഓരോ സമയത്തും ഓരോ മുദ്രാവാക്യങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് മോഡിയുടെ യശസ്സ് കൂട്ടണമെന്നതായിരുന്നു ഇവര്‍ക്ക് നല്‍കിയ നിര്‍ദേശം.
എന്നാല്‍ ഇവരെല്ലാവരും ശമ്പളത്തിനുവേണ്ടി ജോലിചെയ്യുന്നവരല്ലെന്നാണ് പറയുന്നത്. ചിലര്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഈ ജോലിയെ കണ്ടിരുന്നത്.
കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ ഗുജറാത്ത് വികസനമായിരുന്നു സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലൂടെ പ്രചരിച്ചിരുന്നത്. അതിന് ശേഷം ഒരേയൊരു ബദല്‍ മോഡി മാത്രമാണെന്ന മുദ്രാവാക്യമാണ് സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിച്ചത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.