സ്വര്ഗ്ഗം കൊതിക്കാത്തവരായി ആരെങ്കിലുമുണ്ടോ? ഇല്ല. അത്രയ്ക്‍ണ സുന്ദരവും സമ്പൂര്ണ്ണമവുമാണത്. ഒഴുകുന്ന അരുവികള്‍, കണ്ണഞ്ചിക്കുന്ന ദൃശ്യങ്ങള്‍, നയനാനന്ദകരമായ കാഴ്ചകള്‍, തിളങ്ങുന്ന കൊട്ടാരങ്ങള്‍, പട്ടിന്റെന വസ്ത്രങ്ങള്‍,രുചിയേറിയ പാനീയങ്ങള്‍, സ്വാദിഷ്ടമായ ഫലവര്ഗങങ്ങള്‍, സുന്ദര തോട്ടങ്ങള്‍, സമാധനത്തിന്റെ സംസാരങ്ങള്‍, മനസ്സാഗ്രഹിക്കുന്ന വിഭവങ്ങള്‍, കണ്ണുകളെ നിയന്ത്രിക്കുന്ന തരുണികള്‍, ഓടികളിച്ചുകൊണ്ടിരിക്കുന്ന മുത്ത്‌മണികളെപോലെയുള്ള ബാലികാ ബാലന്മാര്‍,പാലിന്റേയും തേനിന്റേിയും പുഴകള്‍,സര്‍വോപരി റബ്ബിന്റൊ മുഖത്തേക്ക് നോക്കാന്‍ ഭാഗ്യം ലഭിക്കുന്ന അവര്ണ്നീയ അവസരം.. എത്രയാണതിലെ വിഭവങ്ങള്‍! നമ്മുടെ മനസ്സ് ഈ വിഭവങ്ങള്ക്കാ യി കൊതിക്കുന്നില്ലേ? ഉണ്ട്. പക്ഷെ, ഇവ എളുപ്പത്തില്‍ നേടാന്‍ സാധിക്കുന്നതാണോ? എളുപ്പത്തില്‍ നേടാനാവും. നാം ഒന്ന് ഒരുങ്ങണം എന്ന് മാത്രം.
സ്വര്‍ഗ്ഗം നേടാന്‍ പറ്റിയ നിരവധി കാര്യങ്ങള്‍ നബി (സ) പഠിപ്പിച്ചിട്ടുണ്ട്. അതില്പ്പെ ട്ട ഒന്നാണ് സുബ്ഹി നമസ്ക്കാരം. അതെ, സുബ്ഹി കൊണ്ട് നമുക്ക് സ്വര്‍ഗ്ഗം നേടാം. പ്രവിശാലവും സുനദര മോഹനവുമായ സ്വര്‍ഗ്ഗം നമ്മള്‍ പ്രാര്ത്ഥിനച്ചുകൊണ്ടിരിക്കുന്ന സമാധാനത്തിന്റെഗ ഭവനമായ സ്വര്ഗ്ഗം . നബി (സ) യുടെ ഒരു വചനം നോക്കൂ:
من صلى البردين دخل الجنة. (بخاري و مسلم)
"ആരെങ്കിലും സുബ്ഹിയും അസ്വറും നമസ്ക്കരിച്ചാല്‍ അവന്‍ സ്വര്ഗ്ഗ ത്തില്‍ പ്രവേശിച്ചു."
(ബുഖാരി : 548 , മുസ്‌ലിം : 114)
നോക്കൂ: സുബ്ഹിയും അസ്വറും ജമാഅത്തായി നിര്വൂഹിക്കുന്നവര്ക്ക് നബി (സ) സ്വര്ഗ്ഗം ഓഫര്‍ ചെയ്തിരിക്കുന്നു. നമുക്ക് ഈ ഓഫര്‍ വേണ്ടേ? വേണം.
മറ്റൊരു നബിവചനം കൂടി ശ്രദ്ധിക്കൂ;
لن يلج النار أحد صلى قبل طلوع الشمس وقبل غروبها. (مسلم)
"സൂര്യന്‍ ഉദിക്കുന്നതിന്റേ യും അസ്തമിക്കുന്നതിന്റേ്യും മുമ്പായി നമസ്ക്കാരം (സുബ്ഹിയും അസ്വറും) നിര്വ ഹിച്ചവര്‍ നരകത്തില്‍ പ്രവേശിക്കില്ല." (മുസ്‌ലിം : 114)
എത്ര ഗൗരവമുള്ള വിഷയമാണ് നബി (സ) പഠിപ്പിച്ചത്! ഒരു മനുഷ്യന് നരകമോചനം ലഭിക്കുന്നുവെങ്കില്‍ അതിനേക്കാള്‍ വലിയ വിജയം പിന്നെ എന്താണ്? അല്ലാഹു പറയുന്നത് നോക്കൂ:
"ആരെങ്കിലും നരകത്തില്‍ നിന്ന് മോചിപ്പിക്കപ്പെടുകയും സ്വര്ഗ്ഗ ത്തില്‍ പ്രവേഷിപ്പിക്കപ്പെടുകയും ചെയ്താല്‍ അവന്‍ വിജയം നേടിയെടുക്കുന്നു." (സൂറ,ആലിമ്രാന്‍ : 185)
അതെ, അതാണ് യഥാര്ത്ഥ വിജയം. ആ വിജയം നേടാനാണ് നമ്മള്‍ ആഗ്രഹിക്കുന്നത്.ആഗ്രഹം മാത്രം മതിയോ? പോരല്ലോ. പ്രവര്ത്തുനം കൂടി വേണ്ടേ? വേണം. പക്ഷെ, പ്രവര്ത്തിവക്കേണ്ടത് ആരാണ്? നമ്മള്തൂന്നെ. നമ്മള്‍ പ്രവര്ത്തിരച്ചാല്‍ ഫലം അനുഭവിക്കുന്നത് ആരാണ്? അതും നമ്മള്‍ തന്നെ!!