posted by Muhammed Shihad
നബി (സ) ഇഹ്സാൻ എന്താണെന്ന് പഠിപ്പിക്കുന്ന ഏറ്റവും ശ്രദ്ധേയമായ വാക്കുകൾ ചുരുക്കത്തിൽ ഇങ്ങനെയാണ്
''അല്ലാഹുവിനെ നീ കാണുന്നില്ലെങ്കിലും, അല്ലാഹു നിന്നെ കാണുന്നു എന്ന ബോധത്തോടെ ജീവിക്കുന്നതിനെയാണ് ഇഹ്സാൻ എന്ന് പറയുന്നത്''
അഥവാ ഫേസ്ബുക്കിൽ നമ്മുടെ എല്ലാ അനക്കവും സന്ദേശ കൈമാറ്റവും എത്ര രഹസ്യമായി സെറ്റുചെയ്യുമ്പോയും മാർക്ക് സുക്കർബർഗിനും അയ്യായിരത്തോളം വരുന്ന അദ്ദേഹത്തിന്റെ തൊയിലാളികൾക്കും അവ അറിയാൻ സാധിക്കുന്നുണ്ട് എന്ന ബോധത്തോടെ ചെയ്യലാണ് ഇഹ്സാൻ,
ഗൂഗിളിൽ വിവരങ്ങൾക്കായി അന്വേഷണങ്ങളിൽ ഏർപ്പെടുമ്പോൾ സെർഗി ബ്രിനും, ലാറി പേജും എറിക് ഇ. ഷ്മിറ്റുമുൾപ്പടെ ഇരുപതിനായിരത്തോളം ഗൂഗിൾ ജീവനക്കാരുടെ ശ്രദ്ധയിൽ പ്പെടാതെ ഒന്നും സാധ്യമല്ല എന്ന ബോധത്തോടെ ഗൂഗിൾ ഉപയോഗിക്കലാണ് ഇഹ്സാൻ.
കാരണം ഇത്തരം ഇന്റർനെറ്റ് പ്രപഞ്ചങ്ങളും, ഗോളങ്ങളും സൃഷ്ടിച്ചു പരിപാലിക്കുന്നതും താളവും ക്രമവും നിയന്ത്രിക്കുന്നതും അവരാണ് അതുപോലെ ഈ മഹാ പ്രപഞ്ചത്തിന്റെ സൃഷ്ടി കർത്താവും നിയന്താവും നിയന്ത്രകനും പരിപാലകനും ഒക്കെ ആയ അല്ലാഹു അറിയാതെ ഈ പ്രപഞ്ചത്തിൽ ഒരു അനക്കവും അടക്കവും സാധ്യമല്ല എന്ന ഉറച്ച ബോധത്തോടെ ജീവിക്കലാണ് ഇഹ്സാൻ എന്ന് പറയുന്നത്, റമദാൻ ഒരു മാസക്കാലം നീണ്ടു നില്ക്കുന്ന ഇഹ്സാൻ പരിശീലനം കൂടിയാണ്