Search the blog

Custom Search

സഹോദരനെ കൊല്ലുന്ന സമാധാന പ്രേമികള്‍

കേരളത്തിലെ ചില മുസ്ലിമിന്റെ എന്ന് അവകാശപ്പെടുന്ന ഗ്രൂപുകള്‍ ഇന്ന് നടത്തിയ ഒരു "ഇസ്ലാമിക പ്രവര്‍ത്തനം" കണ്ടപ്പോള്‍ കണ്ണ് തള്ളി പോയി. തീവ്രവാദം പ്രതിരോധമല്ല എന്നും പ്രതിരോധിക്കുനവര്‍ മുസ്ലിമും അല്ല എന്നൊക്കെ മൈക്ക് കെട്ടി ഉച്ചത്തില്‍ കൂവി വിളിച്ചവ
ര്‍ സ്വന്തം സമുദായത്തില്‍ പെട്ട ഒരാളെ കൊലപെടുത്തി എന്ന് കേട്ടപ്പോള്‍ അന്താളിച്ചു പോയി. എന്തിനു വേണ്ടിയാണ് ഇവര്‍ തമ്മില്‍ തല്ലി മരിക്കുനത്. ആര്‍ക്കും അറിയില്ല. ഇസ്ലാമിന് വേണ്ടിയല്ല എന്ന് തീര്‍ച്ചയാണ്.. കാരണം ഇവര്‍ ഇന്നുവരെ മുസ്ലിമിനെ വിഘടിപിക്കാന്‍ അല്ലാതെ ഒരു പ്രവര്‍ത്തനവും കേരളത്തില്‍ ചെയ്തിട്ടില്ല.  ചെറിയ ചെറിയ കാര്യങ്ങള്‍ പെരുപ്പിച്ചു കാണിച്ചു മനുഷ്യന്റെ മനസ്സില്‍ വിഷം കുത്തി നിറച്ചു സ്വന്തം സഹോദരന്റെ മരണത്തിന് വരെ കാരണം ആകാന്‍ പോന്ന ഇവരെങ്ങനെയാണ് മുസ്ലിം ആവുക. സവര്‍ണ ഫാസിസ്റ്റ് ഭീകര ശക്തികള്‍ക്കെതിരെ പടപോരുതുന്നവരെ മുസ്ലിം സമൂഹത്തില്‍ നിന്നും അകറ്റി മാറ്റി നിര്‍ത്തി സ്വന്തമായി ഒരു വോട്ട് ബാങ്ക് എന്ന ഒറ്റ ലക്‌ഷ്യം അല്ലാതെ എന്താണ് ഇവര്‍ ചെയ്യുന്നത്. അങ്ങനെ ഇസ്ലാമിന് വേണ്ടി പട പൊരുതി ഷഹീദ് ആവാന്‍ തയ്യാറായ ആളുകളെ നബിയുടെ സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും മാത്രം പാഠങ്ങള്‍ പഠിപ്പിച്ചു കൊടുത്തു അവരോടു നബിയുടെ ധീരമായ യുദ്ധ മുറകള്‍ ഒന്നും തന്നെ പഠിപ്പിക്കാതെ നബിയുടെ മറ്റു ധീരമായ പ്രവര്‍ത്തികള്‍ പഠിപ്പിക്കാതെ അവരെ ശന്ധീകരിച്ചു മാറ്റി നിര്‍ത്തിയപ്പോള്‍ സ്വന്തം സഹോദരന്റെ നേര്‍ക്ക്‌ കയ്യോങ്ങാനും അവന്റെ മരണത്തിന് കാരണക്കാരന്‍ ആകാനും പറഞ്ഞു കൊടുത്തത്‌ ഏതു  ഇസ്ലാമിക കാര്യമാണ് ??  സ്റ്റേജ് കളില്‍ സംവാദം എന്ന പേരില്‍ തോന്നിയത് വിളിച്ചു പറയാനല്ലാതെ എന്ത് പ്രവര്‍ത്തനമാണ് മുസ്ലിമിന് വേണ്ടി എ പി - ഇ കെ എന്നും പറഞ്ഞു നിങ്ങള്‍ നടത്തിയത്. ലജ്ജ തോന്നുന്നു നിങ്ങളുടെ ഈ ദുരവസ്ഥ ഓര്‍ത്ത് - ഇനിയെങ്കിലും ഇസ്ലാമിനെ അപമാനിക്കാതെ ഇതൊക്കെ നിര്‍ത്തി പോയ്കൂടെ????

link

Related Posts Plugin for WordPress, Blogger...