Search the blog

Custom Search

ശ്രി ലങ്കയിലെ "ബുദ്ധസങ്കി" കോമരങ്ങള്‍

ശ്രീലങ്കയില്‍ ബുദ്ധ സന്യാസിമാര്‍ മുസ്ലിം പള്ളി ആക്രമിച്ചു...............

കൊളംബോക്കു സമീപം ബുദ്ധ സന്യാസിമാര്‍ മുസ്ലിം പള്ളി ആക്രമിച്ചു. പള്ളിക്ക് കാവലുണ്ടായിരുന്ന രണ്ട് പൊലീസുകാരടക്കമ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തെ തുടര്‍ന്ന് മുസ്ലിംകളൂം ബുദ്ധ സന്യാസിമാരും ഏറ്റുമുട്ടി. സ്ഥലത്ത് പൊലീസ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.

പള്ളി മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം ബുദ്ധ സന്യാസിമാര്‍ പ്രതിഷേധിച്ചിരുന്നു. എന്നാല്‍ റമദാന്‍ അവസാനം വരെ പ്രാര്‍ത്ഥ നടത്താന്‍ അധികൃതര്‍ അനുമതി നല്‍കിയിരുന്നു.

ബുദ്ധ സന്യാസിമാരുടെ ആക്രമണത്തില്‍ നിരവധി വീടുകളും തകര്‍ന്നിട്ടുണ്ട്. സായാഹ്ന പ്രാര്‍ത്ഥന നടന്നുകൊണ്ടിരിക്കെയാണ് സംഘടിച്ചത്തെിയ ബുദ്ധ സന്യാസിമാര്‍ ആക്രമണം നടത്തിയത്.
കഴിഞ്ഞ വര്‍ഷവും ബുദ്ധമത അനുയായികള്‍ മുസ്ലിം ക്രിസ്ത്യന്‍ ആരാധനാലയങ്ങളും ബിസിനസ് സ്ഥാപനങ്ങളും ആക്രമിച്ചിരുന്നു.

വ്യത്യസ്തന്‍ : 

ലോകത്ത്‌ എവിടെ നോക്കിയാലും മുസ്ലിംകളെ ഇരകള്‍ ആയി മാത്രം കാണാന്‍ പറ്റുന്ന ഒരു സ്ഥിതി വിശേഷമാണ് ഇന്നുള്ളത്. ഇത് ഇപ്പോള്‍ ഇന്ത്യയിലെ ആര്‍ എസ് എസ് മുസ്ലിംകള്‍ക്ക് എതിരെ നടത്തുന്ന ആക്രമങ്ങള്‍ പോലെ അക്രമങ്ങള്‍ പോലെ ശ്രി ലങ്കയിലെ മുസ്ലിംകള്‍ ബുദ്ധ സന്യാസിമാരുടെ വകയാണ്. പള്ളി പൊളിക്കലും മുസ്ലിംകള്‍ക്ക് എതിരെ ഉപരോധം ഏര്‍പ്പെടുത്തലും അക്രമിക്കലും എല്ലാം ഇവര്‍ ആര്‍ എസ് എസ് നെ ശിഷ്യത്വപെട്ടപോലെയാണ്.

" COLOMBO TELEGRAPH  " എന്ന സൈറ്റില്‍ വന്ന ഒരു ലേഖനം  (വായിക്കാന്‍ ക്ലിക്ക് ചെയ്യുക )വായിച്ചു നോക്കുക. അപ്പോള്‍ മനസ്സിലാവും അവിടെ മുസ്ലിംകള്‍ അനുഭവിക്കുന്ന വേദനകള്‍..,. മുസ്ലിംകള്‍ മുസ്ലിം രാജ്യങ്ങളിലേക്ക്‌ കുടിയേറുക - മുസ്ലിം ആചാരം വെടിയുക - ഇസ്ലാമിക ചിന്നങ്ങള്‍ ഇല്ലാതാക്കുക - ഇസ്ലാമിക രാജ്യം ഹറാം ആയ സ്ഥലമാണ്‌ - തുടങ്ങിയ ഇന്ത്യയിലെ ആര്‍ എസ് എസ് ഉന്നയിക്കുന്ന അതേ കിരാത മുദ്രാവാക്യങ്ങള്‍ ആണ് ഇവര്‍ക്കും ഉന്നയിക്കാനുള്ളത്. രണ്ടും ഒരമ്മ പെറ്റ മക്കളെ പോലെ. യുദ്ധവും അക്രമവും കണ്ടു മനം തകര്‍ന്നു സമാധാനത്തിന് വേണ്ടി നിലകൊണ്ട ഒരു മനുഷ്യനാണ് ബുദ്ധന്‍ എന്നാണ് ഞാന്‍ കേട്ടതും പഠിച്ചതും. പക്ഷെ ഇവിടെ ഈ ബുദ്ധ ഭിക്ഷുക്കള്‍ അതിനു നേരെ വിപരീതമായി ചെയ്യുന്ന കാര്യങ്ങള്‍ കാണുമ്പോള്‍ നമ്മുടെ നാട്ടില്‍ " മദ്യം വില്കരുത് കുടിക്കരുത് " അതുപോലെ " ജാതി ചോദിക്കരുത് പറയരുത് " എന്ന് പറഞ്ഞ ശ്രീ നാരായണ ഗുരു എന്ന വ്യക്തിയുടെ പേരില്‍ ഒരു സംഘം രൂപീകരിച്ചു കേരളത്തിലെ ഏറ്റവും വലിയ അബ്കാരി കോണ്‍ട്രാക്ടര്‍ തന്നെ അതിന്റെ നേതാവ് ആയതുമായി സാമ്യം ഉള്ളതായി തോന്നിയാല്‍ ഈ വ്യത്യസ്തനെ കുറ്റം പറയാന്‍ പറ്റില്ല അല്ലെ.  ഇന്ത്യയില്‍ ഉയര്‍ന്നു വരുന്ന ഒരു പുതിയ സംഘത്തിനെ പിന്‍പറ്റി ശ്രി ലങ്കയിലും ഒരു സംഘം ഉയര്‍ന്നു വരേണ്ട കാലം അതിക്രമിച്ച്രിരിക്കുന്നു.. 

link

Related Posts Plugin for WordPress, Blogger...