നാളിതുവരെ കേരളത്തില്‍ ഒരു പ്രശ്നവുമില്ലാതെ സുഖകരമായും സമാധാനത്തോടും കഴിഞ്ഞിരുന്ന മുസ്ലിം സമുദായത്തിലേക്ക് മനപ്പൂര്‍വ്വം കുഴപ്പങ്ങളും വന്‍ സാമ്പത്തിക നഷ്ട്ടങ്ങള്‍ ഉണ്ടാക്കാനും യുവാക്കളെ കൊലക്കും ജയിലില്‍ അടക്കാനുമോക്കെയാണ് സുടാപ്പികള്‍ രംഗപ്രവേശനം നടത്തിയത് എന്ന രീതിയില്‍ കള്ള പ്രചാരണം നടത്തുന്ന ലീഗ് നേതാക്കളോട് എന്‍റെ ചില സംശയങ്ങള്‍
2) ബാബറി മസ്ജിദിന്റെ തകര്‍ച്ചയെ തുടര്‍ന്ന് കേരളത്തില്‍ നടന്ന രണ്ടേ രണ്ടു കൊലപാതകങ്ങള്‍ ലീഗിന്‍റെ കേന്ദ്രത്തില്‍ മാത്രമായതും എന്ത് കൊണ്ടാണ് ?
3)സ്വന്തം മതത്തില്‍പെട്ട അഞ്ചോളം ആളുകളെ കൊന്നത് എന്തിനു വേണ്ടിയായിരുന്നു ?
തളിപ്പറമ്പില്‍ അടക്കം പള്ളിയും മദ്രസ്സയും തകര്‍ത്തു ആര്‍ക്കു വേണ്ടിയാണ്
4)1980 ളുടെ അവസാനത്തില്‍ നാദാപുരത്ത് ഉണ്ടായ വ്യാപകമായ ആക്രമണങ്ങളുടെ ഉത്തരവാദികള്‍ സുടാപ്പികളാണോ? നിരവദി കൊലപാതകങ്ങളും കോടികളുടെ സാമ്പത്തിക നഷ്ട്ടവും ഉണ്ടായ ഈ കലാപത്തിനെതിരെ നിങ്ങളെന്താണ് ചെയ്തത് ?
ഈ അടുത്ത് ലീഗുക്കാരായ അഞ്ചു ചെറുപ്പക്കാര്‍ ബോംബു പൊട്ടി മരിച്ചപ്പോള്‍ എന്ത് നിലപാടാണ് നിങ്ങള്‍ കൈകൊണ്ടത്? അവര്‍ നമ്മുടെ പാര്ട്ടിക്കാരല്ല എന്ന് പറഞ്ഞു കൈ കഴുകിയതോ?അവരുടെ ജനാസ കൊണ്ട് പോകുമ്പോള്‍ തൊട്ടടുത്ത പഞ്ചായത്തില്‍ ബിരിയാണി കഴിച്ചു പദയാത്ര നടത്തിയത് ആരെ ത്രിപ്പ്തി പെടുത്താനായിരുന്നു?
5)ചെറുപ്പക്കാരായ നിരവധി പാര്‍ട്ടി അണികള്‍ വെട്ടും കുത്തുമേറ്റ് മരണപെട്ടെപ്പോള്‍ അവര്‍ക്ക് വേണ്ടി എന്താണ് നിങ്ങള്‍ ചെയ്തത്?
മന്ത്രിമാരും എം എല്‍ എ മാരും ഉള്ള മന്ത്രിസഭയില്‍ രണ്ടാം സ്ഥാനത്ത് നമ്മളാണ് എന്ന് പറഞ്ഞു അഹങ്കരിക്കുന്ന നിങ്ങള്ക്ക് ഇവരുടെ കേസിന്‍റെ കാര്യത്തിലെങ്കിലും എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞോ?
ഇതൊന്നും ഇല്ലാത്ത വളരെ ചെറിയ പാര്‍ട്ടികള്‍ എന്ന് നിങ്ങള്‍ കുറ്റപ്പെടുത്തുന്ന പാര്‍ട്ടിക്കാര്‍ അവരുടെ അണികള്‍ കൊല്ലപെട്ട കേസുകളില്‍ കാണിച്ച ആത്മാര്‍ത്തത എന്തെ നിങ്ങള്ക്ക് കാണിക്കാന്‍ കഴിയുന്നില്ല ? ഉദാഹാരണം NDF പ്രവര്‍ത്തകന്‍ മുഹമ്മദ് കൊല്ലപെട്ട കേസില്‍ ഒന്‍പതു RSS ക്രിമിനലുകള്‍ ജീവപര്യന്തം ശിക്ഷിച്ചു ജയിലില്‍ കഴിയുന്നു ഫസല്‍ ,സൈനുദ്ധീന്‍ കൊലപാതകങ്ങള്‍ അന്വഷണം CBI യെ കൊണ്ട് ഏറ്റെടുപ്പിച്ചിരിക്കുന്നു കാരയിമാര്‍ ഇപ്പോഴും ജയിലില്‍ കഴിയുന്നു
എന്നാല്‍ നിങ്ങളുടെ കാര്യത്തിലോ പാനൂരിലെ മുഹമ്മദ്,വളപട്ടണം മഹമൂദ്,എടക്കാട് ശാദുലി,കക്കാട് സിറാജു,തളിപ്പറമ്പ് അബ്ദുല്‍ ലത്തീഫ്,ഇരിട്ടിയില്‍ സലാം,പെരിങ്ങത്തൂര്‍ ഷമീര്‍,കാസര്‍ഗോഡ്
അസരുദ്ധീന്‍ തുടങ്ങിയ ഇവരുടെ കൊലയാളികളെ ഒരാള്‍ക്ക് പോലും ശിക്ഷ വാങ്ങിക്കൊടുക്കാന്‍ എന്തെ നിങ്ങള്‍ക്ക് കഴിയാതെ പോയത്?
ഇവരുടെ കൊലയാളികളുമായി രഹസ്യ വേഴ്ച്ച നടത്തുകായിരുന്നില്ലേ നിങ്ങള്‍ ?
ഭരണത്തിന്‍റെ എല്ലാ സ്വാധീനവും ഉണ്ടായിട്ടുപ്പോലും കുനിയില്‍ ഇരട്ട കൊലപാതകം നടത്തിയതിന്‍റെ പേരില്‍ കുറ്റപത്രം സമര്‍പ്പിക്കപെട്ടു ജാമ്യമില്ലാതെ നിങ്ങളുടെ പ്രവര്‍ത്തകര്‍ ജയിലില്‍ കഴിയുമ്പോള്‍ ഇതിന്‍റെ എത്രയോ മുമ്പ് അതീക്ക്റഹ്മാന്‍ എന്ന നിങ്ങളുടെ പ്രവര്‍ത്തകനെ കൊന്നതിന്‍റെ കുറ്റപത്രം ഇതുവരെ സമര്‍പ്പിക്കാന്‍ എന്ത് കൊണ്ട് നിങ്ങള്‍ക്ക് കഴിഞ്ഞില്ല റഹ്മാന്റെ കൊലയാളികള്‍ ജാമ്യത്തില്‍ ഇറങ്ങി വിലസുന്നു!!!
ഒരാള്‍ പോലും തിരിഞ്ഞു നോക്കാതെ ചോര വാര്‍ന്നു ഒരുമണിക്കൊറോളം പട്ടുവത്ത് റോഡരികില്‍ കിടന്നു അന്‍വര്‍ കൊലചെയ്യപെട്ട തൊട്ടടുത്ത പ്രദേശത്ത് വീണ്ടും ശുക്കൂര്‍ രണ്ടു മണിക്കൂര്‍ തടവിലാക്കപെട്ടു കൊല ചെയ്യപെട്ടപോഴും എവിടെയായിരുന്നു നിങ്ങളുടെ മന്ത്രിമാരുടെ ശക്തി ??
ഷുക്കൂറിന്റെ കൊലപാതകത്തിനു മാസങ്ങള്‍ക്ക് ഇപ്പുറം കൊല ചെയ്യപെട്ട ടി പി വധത്തില്‍ കുറ്റപത്രം സമര്‍പ്പിക്കപെട്ടപ്പോള്‍ ഷുക്കൂറിന്റെ കാര്യത്തില്‍ എന്ത് അന്വേഷണമാണ് നിങ്ങള്‍ നടത്തിയത്?ടി പി കൊല ചെയ്യപെട്ടില്ല എങ്കില്‍ ജയരാജന്റെ അറെസ്റ്റ് അടക്കമുള്ള എന്തെങ്കിലും നടക്കുമായിരുന്നോ ??
ഷുക്കൂറിന്റെ മരണ ശേഷം ഒരു ദിവസം പോലും സുഖമായിട്ടു ഉറങ്ങിയിട്ടില്ല എന്ന് തിരുവനന്തപുരത്ത് പത്രക്കാരുടെ മുന്നില്‍ പൊട്ടിക്കരഞ്ഞ മാതാവ് ആതിക്കക്കയുടെ ഈ ഒരവസ്ഥക്ക് ഉത്തരവാദികള്‍ നിങ്ങള്‍ അല്ലേ ?എന്ത് ആവശ്യവും നേടിയെടുക്കാന്‍
ഒരു തുണ്ട് കടലാസില്‍ പരാതി കൊടുത്താല്‍ മാത്രം മതി എന്ന് വിശ്വസിപ്പിച്ച നിങ്ങളുടെ അണികള്‍ ഷുക്കൂറിന്റെ കാര്യത്തില്‍ മാതാവ് തിരുവനന്തപുരത്ത് വന്നു പരാതി പറഞ്ഞിട്ടും അണികള്‍ നാട് നീളെ ഒപ്പ് ശേഖരണവും ധര്‍ണ്ണയും നടത്തിയിട്ടും എന്തെ ഒരു ഫലവും കാണാത്തത്???
ലീഗുകാര്‍ ചാവക്കാട് സി പി എം കൌന്സിലരെ കൊന്നത്തിന്‍റെ പേരില്‍ വീട് വീടാന്തരം കയറി കൊള്ളക്ക് സി പി എം ന് അവസരം നല്‍കി കോടികള്‍ മുസ്ലിങ്ങള്‍ക്ക് നഷട്ടപെട്ടതും
തളിപ്പറമ്പില്‍ കൃഷ്ണനെ കൊന്നത്തിന്‍റെ പേരില്‍ പന്നിയൂരില്‍ കൃഷി തോട്ടങ്ങള്‍ നശിപ്പിക്കപെട്ടതടക്കം വ്യാപക കൊള്ളക്ക് അവസരം നല്കിയതും
ഐസ്ക്രീം കേസ് കത്തി നില്‍ക്കുമ്പോള്‍ കണ്ണൂരില്‍ വരരുത് എന്ന പോലീസിന്റെ ആവശ്യം തള്ളി കളഞ്ഞു കുഞ്ഞാലികുട്ടി വന്ന സമയത്ത് ഉണ്ടായ അക്രമങ്ങളിലും ലീഗിന്‍റെ ജില്ലാ സമ്മേളനങ്ങള്‍ നടക്കുമ്പോള്‍ ഡേറ്റ് കഴിഞ്ഞ സി പി എം ന്‍റെ ബോര്‍ഡ് കീറി യാതിന്റെ പേരില്‍ ഉണ്ടായ അക്രമങ്ങളില്‍ സമുധായത്തിനു നഷ്ട്ടപെട്ട കോടികള്‍, നാദാപുരത്ത് നടന്ന കലാപങ്ങളില്‍ നഷ്ട്ടപെട്ട കോടികള്‍ തുടങ്ങി പറഞ്ഞാല്‍ തീരാത്ത യഥാര്‍ത്ഥ നഷട്ടങ്ങള്‍ നിങ്ങളാണ് സമുധായ്തിനു ഉണ്ടാക്കിയത് എന്നിരിക്കെ ജനങള്‍ക്ക് മുമ്പില്‍ എന്തിനാണ് മുകളില്‍ പറഞ്ഞ രീതിയില്‍ സുടാപ്പിയെ തെറ്റിധരിപ്പിക്കുന്നത്??
NB: സി പി എം ല്‍ നിന്നും വന്ന ഒരു വെവസായിക്ക് മന്ത്രി പദം കിട്ടുന്നതിനു വേണ്ടി നിങ്ങള്‍ കാണിച്ച ആത്മാര്‍ത്ഥതയുടെ ഒരംശം സമുദായ പുരോഗതിക്കു വേണ്ടി നിങ്ങള്‍ കാണിച്ചിരുന്നുവെങ്കില്‍ സുടാപ്പിയെന്ന മറ്റൊരു പാര്ട്ടിയുണ്ടാവുമായിരുന്നില്ല