നാലു പാകിസ്ഥാന്‍ ഭീകരര്‍ അറസ്റ്റില്‍...രണ്ടു ദിവസം മുമ്പ് എല്ലാമാധ്യമങ്ങളും കൊട്ടിഘോഷിച്ച ഒരു വാര്‍ത്ത...പാകിസ്താന്‍ സ്വദേശികളെ രാജസ്ഥാനില്‍ നിന്നും ദല്‍ഹി പോലീസ് പിടികൂടിയെന്ന വാര്‍ത്ത നാമെല്ലാം ശ്രവിച്ചതും കണ്ടതുമാണ്..
ഈ ഭീകരര്‍ കേരളത്തില്‍ വന്നിരുന്നു എന്നും വാര്‍ത്തകള്‍...പിന്നാലെ വന്നു കേരളത്തിലെ അഭ്യന്തര മന്ത്രി "ചെന്നിത്തലയുടെ" പ്രസ്താവന..
ഈ ഭീകരര്‍ കേരളത്തില്‍ വന്നിരുന്നു പക്ഷേ ഞാന്‍ അത് ആരോടും പറയാതിരുന്നതാണ് എന്നെല്ലാം തട്ടിവിട്ടു നമ്മുടെ ഏഭ്യന്തരന്‍...കേരളത്തിലെ മുസ്ലിം ചെറുപ്പക്കാരെ തീവ്രവാദികളായി പൊതു സമൂഹത്തില്‍ ചിത്രീകരിക്കപ്പെടാന്‍ അഭ്യന്തര മന്ത്രിയുടെ ഈ പ്രസ്താവന തന്നെ ധാരാളം..ചെന്നിത്തലയുടെ പ്രസ്താവന കല്ലുവെച്ച നുണയാണ് എന്നുള്ളതിന് രണ്ടു ദിവസം വേണ്ടി വന്നില്ല തെളിയാന്‍...നാലു പാകിസ്താന്‍ ഭീകരവാദികളില്‍ മൂന്നു തീവ്രവാദികളെ ഇന്നലെ ദല്‍ഹി പോലീസ് വിട്ടയച്ചു...ഈ വാര്‍ത്ത ഒരു മാധ്യമങ്ങളും കണ്ടില്ല കേട്ടില്ല..ദല്‍ഹിയിലെ സുഹൃത്തിനെ കാണാന്‍ എത്തിയ യുവാക്കളെ കള്ളക്കേസില്‍ കുടുക്കി തീവ്രവാദികള്‍ ആക്കാനുള്ള പോലീസിന്‍റെ നീക്കത്തെ പ്രധിരോധിച്ചത് അവിടത്തെ നാട്ടുകാരും ബന്ധുക്കളുമാണ്..അഭ്യസ്തവിദ്യരായ മുസ്ലിം യുവാക്കളെ പിടിച്ചു കൊണ്ട് പോയി തീവ്രവാദികളാക്കി കരിനിയമങ്ങള്‍ ചാര്‍ത്തി ജയിലില്‍ അടക്കുകയെന്ന ഗൂഡ ലക്ഷ്യമാണ് ഇവിടെ പൊളിഞ്ഞു വീണത്..മുസ്ലിം സമുദായത്തെ തീവ്രവാദികളാക്കാനുള്ള രമേശ് ചെന്നിത്തലയുടെ ത്വര കേരളം ഇതിനു മുമ്പ് കണ്ടതാണ്..കോയമ്പത്തൂര്‍ സ്ഫോടനക്കേസ്സില്‍ നിരുപാധികം വിട്ടയച്ച അബ്ദുള്‍ നാസര്‍ മഅദനി ബംഗലുരു സ്ഫോടനക്കേസ്സില്‍ പ്രതിയാണെന്ന് ആദ്യം പറഞ്ഞത് ഈ രമേശ് ചെന്നിത്തല തന്നെയായിരുന്നു..അന്ന് മഅദനി പറഞ്ഞിരുന്നു ചെന്നിത്തലക്ക് നരേന്ദ്ര മോഡിയുടെ ഭാഷ്യമാണ്..മുസ്ലിം സമുദായത്തോടുള്ള അന്ധമായ വിരോധമാണ് പ്രകടമാക്കുന്നത് എന്നും...കാലം അതെല്ലാം തെളിയിച്ചു കൊണ്ടിരിക്കുന്നു.....
ഈ ഭീകരര്‍ കേരളത്തില്‍ എവിടെയാണ് വന്നതെന്ന് കേരളത്തിലെ ജനങ്ങളോട് തുറന്നു പറയാനുള്ള ബാധ്യത കേരളത്തിലെ അഭ്യന്തര മന്ത്രി കാണിക്കണം...അത് അറിയാനുള്ള അവകാശം കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്..........യഥാര്‍ത്ഥ തീവ്രവാദികളെ പിടികൂടു..അതിനു വേണ്ടി കേരളത്തിലെ ജനങ്ങള്‍ നിങ്ങളോട് കൂടെയുണ്ടാകും..നിരപരാധികളെ വേട്ടയാടരുത്..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.