കൊലവെരിയും ആഷിക്കിയും ഹിറ്റ് ആയതോടുകൂടി എങ്ങനെ എങ്കിലും തന്നെയും നാല് ആളുകള്‍ അറിയണം എന്ന ആഗ്രഹത്തോട് കൂടി കുറച്ചു തലതിരിഞ്ഞു പോയ പെണ്‍ പിള്ളേര്‍ ഉണ്ടാക്കി ഇപ്പോള്‍ ഫേസ്ബുക്ക്-വാട്സ്അപ്പ് വഴി പ്രചരിക്കുന്ന "പെണ്‍പിള്ളേരെ കണ്ട്ക്കാ" എന്ന ആഭാസ ഗാനം എന്താണ് ഉദ്ദേശിക്കുന്നത്. പെണ്ണിന്റെ മാന്യതയും സൗമ്യതയും മാറ്റി തന്റെ സൗന്ദര്യം കാണാന്‍ ആണിനെ ക്ഷണിക്കുന്ന ഈ വൃത്തികെട്ട രീതി ഭാരത സ്ത്രീയുടെ ഭാവ ശുദ്ധിക്ക് ചേര്‍ന്നതോ?? പുതിയ ട്രെന്‍ഡ് വിറ്റ് കാശാക്കാന്‍ സിനിമാക്കാര്‍ കൂടി ഇറങ്ങിയെന്നു കേട്ടപ്പോള്‍ ആ പെണ്‍ പടക്ക് ഉണ്ടായ സന്തോഷം ഒരു ദുരന്തത്തിലേക്ക് വഴി തെളിക്കുന്നത് ആണെന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യം ആണ്. കാരണം അസഭ്യതയുടെ മൂര്‍ച്ച കൂട്ടി ഇതിലും അശ്ലീലമായ ഗാനം ഇനിയും ഉടലെടുക്കും എന്നത് തീര്‍ച്ച. അതും ഈ സോഷ്യല്‍ മീഡിയ വഴി പ്രച്ചരിപിച്ചു തരംഗം ആക്കാന്‍ അണിയറക്കാര്‍ ഏതറ്റംവരെയും പോകാന്‍ ശ്രമിക്കും.ഇത് നമ്മുടെ പുതു തലമുറയിലെ കുഞ്ഞുങ്ങളുടെ ചുണ്ടില്‍ വരെ നിറഞ്ഞു നില്കും. ഇങ്ങനെ ഒരു തലമുറയുടെ മുഴുവന്‍ ചുണ്ടിലും അസഭ്യത തട്ടിക്കളിച്ചു അവരുടെ മനസ്സില്‍ അത് സഭ്യത ആയി മാറും.
"മാതാപിതാക്കള്‍ ദയവു ചെയ്തു ഒരു കാരണ വശാലും ഈ വൃത്തികെട്ട പാട്ടുകള്‍ മക്കള്‍ക്ക് കേള്‍ക്കാന്‍ ഇടയുണ്ടാക്കരുത്. ഈ രീതിയില്‍ ഉള്ള അശ്ലീല-അസഭ്യ ഗാനങ്ങള്‍ക്ക് എതിരെ പ്രതികരിക്കുകയും വേണം. "
മീഡിയ വണ്‍ പോലെയുള്ള ചാനല്‍ ഇതിനെ സപ്പോര്‍ട്ട് ചെയ്യരുത് .... ഒരു ചാനലും ഈ അസഭ്യതക്ക് കൂട്ട് നില്കരുത് ....ഇതിനു പ്രചാരണം നല്‍കരുത് .....
you are right
മറുപടിഇല്ലാതാക്കൂ