Search the blog

Custom Search
മോഡി-ഫിക്കേഷന്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മോഡി-ഫിക്കേഷന്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

"മറുനാടന്‍ മലയാളി" യുടെ കള്ളത്തരം വീണ്ടും പൊളിയുന്നു..

 " മറുനാടന്‍ മലയാളി " പേരില്‍ ഒരു വെബ്സൈറ്റ് ഓപ്പണ്‍ ആക്കി വച്ചിട്ട് എന്ത് കള്ളവും വിളിച്ചു പറയാമെന്നു കരുതുന്നവര്‍ പണം മാത്രമാണോ ലക്‌ഷ്യം വെക്കുന്നത് ? അതോ ഇസ്ലാമിനെ താറടിച്ചു കാണിക്കാന്‍ അമേരിക്കന്‍ - ഇസ്രേലി മാധ്യമ ബന്ധം ഇവര്‍ക്ക്‌ ഉണ്ടോ എന്ന് കൂടി സംശയിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇല്ലാത്ത വാര്‍ത്തകള്‍ ഉണ്ടാക്കി ജനങ്ങളുടെ ഇടയില്‍ വന്‍ ഭിന്നിപ്പ്‌ ഉണ്ടാക്കാന്‍ ഇവര്‍ നടത്തുന്ന ശ്രമങ്ങള്‍ അനവധി ആണ് . ഇപ്പോള്‍ അവസാനമായി യസീധികള്‍ മതം മാറിയതുമായി വന്ന വാര്‍ത്തകള്‍ കണ്ടാല്‍ മനസ്സിലാകും കാര്യങ്ങള്‍.. കൂട്ടക്കുരുതി ഭയന്ന് മാത്രമാണ് അവര്‍ മതം മാറാന്‍ സന്നദ്ധരായതു എന്നാണ് മറുനാടന്‍ ന്റെ കണ്ടെത്തലുകള്‍. യസീധികളോട് മതം മാറാന്‍ അല്ല മരിച്ചു കരം നല്‍കി ഇസ്ലാമിക്‌ സ്റ്റേറ്റ് ല് തന്നെ താമസിച്ചു കൊല്ലാനാണ് ഞങ്ങള്‍ പറഞ്ഞതെന് ഐ എസ് വക്താക്കള്‍ ഒരു വീഡിയോ യില്‍ പറയുമ്പോള്‍ - അത് അങ്ങനെയല്ല എന്ന് നേരിട്ട് കണ്ട പോലെ ആണ് മറുനാടന്‍ വിവരിക്കുന്നത്. 


വീഡിയോ പുറത്തു എന്നും പറഞ്ഞു തലക്കെട്ട്‌ കൊടുത്തിട്ട് ലേഖനത്തില്‍ വീഡിയോ ഉള്പെടുത്തുകയോ അതിന്റെ ലിങ്ക് കൊടുക്കുകയോ ചെയ്തിട്ടില്ല. ആരോ എവിടെയോ റിപ്പോര്‍ട്ട്‌ ചെയ്തു എന്ന് മാത്രം നല്‍കിയിരിക്കുന്നു. ഇങ്ങനെ നല്കിയാല്‍ പിന്നീട് ഒരു പ്രശ്നം വരുമ്പോള്‍ വാര്‍ത്ത‍ പിന്‍വലിക്കാം എന്നു മാത്രമല്ല ഇത് മറ്റൊരു മാധ്യമത്തില്‍ വന്നത് ഞങ്ങള്‍ ഏറ്റെടുത്തതാണ് എന്ന് പറഞ്ഞു തടിയൂരാന്‍ എളുപത്തില്‍ സാധിക്കും എന്ന അതിബുദ്ധിയും ഇതിനു പിന്നില്‍ ഉണ്ട് . 


 ഈ റിപ്പോര്‍ട്ടിന്റെ കൂടെ കൊടുതിരിക്കുനത് മുസ്ലിംകള്‍ നിസ്കരിക്കുന ചിത്രവും ഒരു സദസ്സില്‍ ഇരിക്കുന്ന ചിത്രവും ചിലര്‍ ചിരിച്ചു കൊണ്ട് മുഷവറത്തു ചെയ്യുന്ന ഫോട്ടോയും മാത്രമാണ് .. ഇതിനു പിന്നില്‍ ഇസ്ലാമിന്റെ ചിന്ഹങ്ങളെ അപമാനിക്കാനുമുള്ള ശ്രമം ഉണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു ..


മറുനാടന്‍ന്റെ കെട്ടുകഥ കാണാന്‍ ...



IS  നു പറയാനുള്ളത് നിങ്ങള്‍ തന്നെ കാണുക  : http://youtu.be/VqG5-cKyB6s
                                                                                               http://youtu.be/3ktwHEMEK-8

Asianet - ല്‍ വന്‍ ബ്ലോക്കിംഗ് - ഫേസ്ബുക്ക് പേജ് "ഞങ്ങൾക്ക് വേണ്ടാ ഏഷ്യാനെറ്റ്‌ "

Asianet - ല്‍ വന്‍ ബ്ലോക്കിംഗ് . 

Asianet  ന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റുകള്‍ക്ക്‌ എതിരെ കമെന്റ്റ്‌ ചെയ്യുന്നവരെ വന്‍ തോതില്‍ ബ്ലോക്ക്‌ ചെയ്യുന്നു. ഈ ഇടെ ആയി വാര്‍ത്തകള്‍ക്ക്‌ വേണ്ടി മാത്രം വര്തയുണ്ടാക്കുന്ന ഏഷ്യാനെറ്റ്‌ ന്റെ പല വാര്‍ത്തകള്‍ക്കും എതിരെ ജി സി സി രാജ്യങ്ങളില്‍ ഉയര്‍ന്ന വന്‍ പ്രതിഷേധങ്ങള്‍ കൊണ്ട് ഏഷ്യാനെറ്റിന്റെ rating  വന്‍ തോതില്‍ കുറവ് വന്നു എന്നാണ് വാര്‍ത്തകള്‍ സൂചിപിക്കുനത്. ചിലരെ വാനോളം ഉയര്‍ത്തിയും ചിലരെ തരം താത്തി താറടിച്ചു കാണിച്ചും ചിലര്‍ക്ക് പ്രശസ്തി നേടിക്കൊടുക്കാന്‍ ഉറച്ചും ഏഷ്യാനെറ്റ്‌ കാണിക്കുന്ന ഈ നെറികേട് പലപ്പോഴും ഇസ്ലാമിക സമൂഹത്തിനു നേരെ ആണ് എത്തി നില്‍ക്കുന്നത്. ഇവരുടെ വാര്‍ത്താ ലേഖകര്‍ ചോദിക്കുന്ന ചോദ്യങ്ങളും ആ രീതിയില്‍ ഉള്ളതാണ്. ഇതിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി കമെന്റ്റ്‌ ഇടുന്ന സഹോദരന്മാരെ ആണ് കൂടുതലായും ബ്ലോക്ക്‌ ചെയ്യുന്നത്. പൊതുവേ ബി ജെ പി - സംഘപരിവാര്‍ ചായ്‌വ് കാണിക്കുന്ന ഏഷ്യാനെറ്റിനെ എല്ലാവരും ഒഴിവാക്കി തുടങ്ങിയിരിക്കുന്നു... 



ഇപ്പോയിതാ "ഞങ്ങൾക്ക് വേണ്ടാ ഏഷ്യാനെറ്റ്‌ " ഫേസ് ബുക്ക്‌ പേജ് തുടങ്ങിയിരിക്കുന്നു .. പേജിൽ ഏകദേശം 8000 ആളുകള് പ്രതിഷേധം അറിയിച്ചു .

തെമ്മാടി ചാനലിനെതിരെ ഉള്ള കാമ്പയിനിൽ നിങ്ങളും പങ്കാളികളാവുക ..പേജിൽ ലൈക്‌ അടിക്കുക. പരമാവധിഷെയർ ചെയ്യുക ലിങ്ക് ഇതാ താഴെ









ജന്മഭൂമി ഫലിതങ്ങള്‍

Posted by Ashkar Lessirey

ഇന്നത്തെ ജന്മഭൂമി ഫലിതങ്ങള്‍.. 

ഇന്നിറങ്ങിയ ഓരോ പത്രത്തിലും ഇറാക്ക് സംഭവത്തെ പറ്റി വ്യത്യസ്ഥ കഥകള്‍ ആയിരുന്നു വന്നതെങ്കിലും ഏറ്റവും കോമഡി ജന്മഭൂമിയില്‍ വന്നതാണ്..
ആദ്യം തന്നെ മോഡിയുടെ കൂടെ കാശ്മീരില്‍ ആയിരുന്ന ഡോവലിനെ ഒറ്റയടിക്കാന് അച്ച് നിരത്തി ഡമാസ്കസ്സില്‍ എത്തിച്ചത് 

ഡമാസ്കസ് ഇറാക്കില്‍ എല്ല എന്നത് വേറെ തമാശ !
അമേരിക്കന്‍ പടക്കപ്പലുകള്‍ പോലും അവിടെ ഉണ്ടായിട്ടും ഒട്ടും അനങ്ങാതിരുന്ന വിമതരെയാണത്രേ ശക്തിപ്രകടനതിലൂടെ പേടിപ്പിച്ചത് !തട്ടികൊണ്ടുപോയ ഉടനെ വില്‍ക്കാന്‍ ആയിരുന്നത്രെ പരിപാടി.. ബോംബ്‌ ഏറ്റു തകരാന്‍ പോയ ആശുപത്രിയില്‍ നിന്ന് അവരെ രക്ഷിച്ച് വിമാനത്താവളം വരെ എത്ത്തിച്ചതായിരിക്കും വില്‍ക്കാന്‍ ഉള്ള പരിപാടി !
മൊബൈലും മരുന്നുമൊക്കെ ആയിരുന്നത്രെ ഭീകരര്‍ ഇത്രയും പേരെ "ബന്ദികളാക്കി" വച്ച് ഡിമാന്റ് ചെയ്തത്.. എന്നിട്ടും ഭീകരര്‍ ആ നേഴ്സുമാരുടെ കയ്യിലുള്ള മൊബൈല്‍ ഒന്ന് തട്ടിപ്പറിക്കുക പോലും ചെയ്തില്ല എന്നതാണ് തമാശ.. പോരാത്തതിന് അതില്‍ അവര്‍ക്ക് വെട്ടിലേക്ക് വിളിക്കാനും സൌകരിയം ചെയ്തുകൊടുത്തു.. പോരാത്തതിന് രീചാര്‍ജും !


ഭീകരര്‍ മോസ്യൂളിലെ താവളത്തില്‍ നിന്ന് ഒഴിഞ്ഞു പോകണം എന്നായിരുന്നത്രേ ഇന്ത്യയുടെ നിലപാട്, അമേരിക്കന്‍/ ഇറാക്കി സര്‍ക്കാര്‍ പോലും ഒരു ചുക്കും അവിടെ ചെയ്യാനാകാതെ ഇരിക്കുമ്പോഴാണ് ഇവിടെന്നുള്ള ആജ്ഞ കേള്‍ക്കാന്‍ പോകുന്നത് !


ഏറ്റവും കോമഡി ഭീകരരുടെ വേഷത്തില്‍ എത്തിച്ച് അവരെ അവിടെ നിന്ന് രക്ഷിച്ചു കൊണ്ടുപോയത് ഇന്ത്യന്‍ കമാന്റോകള്‍ ആണെന്നതാണ്.. ഇറാക്കി സര്‍ക്കാരിന് പോലും നിയന്ത്രണം നഷ്ടപ്പെട്ടു അങ്ങോട്ട്‌ ചെല്ലാന്‍ പോലും ആകാതെ ഇരിക്കുമ്പോഴാണ് ഇങ്ങ് ഇന്ത്യയില്‍ നിന്ന് കമാന്റോകള്‍ അവിടെ ഭീകരരുടെ വേഷത്തില്‍ അറബിയൊക്കെ സംസാരിച്ച് രക്ഷിക്കാന്‍ പോയത് 

ഇന്ത്യന്‍ കമാന്റോകള്‍ ഭീകരരായി അഭിനയിക്കുമ്പോള്‍ നേഴ്സുമാര്‍ പറയുന്നത് ഇന്ത്യന്‍ കമാന്റൊകള്‍ക്കും, കമാന്റോകള്‍ പറയുന്നത് നേഴ്സുമാര്‍ക്കും മനസ്സിലായിരുന്നില്ല. അതിന് ഭീകരനായി അഭിനയിച്ച മറ്റൊരു ഭീകര ഡോക്റ്റര്‍ തര്‍ജ്ജുമ ചെയ്യാന്‍ ഉണ്ടായിരുന്നു. മുറിയന്‍ ഇംഗ്ലീഷില്‍ സംസാരിച്ചു അറബിയിലേക്ക് തര്‍ജ്ജുമ ചെയ്തു കൊടുത്തത് ഇങ്ങേരായിരുന്നു.. ബസ്സില്‍ ഭീകരര്‍ അടക്കം മുഴുവന്‍ ഇന്ത്യക്കാര്‍ ആയിരുന്നിട്ടും അവര്‍ അറബിയില്‍ ആയിരുന്നു സംസാരിച്ചിരുന്നത്. അത്രക്കും സൂക്ഷ്മതയായിരുന്നു. 

നാളെ ഇതൊക്കെ തെളിവായി മറ്റു പല കാര്യത്തിനും ഉപയോഗിക്കും. നേരത്തെ പറഞ്ഞ കൂട്ടത്തില്‍ അജിത്‌ ടോവലിന്റെ നേട്ടങ്ങളില്‍ ഒരു പൊന്‍തൂവല്‍ ആയി ഈ സംഭവവും സ്ഥാനം പിടിക്കും. മോഡി മോഡിയായത് ഇജ്ജാതി നുണക്കഥകള്‍ കൊണ്ടായിരുന്നു എന്നതും മറക്കണ്ട..

പിന്നെ നേഴ്സുമാര്‍ അല്ലാത്ത ബാക്കിയുള്ള ഇന്ത്യക്കാരെ ഇതുപോലെ എന്തുകൊണ്ട് രക്ഷിച്ചില്ല എന്ന് ആരും ചോദിക്കരുത് 

എന്തായാലും നല്ല ഭാവിയുണ്ട്, മേജര്‍ രവിയുടെ വരെ ഭാവനയെ കടത്തി വെട്ടുന്ന തിരക്കഥ ആയിപ്പോയി

നല്ല നാള്‍ വരവായി.... പക്ഷെ ആര്‍ക്ക്‌ ?

നല്ല നാള്‍ വരവായി!!!! ....... ശുഭ ദിനങ്ങള്‍ വരവായി!!!!! ...... ഹോ എന്തൊരു ബഹളമായിരുന്നു... നല്ല നാള്‍ വരുമെന്ന് ഉറപ്പായി... പക്ഷെ അത് ആര്‍ക്കെന്ന് മാത്രം ഇനി നോക്കിയാല്‍ മതി . മോഡി വരുന്നതോട് കൂടി പൊതു ജനം ഒരുപാടു പ്രതീക്ഷ വച്ചതായിരുന്നു. അയാളെ എതിര്‍ത്തവര്‍ പോലും രഹസ്യമായി പറയുന്നുണ്ടായിരുന്നു - " ചിലപ്പോള്‍ അയാള്‍ നല്ല ഭരണം കാഴ്ച വെക്കും" എന്ന്. പക്ഷെ പ്രതീക്ഷകളെ അസ്ഥാനത്താക്കി കാര്യങ്ങള്‍ തകിടം മറിയുന്ന കാഴ്ചയാണ് കണ്ടു വരുന്നത്. പാവങ്ങളുടെ വയറ്റത്തടിച്ചു കൊണ്ട് വിലക്കയറ്റം രൂക്ഷമാക്കാന്‍ ഉതകുന്ന എല്ലാ പണികളും തുടങ്ങി. ട്രെയിനിലെ പുകയെക്കാള്‍ ഇപ്പോള്‍ അതില്‍ യാത്ര ചെയ്യുന്നവരുടെ നെഞ്ചില്‍ ആണ് പുകയുന്നത്. അത്രയും കൂടി യാത്രാക്കൂലി. അപ്പോള്‍ പറഞ്ഞു സൗകര്യം വര്‍ധിപ്പിക്കാന്‍ ആണെന്ന്. തുടര്‍ന്ന് പഞ്ചസാരയും കൂടി കൈപ്പടിച്ചു. കുത്തനെ വിലകൂട്ടി ചായക്കടക്കാരന്‍ തന്നെ ചായക്കടക്കാരുടെ കരണത്തടിച്ചു.
30/06/2014
                                                           മോഡി വന്നാല്‍ പെട്രോള്‍ വിലനിയന്ത്രണം കുത്തകകളുടെ കയ്യില്‍ നിന്നും എടുത്ത് കളയും  എന്നൊക്കെ വീമ്പ്‌ അടിച്ചു നടന്നിട്ട് ഒരു ചുക്കും നടന്നില്ലെന് മാത്രമല്ല പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് വില കുത്തനെ കൂടി കൊണ്ടിരിക്കുന്നു. എങ്ങനെയാണ് മോഡിക്ക് കുത്തകകളുടെ കയ്യില്‍ നിന്നും എടുത്ത് കളയാന്‍ സാധിക്കുക. വികസനം മുഘമുദ്ര ആക്കിയ മോഡി സര്‍കാരിന് ഈ കുത്തക മുതലാളിമാര്‍ ഇല്ലാതെ എങ്ങനെ വികസിപിക്കാന്‍ സാധിക്കും. വോട്ട് ചെയ്യാന്‍ മാത്രം പാവങ്ങളും അതിനു ശേഷം കുത്തകകളുടെ പണിയാളുകള്‍ ആയി മാറുന്ന കോണ്‍ഗ്രസ്‌ സര്‍ക്കാറിനെകാള്‍ അതപതിച്ച ഭരണത്തിലേക്ക് ആണ് മോഡി സര്‍ക്കാര്‍ പാഞ്ഞടുക്കുന്നതു.
                                            
  സ്വിസ് ബാങ്കിലെ കള്ളപ്പണം തിരിച്ചു കൊണ്ട് വന്നു ഇന്ത്യയെ അമുല്‍ കുടിപിച്ചു പരിപോഷിപ്പിക്കും എന്ന് പറഞ്ഞു ഇതും പാഴ്വാക്കായി. എല്ലാ അയല്‍രാജ്യങ്ങളിലെയും ഭരണകര്‍ത്താക്കളും ഒത്തു ചേര്‍ന്ന് ഒരു വന്‍ മാറ്റം ഉണ്ടാക്കാനാണ് മോഡിജിയുടെ പ്ലാന്‍ എന്ന് ചിന്തിച്ചവര്‍ക്കും തെറ്റി. ശ്രിലങ്കയിലെ ഇന്ത്യന്‍ തടവുകാരെ ഇറക്കി കൊണ്ട് വന്നപ്പോള്‍ എല്ലാരും ഒന്ന് ഞെട്ടിയെങ്കിലും സമുദ്ര അതിര്‍ത്തി ലഘിചെന്നു പറഞ്ഞു ശ്രിലങ്ക വീണ്ടും ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തു കൊണ്ടിരിക്കുന്നു.
                                      
   ചെറിയൊരു ഗുജറാത്ത്‌ പോലും നേരാവണ്ണം ഭരിക്കാന്‍ കഴിയാതിരുന്നു മോഡിക്ക് ഇത്രയൊക്കെയേ പറ്റുള്ളൂ എന്ന് സന്ഘികളും രഹസ്യം പറഞ്ഞു തുടങ്ങി. പക്ഷെ ഇപ്പോയും മോഡി മാജിക്‌ വരും എന്ന് പകല്‍ കിനാവ്‌ കാണുന്ന സന്ഘി കുഞ്ഞുങ്ങളും കുറവല്ല. മോഡിയെ പറ്റി വിമര്‍ശിച്ചാല്‍ വീട്ടില്‍ കേറി വെട്ടും എന്ന് പറയുന്ന സന്ഘിയുടെ പോസ്റ്റ്‌ കാണാതെയല്ല ഈ പോസ്റ്റ്‌ ഇവിടെ ഇടുന്നത്. ഒരു ഇന്ത്യക്കാരന്‍ എന്നാ നിലക്ക് എന്റെ പ്രതിഷേധം ഇങ്ങനെയെങ്കിലും അറിയിചില്ലേല്‍ ഇന്ത്യക്കാരന്‍ എന്ന് പറഞ്ഞിട്ട് എന്ത് കാര്യം ... അല്ലെ ?
ഒരു സങ്കിയുടെ സംസ്കാരം
ശ്രീജ നെയ്യാറ്റിങ്കരയുടെ ഇൻബൊക്സിൽ ചാർതിയ യവന്റെ ഒരു മംഗ്ലീഷ് ...
തെറി അഭിഷെകം നടതി എറിഞു വീഴ്താം എന്നത് സങ്കികളുടെ സ്ഥിരം ഏർപാടാണ്...



link

Related Posts Plugin for WordPress, Blogger...