Search the blog

Custom Search

കല്ല് എന്നാല്‍ കല്ലല്ലേ മുഖ്യമന്ത്രീ? റബ്ബര്‍ പന്താണോ?




 "നുണയന്‍മുഖ്യമന്ത്രി "

മുഖ്യമന്ത്രി, മലയാളമനോരമയോട് പറഞ്ഞ കള്ളത്തില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കുന്നത് കണ്ണൂരില്‍ നടന്ന കല്ലേറ് പരിപാടി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തന്നെ നടന്നതാണ് എന്നതാണ്.

മുഖ്യമന്ത്രി മനോരമയോട് പറയുന്നു : 'ഇടതുവശത്തെ ചില്ലിലൂടെ ഊക്കോടെ ആകത്തേക്ക് പതിച്ച കല്ല്, തന്റെ നെഞ്ചില്‍ പതിച്ച ശേഷം വലതുചില്ല് തകര്‍ത്ത് പുറത്തേക്ക് പോയി. നെഞ്ചില്‍ നേരിയ വെദനയുണ്ട്. ചില്ലിന്റെ പൊട്ടിയ കഷണങ്ങള്‍ തറച്ചാണ് നെറ്റിയിലെ മുറിവ്'. മുഖ്യമന്ത്രിയും മനോരമയും ചമച്ച കള്ളം വായിച്ച് മനോരമയുടെ വലതുപക്ഷ-നിഷ്പക്ഷ വായനക്കാര്‍ കണ്ണീര്‍വാര്‍ക്കുന്നുണ്ടാവും.

കല്ല് എന്നാല്‍ കല്ലല്ലേ മുഖ്യമന്ത്രീ? റബ്ബര്‍ പന്താണോ? ചില്ല് തകര്‍ത്ത് അകത്തേക്ക് പതിക്കുക. അവിടെ നിന്നും മുഖ്യമന്ത്രിയുടെ നെഞ്ചില്‍ കൊള്ളുക. അല്‍പ്പ സമയം അവിടെ വിശ്രമിച്ച ശേഷം വലതുഭാഗത്തെ ചില്ല് പൊട്ടിക്കാന്‍ അവിടെ നിന്ന് തെറിക്കുക! മിസ്റ്റര്‍ ഉമ്മന്‍ചാണ്ടി, താങ്കള്‍ മലയാളമനോരമയോട് പറഞ്ഞത് പച്ചക്കള്ളമാണെന്ന് മനസിലാക്കാന്‍ ഹിന്ദുപത്രത്തിലെ കാറിന്റെ ചില്ല് പൊളിഞ്ഞുവീഴുന്ന ഫോട്ടോ മാത്രം മതി.

ആ ഫോട്ടോ കുറെയേറെ കാര്യങ്ങള്‍ പറയുന്നുണ്ട്. താങ്കളുടെ കാറിന്റെ മുന്‍സീറ്റിലിരുക്കുന്ന വ്യക്തിക്ക് കല്ല് വരുന്ന കാര്യം മുന്‍കൂട്ടി അറിയാമായിരുന്നു. ഉന്നം തെറ്റി കല്ല് തന്റെ ഗ്ലാസില്‍ കൊള്ളുമോ എന്ന് ഭയന്ന് അദ്ദേഹം പേപ്പര്‍ കൊണ്ട് മറ പിടിക്കുന്നു. മുഖ്യമന്ത്രിയാണെങ്കില്‍ കൂസലന്യേ ഇരിക്കുകയാണ്.ഹിന്ദു ഫോട്ടോ എടുക്കുമ്പോള്‍ ഗ്ലാസ് പൊളിച്ച കല്ല്, മുഖ്യമന്ത്രിയുടെ നെഞ്ചില്‍ കൊള്ളുന്ന സമയമാവും. നെഞ്ചില്‍ കല്ല് കൊള്ളുമ്പോള്‍ ആരും ഇത്തരത്തില്‍ നിസംഗതയോടെ ഇരിക്കില്ല. കൈകൊണ്ട് നെഞ്ച് പൊത്തിപ്പിടിക്കുകയെങ്കിലും ചെയ്യും.

ഇടതുഭാഗത്തെ ഗ്ലാസ് കല്ലേറ് കൊണ്ട് തകര്‍ന്നതാണെങ്കില്‍ വലതുഭാഗത്തെ ഗ്ലാസ് ആരുതകര്‍ത്തു? മുഖ്യമന്ത്രി സത്യം പറയണം. ഈ സത്യം തിരുവഞ്ചൂരിന്റെ പോലീസിന് കണ്ടുപിടിക്കാന്‍ സാധിക്കുന്നില്ല എങ്കില്‍ മുഖ്യമന്ത്രിയെ നുണപരിശോധനയ്ക്ക് വിധേയനാക്കിയാല്‍ മതി. കല്ലേറ് നടത്തി മുഖ്യമന്ത്രിയെ അപായപ്പെടുത്താന്‍ ശ്രമിച്ച സുധാകരന്‍മാരുടെ വീരകഥകള്‍ മൊത്തം പുറത്തേക്ക് വരും.

നുണപരിശോധനയ്ക്ക് ഉമ്മന്‍ചണ്ടി തയ്യാറാണോ?.....

post courtesy :Mustafa Kadangode

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.

link

Related Posts Plugin for WordPress, Blogger...