കല്യാണ ദിവസം ആ ഉമ്മ മകന് ഒരു കത്ത് കൊടുത്തു അവനോ ട് പറഞ്ഞു മോനെ നീ നിന്റെ ഭാര്യ യുമയി പുതിയോ രു ജീവിതം തുടങ്ങുന്നതിനു മുമ്പ് ഇതൊന്ന് വായിക്കണം ..... എന്റെ പോന്നു മോനേ എനിക്കന്ന് ചർദ്ധി കാരണം ഒന്നും കഴിക്കാൻ കഴിഞ്ഞിരുന്നില്ല അന്നാണ് ഞാൻ മനസ്സിലാക്കിയത് ഞാനെന്റെ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുകയാണെന്ന് അന്ന് ഞാൻ എത്ര സന്തോഷിച്ചിരുന്നുവെന്ന് എനിക്ക് പറഞ്ഞറിയിക്കാൻ കഴിയുകയില്ല ,എനിക്ക് ഒന്നും കഴിക്കാൻ കഴിഞ്ഞില്ലെങ്കിലും ,എനിക്ക് എത്ര ക്ഷീണമുണ്ടായിരുന്നിട്ടും ഒരിക്കലും ഞാനെന്റെ മോനെ ഒരു വെറുപ്പും കാണിച്ചില്ല ,വെറുപ്പുള്ള ഒരു വാക്ക് മനസ്സ് കൊണ്ട് പോലും ഞാൻ പറഞ്ഞില്ല .എന്റെ മോനെ പിന്നീട് നീ എന്റെ വയറിൽ വളരാൻ തുടങ്ങിയപ്പോൾ എനിക്ക് ഭാരവും വർദ്ധിച്ചു എനിക്ക് ഏറെ നേരം നിൽകാൻ സാധിക്കുമായിരുന്നില്ല ,എനിക്ക് വേഗത്തിൽ നടക്കാൻ സാധിക്കുമായിരുന്നില്ല ,എനിക്ക് ഞാൻ ആഗ്ര ഹിക്കുന്ന രീതിയിൽ കിടന്നുറങ്ങാൻ സാധിക്കുമായിരുന്നില്ല അപ്പോഴും എന്റെ കുഞ്ഞിനോട് ഒരു വെറുപ്പും കാണിച്ചില്ല മോനേ .പിന്നീട് ആ ദിവസ്സം വന്നു മോനെ വേദന കൊണ്ട് ഞാൻ പുളഞ്ഞു ഞാൻ മരിച്ച് പോകുമെന്ന് ഉറപ്പിച്ച സമയം ,ഞാൻ ഒരിക്കലും രക്ഷപ്പെടില്ല എന്നുറച്ച സമയം ഒരോ നിമിഷവും എന്റെ ജീവിതത്തിന്റെ അവസാനമാണെന്ന് കരുതിയ ആ ദിവസമായിരുന്നു കുഞ്ഞേ നീ ഈ ലോകത്തേക്ക് പിറന്നു വീണത് എന്റെ പോന്നു മോനേ അന്നും ഞാൻ മനസ്സ് കൊണ്ട്ട് പോലും എന്റെ മോനെ വെറുത്തില്ല മോനെ ,അപ്പോഴും ഒരോ നിമിഷവും നിന്നെ കാണാനുള്ള നിന്റെ പൂമുഖം ഒരു നോക്കു കാണാനുള്ള നിന്നെ മാറോട് ചേർത്തണക്കാനുള്ള ആഗ്രഹമായിരുന്നു ,നീ പിറന്നു വീണു നിന്റെ കുഞ്ഞു മുഖം കണ്ടപ്പോൾ ഞാന്റെ എല്ലാ വേദനകളും മറന്നു എന്റെ കണ്ണുകൾ നിറഞ്ഞു ,അത് സന്തോഷത്തിന്റെ കണ്ണ് നീരായിരുന്നു ,മോനെ അതിനു ശേഷം നീ എന്റെ കൂടെ കിടന്നുറങ്ങിയപ്പോൾ നീ എന്തെങ്കിലും ചെറിയ ഒരു ശബ്ദം ഉണ്ടാക്കിയാൽ നിനക്ക് എന്തെങ്കിലും സംഭവിച്ചു പോകുമെന്ന ഭയത്താൽ എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല .നീ ആദ്യമായി പുഞ്ചിരിച്ച ദിവസം ,നീ ആദ്യമായി എന്നെ ഉമ്മാ എന്ന വിളിച്ച ദിവസം എന്റെ സന്തോ ഷത്തിന് അതിരില്ലായിരുന്നു ,നീ ആദ്യമായി സ്കൂളിൽ പോയ ദിവസം നീ കുറെ കരഞ്ഞു ,ഞാനും കുറെ കരഞ്ഞു നിന്റെ നല്ല ഭാവിക്ക് വേണ്ടിയാണല്ലോ എന്നോര്ത്ത് സമാധാനിച്ചു ,ഇന്ന് നീ വളര്ന്നു വലുതായി നീ ഇന്ന് ഒരു ജീവിത പങ്കാളിയുമായി ഒരു ജീവിതം തുടങ്ങുകയാണ് ,അവൾ നിന്റെ കുഞ്ഞിന്റെ ഉമ്മയാകേണ്ടവളാണ് ,ഉമ്മയുടെ വില നില നീ മനസ്സിലാക്കണം ഒരു സ്ത്രീയുടെ വില നീ മനസ്സിലാക്കണം അവളെയും നീ ബഹുമാനിക്കണം നീ സ്നേഹിക്കണം ... ഒരിക്കലും അവളെ വേദനിപ്പിക്കരുത് ..ഇതാണ് ഈ ഉമ്മയ്ക്ക് നിന്നോട് പറയാനുള്ളത് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.