ഫൈന്‍കളുടെ ഒരു മഹാ ലോകം തന്നെയാണ് ദുബായ്. ദുബായ്യില്‍ ഒരു വിസാ കാലാവധി പൂര്‍ത്തിയാകുന്നതിനു ഉള്ളില്‍ ഒരു ഫൈന്‍ എങ്കിലും കിട്ടാത്തവര്‍ കുറവാണ്. ഇല്ല എന്ന് തന്നെ പറയാം. കര്‍ശനമായ നിരവധി പരിശോധനകള്‍ നടക്കുന്നത് കാരണം ഒരുപാട് ഫൈന്‍ ഒരു ദുബായ് നിവാസികള്‍ക്ക് അഭിമുകീകരിക്കേണ്ടി വരും. ബസ്സിലും മേട്രോയിലും റോഡിലും എന്തിനു റൂമിലേക്ക് വരെ എത്തും പരിശോധകന്റെ കൈ . തെറ്റ് കണ്ടുപിടിക്കപെട്ടാല്‍ മാത്രമേ ഇവരില്‍ നിന്നും ബുദ്ധിമുട്ടുകള്‍ ഉണ്ടാകുകയുള്ളൂ. തെറ്റ് ചെയ്ത ആളുകള്‍ മാത്രം പേടിച്ചാല്‍ മതി ഇവരെ. പക്ഷെ ഈ വരുന്നവര്‍ ഒറിജിനല്‍ ആണെന്ന് എന്തുണ്ട് ഉറപ്പ്..,. ഒരാള്‍ കന്തൂര്‍ ഇട്ട് തലയില്‍ കെട്ടും കെട്ടി നിങ്ങളുടെ അടുത്തേക്ക് വന്നാല്‍ നിങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചാല്‍ നിങ്ങള്‍ എന്ത് ചെയ്യും.??? അതിനു നിങ്ങളെ സഹായിക്കുന്ന ഒരു പോസ്റ്റ് ആണ് ഇത്... വായിക്കുക ..ഷെയര്‍ ചെയ്യുക.
ഏതെങ്കിലും ഒരു അറബിയോ അല്ലാത്ത രീതിയിലുള്ള ഒരാളോ ഏതു ഡ്രസ്സ് ഇട്ട ആളായാലും നിങ്ങളെ സമീപിച്ച് വന്നാല്‍ അത് എന്ത് കാര്യത്തിന് വേണ്ടി ആയാലും നല്ല ബോള്‍ഡ് ആയി നില്‍ക്കുക. ഒറിജിനല്‍ സി ഐ ഡി ആണ് എങ്കില്‍ തീര്‍ച്ചയായും അയാളുടെ തിരിച്ചറിയല്‍ കാര്‍ഡ് പ്രദര്‍ശിപ്പികുകയോ നിങ്ങള്‍ കാണിച്ചു തരുകയോ ചെയ്യും. അങ്ങനെ അല്ലാത്ത പക്ഷം നിങ്ങള്‍ക്ക് ആവശ്യപ്പെടാവുന്നതാണ്. അയാള്‍ അതിനു തയ്യാറായാല്‍ ഒറിജിനല്‍ എന്ന് ബോധ്യപ്പെട്ടാല്‍ മാത്രം നിങ്ങളുടെ പക്കലുള്ള രേഘകള്‍ കൊടുക്കുക. നിങ്ങള്‍ തെറ്റ് ചെയ്തവര്‍ ആണ് എങ്കില്‍ പിയ അടക്കേണ്ടി വരും. അല്ലാത്ത പക്ഷം ഒയിവാക്കും. മാന്യമായി നിങ്ങള്‍ ഇടപയകിയാല്‍ തിരിച്ചും അത് തീര്‍ച്ചയായും പ്രതീക്ഷിക്കാം . അല്ലാതെ നാട്ടിലെ പോലീസിനെ പോലെ തിരിച്ച് എന്തേലും ചോദിച്ചാല്‍ " നീ ആരാടാ എന്നോട് ചോദിക്കാന്‍ " എന്നും പറഞ്ഞ് അടിക്കാന്‍ നില്കില്ല.
ഇനി നേരെ മറിച് അയാള്‍ തിരിച്ചറിയല്‍ കാര്‍ഡ് പ്രദര്‍ശിപ്പികാതെ ഇരിക്കുകയോ നിങ്ങള്‍ സംശയം ഉള്ളത്കൊണ്ട് അതിനു വേണ്ടി ആവശ്യപ്പെട്ടപ്പോള്‍ അത് കാണിക്കാന്‍ തയ്യാറാവാതെ നില്കുകയോ ചെയ്താല്‍ നിങ്ങള്‍ അവര്‍ക്ക് ഒരിക്കലും നിങ്ങളുടെ ഒരു രേഘയും കൊടുക്കാതിരിക്കുക. പണം ആവശ്യപ്പെട്ടാല്‍ നല്‍കാതിരിക്കുക. കാരണം ദുബായ് യില്‍ ഇപ്പോള്‍ നിരവധി പേര്‍ ഇങ്ങനെ ജനങ്ങളെ പറ്റിച്ചു പണം ഉണ്ടാകാന്‍ ഇറങ്ങിയിടുണ്ട്. ഒറിജിനല്‍ ആയ ആള്‍ ഫൈന്‍ അടക്കാന്‍ പറഞ്ഞാല്‍ നിര്‍ബന്ധമായും അതിന്റെ രെസീത് വാങ്ങി സൂക്ഷിക്കുകയും വേണം. അത് പോലെ തന്നെ " ഞാന്‍ വിസിറ്റ് നു വന്നു .. പണം തീര്‍ന്നു .. തിരിച്ച് പോവാനോ ഇവിടെ ജീവിക്കാനോ പൈസ ഇല്ല. സഹായിക്കണം " എന്നും പറഞ്ഞു ഒരുപാടു ആളുകളെയും നിങ്ങള്‍ കാണേണ്ടി വരും. അവരെയും സഹായിക്കാന്‍ നില്കതിരിക്കല്‍ ആണ് നിങ്ങള്‍ക്ക് ഉത്തമം. ഇതിനു വേണ്ടി മാത്രമായി ബംഗാളി - പാകിസ്താനി മുതലായ ആളുകള്‍ തുനിഞ്ഞു ഇറങ്ങിയിടുണ്ട്.. അത് കൊണ്ട് ജാഗ്രുതൈ
ഈ പോസ്റ്റ് ഇഷ്ടമായാല്‍ ഷെയര്‍ ചെയ്യുക... തായേ കമന്റ് ചെയ്യുക...
ഇതും വായിക്കാന്‍ സമയം കണ്ടെത്തുക...ഉപകാര്‍അപ്പെടും തീര്‍ച്ച
" ദുബൈയില്‍ യാത്ര ചെയ്യുമ്പോള്‍...........,,...."
ഇതും വായിക്കാന്‍ സമയം കണ്ടെത്തുക...ഉപകാര്‍അപ്പെടും തീര്‍ച്ച
" ദുബൈയില്‍ യാത്ര ചെയ്യുമ്പോള്‍...........,,...."
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.