Search the blog

Custom Search

നമുക്ക് മഅദനിയോടു ഐക്യപ്പെടാം


 
മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ നിലകൊള്ളുക.

അബ്ദുൽ നാസിർ മഅ്ദനിയുടെ രണ്ടാം ജയിൽവാസത്തിനു ഇന്ന് മൂന്നേകാല്‍ വർഷം ആയി. കോയമ്പത്തൂരിനു സമാനമായ മറ്റൊരു കെയ്സിൽ കേവലം ആരോപണങ്ങളുടെ പേരിൽ ഒരു മൂന്നേകാല്‍ വർഷം കൂടി ജയിലിൽ കഴിയേണ്ടി വരുന്ന ഈ മനുഷ്യൻ ഇതിനകം പന്ത്രണ്ടര വർഷം ജയിലിൽ തെറ്റ് ചെയ്യാതെ അല്ലെങ്കിൽ ആരോപിക്കപ്പെട്ട കുറ്റങ്ങൾ തെളിയിക്കപ്പെടാതെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നു ! ആരോപിക്കപ്പെട്ട കെയ്സുകൾ ഒരിക്കൽ പോലും തെളിയിക്കാൻ കഴിയില്ലെന്ന് അന്വേഷിക്കുന്ന എയ്ജെൻസികൾ തന്നെ അടക്കം പറയുന്ന കെയ്സിൽ ശിക്ഷ വാങ്ങി കൊണ്ടുക്കാൻ കഴിയാത്തവർ മഅ്ദനിയുടെ വിഷയത്തിൽ കണ്ടുപിടിച്ച വിദ്യയാണ് വിചാരണത്തടവ് !
പൊതുജീവിതത്തിൽ ഇത്രയധികം ആരോപണങ്ങൾ നേരിടേണ്ടി വന്ന ഒരു മനുഷ്യൻ ഒരു പക്ഷേ, ചരിത്രത്തില തന്നെ അപൂർവ്വമായിരിക്കും ? എന്തൊക്കെ കള്ളങ്ങൾ ! ഒരു കള്ളം സമർഥിക്കാൻ നൂറു കള്ളങ്ങൾ !
മറവിയുടെ മാറാല ബാധിച്ചിട്ടില്ലാത്തവർ കഴിഞ്ഞ കാലങ്ങളിൽ ഇദ്ദേഹത്തിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾക്കു പിന്നീട് എന്ത് സംഭവിച്ചുവെന്നും എത്ര വലിയ കള്ളങ്ങളാണ് അണ്ണാക്ക് തൊടാതെ പലരും നമ്മെ വിഴുങ്ങാൻ പ്രേരിപ്പിച്ചതെന്നും ചിന്തിച്ചിട്ടുണ്ടോ ?
എന്തിനേറെ, അദ്ദേഹത്തിന്‍റെ വലതു കാൽ നഷ്ടപ്പെട്ടത് ബോംബ്‌ സംസ്കാരം രക്തത്തിൽ അലിഞ്ഞുചേർന്ന ഈ കക്ഷി കയ്യിൽ ബോംബ്‌ കൊണ്ട് നടക്കുമ്പോൾ വീണു പൊട്ടുകയും കാലു നഷ്ടപ്പെടുകയായിരുന്നുവെന്നും നമ്മെ വിശ്വസിപ്പിക്കാൻ ഒരു കൂട്ടർ ശ്രമിച്ചില്ലേ ?
ഭൂലോക തീവ്രവാദി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബിൻലാദിനുമായി വരെ ഇദ്ദേഹത്തെ ബന്ധിപ്പികാൻ എന്തിനു ഹൈദരാബാദിൽ വെച്ച് അദ്ദേഹം ബിൻലാദിനെ കണ്ടു എന്ന് യാതൊരു ഉളുപ്പുമില്ലാതെ ഒരു സംസ്ഥാനത്തിന്‍റെ ഭരണം നിയന്ത്രിച്ച മുഖ്യമന്ത്രി വിളിച്ചു പറഞ്ഞില്ലേ ? തീർന്നോ, തീവ്രവാദികൾ കാണ്ടഹാറിലേക്ക് വിമാനം തട്ടിക്കൊണ്ടു പോയപ്പോൾ തീവ്രവാദികൾ മഅ്ദനിയുടെ മോചനം ആവശ്യപ്പെട്ടു എന്ന് ഇന്ത്യയുടെ ഒരു സഹമന്ത്രി പത്രസമ്മേളനം നടത്തി വിളിച്ചു പറഞ്ഞു!
ബാംഗ്ലൂർ കെയ്സിലും സംഭവിച്ചത് എന്താണ് ? നമ്മുടെ സാമാന്യബുദ്ധിയെ തന്നെ ചോദ്യം ചെയ്യുന്ന ആരോപണങ്ങളുടെ പേരിലല്ലേ അദ്ദേഹത്തെ തടവിൽ വെച്ചിരിക്കുന്നത്? ഇരുപത്തിനാലു മണിക്കൂറും സർക്കാർ സുരക്ഷയുള്ള ഒരു വ്യക്തി അംഗരക്ഷകരുടെ അകമ്പടിയിൽ മറ്റൊരു സംസ്ഥാനത്ത് പോയി തീവ്രവാദി കെയ്സിൽ പങ്കെടുത്തുവെങ്കിൽ അതിന്‍റെ പേരിൽ ആദ്യം ജയിലിൽ അടക്കേണ്ടത് അതിനു അദ്ദേഹത്തിന് സൗകര്യം ഒരുക്കിയ അന്ന് സംസ്ഥാനത്തിന്റെ ആഭ്യന്തരം നിയന്ത്രിച്ചിരുന്നവരെ അല്ലേ ? (ഈ സംഭവത്തിന്‌ സാക്ഷിയായി എന്ന് പറയപ്പെടുന്നവര്‍ തന്നെ പിന്നീട് തങ്ങള്‍ ഒരു മൊഴി കൊടുത്തില്ല എന്നാണു വെളിപ്പെടുത്തിയത് എന്നത് വേറെ കാര്യം!)
മഅ്ദനി നസീറുമായി കൂടിക്കാഴ്ച നടത്തി എന്നതിന് സാക്ഷി മൊഴി രേഖപ്പെടുത്തിയ ജോസ് എന്ന വ്യക്തിയും കന്നഡ ഭാഷയില്‍ ഒരു മൊഴി എഴുതിയുണ്ടാക്കി തന്നെ നിർബന്ധിച്ചു ഒപ്പിടുവിച്ച് വാങ്ങുകയായിരുന്നുവെന്നും പറഞ്ഞില്ലേ ?
പ്രിയപ്പെട്ടവരേ ഇവിടെ നമുക്ക് മഅ്ദനിയുടെ രാഷ്ട്രീയവും അദ്ദേഹവുമായുള്ള അഭിപ്രായവ്യത്യാസങ്ങളും മറക്കാം. ഒരു മനുഷ്യന്‍റെ അന്യായമായ വിചാരണത്തടവ് എന്ന പേരിലുള്ള ഈ ശിക്ഷയെ അപലപിക്കാം. അതിനെതിരെ ജനാധിപത്യപരമായ പ്രതിഷേധങ്ങൾക്ക് കരുത്തു പകരണം. ഇത് ഇവിടം കൊണ്ട് അവസാനിക്കണം; ഒരു മനുഷ്യനും വരുംനാളിൽ ഇത്തരം ക്രൂരതക്ക് ഇരയാവാൻ പാടില്ല. തെറ്റ് ചെയ്തെങ്കിൽ അദ്ദേഹം ശിക്ഷിക്കപ്പെടട്ടെ പക്ഷെ, ഇനിയും ഈ വിചാരണത്തടവ് നീണ്ടു പോവാൻ നാം അനുവദിച്ചു കൂടാ.
എല്ലാവരും LIKE ചെയ്തും ഷെയെര്‍ ചെയ്തും ഈ പെയ്ജിലേക്ക് കൂട്ടുകാരെ ക്ഷണിച്ചും സഹകരിക്കുക. സുപ്രീം കോടതി കാണട്ടെ, ജനങ്ങളുടെ ജനാധിപത്യപരമായ പ്രതിഷേധം. മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ നിലകൊള്ളുക.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.

link

Related Posts Plugin for WordPress, Blogger...