Search the blog

Custom Search

ഇത് ഹനുമാന്‍ സേനയല്ല ... GUNMEN സേനയാണ് !!!


post courtesy : Bin Hussain

തീവ്രവാദത്തിന്‍റെ അട്ടിപ്പേര്‍ അവകാശം മുഴുക്കെ മുസ്ലിംകളില്‍ ചാര്‍ത്തിയത് കൊണ്ട് , ശേഷിത സൃഷ്ട്ടികളുടെ ചെയ്തികള്‍ എല്ലാം വെറും "ക്രിമിനല്‍ ഒഫെന്സുകള്‍ ' ആയി ലളിതവല്‍ക്കരിച്ച നമ്മുടെ സാമൂഹ്യ വ്യവസ്ഥയില്‍ ... ചാനല്‍ ചര്‍ച്ചകളുടെ മുഖ്യ കപ്പിത്താന്‍ ആയി നായരും നസ്രാണിയും കോട്ടും സ്യൂട്ടും ധരിച്ചെത്തി അപഗ്രഥന തേങ്ങാക്കൂട്ടത്തില്‍ ദാര്‍ശനികതയുടെ പാറക്കോല്‍ പിടിക്കുമ്പോള്‍ ... അമേരിക്കന്‍ കപ്പലോ ... അതിലെ ആയുധങ്ങളോ ,അന്തേവാസികളോ , അതില്‍ ഇന്ധനം നിറക്കാന്‍ "ധനം " കൊടുത്തവന്റെ മതമോ വിശ്വാസമോ വിഷയമേ ആവുകയില്ല !! സൈബര്‍ ചര്‍ച്ചകളില്‍ ചിന്തക വേഷം പൂണ്ടിരിക്കുന്ന ചില ചിലന്തികല്‍ക്കും ഒന്ന് അനങ്ങാന്‍ തോന്നണം എങ്കില്‍ വലയില്‍ വീണത്‌ ഒരു മുസ്ലിം നാമം ആയിരിക്കണം ..!! അല്ലെങ്കില്‍ വാ കീറല്‍ യന്ജത്തിനു വാടകയും വാങ്ങി ഭുജിക്കുന്ന ഈ വാല്‍മാക്രികള്‍ മിണ്ടില്ല .. 

അല്ല ... നിങ്ങളൊന്നു ചിന്തിച്ചു നോക്കൂ .. കണ്ണൂര്‍ ജില്ലയിലെ നാറാത്ത് നാട്ടുകാര്‍ മുഴുക്കെ കാണെ , ആരോഗ്യ പരിപാലനത്തിന്റെ ഭാഗമായി പട്ടാ പകല്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ നടത്തിയ ഒരു പരിപാടിയെ ഏതു വിധേനയാണ് സന്ഘു പരിവാരത്തിനു ദല്ലാള്‍ പണി ചെയ്യുന്ന ചില മാധ്യമങ്ങളും ചില കാവി മനസ്ക കാക്കി ധാരികളും കൂടി ചേര്‍ന്ന് 'ഒരു കൊടിയ ഭീകര തീവ്ര നിഗൂഡ സംഭവം ' ആക്കി പൊലിപ്പിച്ചു എടുത്തത് . 'ബോംബിനെ ' പോലെ തോന്നിപ്പിക്കുന്ന ചില സാധനങ്ങള്‍ ആണ് തൊണ്ടി മുതലായി മനുഷ്യരെ പോലെ തോന്നിപ്പിക്കുന്ന ഇവന്മാര്‍ തപ്പിയെടുത്തത് !! ചേമ്പും ബോംബും കണ്ടാല്‍ തിരിച്ചറിയാത്തവന്മാര്‍ ആണോ തിരുവഞ്ചൂര്‍ നായരുടെ കാക്കിപ്പട ? ആ വിഷയം ഒരു പാട് ചര്‍ച്ച ചെയ്തത് ആയത് കൊണ്ടും കോടതിയുടെ മുമ്പില്‍ ആയത് കൊണ്ടും അതെ പറ്റി ദീര്‍ഘിപ്പിക്കുന്നില്ല ....പക്ഷെ .... ചിലതിനെ പോലെ തോന്നിപ്പിക്കുന്നു എന്ന ചിന്തയില്‍ മറ്റു ചിലതിനെ പ്രാപിക്കാനും പ്രകോപിപ്പിക്കാനും തുനിയുന്നത് ആശാസ്യമല്ല എന്ന് പറയാതെ വയ്യ . തീവ്ര ഭീകര വേട്ടയുടെ തെയ്യം കെട്ടിയാടല്‍ ത്വരിതഗതിയില്‍ ഗമനം ചെയ്യുമ്പോള്‍ .... "തേക്കിനെ ' പോലെ തോന്നിപ്പിക്കുന്നതല്ലാത്ത 'തോക്ക് ' കൊണ്ട് തന്നെ സന്ഘി സദസ്സിലെ ചിന്ന സന്ഘി ...ഹനുമാന്‍ സേനയുടെ സംസ്ഥാന - ജില്ല ഭാരവാഹികള്‍ അടങ്ങുന്ന സംഘം മനുഷ്യനെ ഭീഷണിപ്പെടുത്തി കമ്മീഷന്‍ കരസ്ഥമാക്കാനും കാശിടപാടുകള്‍ നടത്താനും ധൈര്യം കാട്ടുമ്പോള്‍ ... അതെ പറ്റി ഒരക്ഷരം ഉരിയാടാന്‍ ഒരാള്‍ക്കും ചങ്കൂറ്റമില്ല . മാത്രമല്ല , പരാതിക്കാര്‍ കൊടുത്ത കേസിന്റെ പേരില്‍ ഇഴഞ്ഞു നീങ്ങിയ പോലീസ്‌ നടപടിയില്‍ പ്രകോപിതരായി തസ്കര സംഘം കണ്ണുരുട്ടിയപ്പോഴേക്കും ആഭ്യന്തര മന്ത്രി അവരെ ക്ഷണിച്ചു വരുത്തി കേസ്‌ പുനരന്വേഷിക്കാം എന്ന ഉറപ്പും നല്‍കി ! അവര്‍ ഉപയോഗിച്ച തോക്കും , അതില്‍ നിറച്ചതും , നിറക്കാനായി കരുതി വെച്ച ഉണ്ടകളും എവിടെ നിന്ന് കിട്ടി ? ആര് നല്‍കി , കോടികള്‍ മറിയുന്ന സാമ്പത്തിക ഇടപാടുകളിലെ വന്‍ കമ്മീഷനുകള്‍ വാങ്ങിക്കൊടുക്കുന്ന കൊട്ടേഷന്‍ സംഘങ്ങള്‍ ആയി ഇവര്‍ നേടുന്ന ലക്ഷങ്ങള്‍ ഏതു മാര്‍ഗത്തില്‍ ആണ് ഉപയോഗിക്കുന്നത് ? വിധംസക പ്രവര്‍ത്തങ്ങളുടെ പേരില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ തന്നെ നിരീക്ഷിക്കാന്‍ ആവശ്യപ്പെട്ട ഹനുമാന്‍ സേന എന്ന തീവ്ര ഹിന്ദുത്വ വര്‍ഗീയ സംഘടനയുടെ സംസ്ഥാന സാരഥികള്‍ , നാട്ടിലെ പേര് കേട്ട ഗുണ്ടകളുമായി ചേര്‍ന്ന് നടത്തിയ ഒരു പോക്കിരിത്തത്തെ തെച്ചുമായ്ച്ചു കളയാന്‍ സംസ്ഥാന അഭ്യന്തര മന്ത്രി തന്നെ അരു നില്‍ക്കുന്നതിനെ വിമര്‍ശിക്കാന്‍ പോട്ടെ ... ഒന്ന് വിലയിരുത്താനെങ്കിലും ആരും വരുന്നില്ല !!

സ്തോഭജനകമായ ഒരു അരുതായ്മയെ കുറിച്ച് ആലോചിച്ച് ഇരിക്കുമ്പോള്‍ ആണ് അതിനേക്കാള്‍ ഭയാനകമായ മറ്റൊരു വാര്‍ത്ത കേട്ടത് . ഈ പറഞ്ഞ തോക്ക് ചൂണ്ടി പണം പിരിക്കുന്ന ഹനുമാന്‍ സേനയുടെ അതെ ആളുകള്‍ തന്നെ കോഴിക്കോട് ജില്ലയിലെ മൂഴിക്കല്‍ എന്ന സ്ഥലത്ത് പുഴയില്‍ നിന്ന് കിട്ടിയ ഒരു വിഗ്ഗ്രഹത്തിന്റെ പേരും പറഞ്ഞു സര്‍ക്കാര്‍ വക സ്ഥലം കയ്യേറി പ്രതിഷ്ഠയുടെ പേരില്‍ പ്രകോപനം സൃഷ്ട്ടിക്കുന്നത് !! ഒറ്റ ദൈവത്തിലും ഒരു കോടി ദൈവങ്ങളിലും വിശ്വസിക്കുന്നവരും ' ഒരു ' ദൈവത്തിലും വിശ്വസിക്കാത്തവരും അടങ്ങുന്ന ജനതയുടെ കയ്യില്‍ നിന്നും പിരിച്ചെടുത്ത കരം കൊണ്ട് മുന്നേറുന്ന സര്‍ക്കാര്‍ ഭൂമിയില്‍ , ചക്കാത്തിനു പ്രതിഷ്ട്ട സ്ഥാപിക്കുന്നതിലെ ധാര്‍മികത ഏതു വേദത്തില്‍ നിന്നാണ് ഹനുമാന്‍ സേനക്കാരാ വിവരിക്കാന്‍ ആവുക ? അറിഞ്ഞിടത്തോളം ഹൈന്ദവ പുരാണത്തിലെ ഹനുമാന്‍ ,, അന്യരുടെ സ്വത്തും മുതലും അപഹരിച്ചില്ലെന്നു മാത്രമല്ല , അന്യായ അപഹര്‍ത്താക്കള്‍ക്കെതിരെ ആഗ്നേയ മനസ്സോടെ ആഞ്ഞടിച്ചവന്‍ ആണ് !! അത് കൊണ്ടാണ് സീതയെ ലങ്കയിലേക്ക് കടത്തിക്കൊണ്ടു പോയ രാവണനെ ലങ്കാ ദഹനം നടത്തി രാമസന്നിധിയില്‍ എത്തിക്കാന്‍ ആവേശം കാട്ടിയത് .. അവകാശിളുടെ വസ്തു വഹകള്‍
അന്യധീനപ്പെടുന്നതോ അപഹരിക്കപ്പെടുന്നതോ തെല്ലും അന്ഗീകരിക്കാത്ത ഒരു ഇതിഹാസ നായകന്‍റെ പേരില്‍ സംഘടന രൂപീകരിച്ചു തന്നെ വേണോ സമ്മിശ്ര സന്ഘികളെ ഈ വെട്ടിപ്പിടുത്തവും എച്ചില്‍ തീറ്റയും ?? രാമന്‍ ആയാലും റഹ്മാന്‍ ആയാലും ഹനുമാന്‍ ആയാലും സുലൈമാന്‍ ആയാലും ആശ്രമവും വിശ്രമവും പ്രതിഷ്ട്ടയും പ്രസംഗ പീഠവും അവരെ ആദരിക്കുകയും അനുധാവനം ചെയ്യുകയും ചെയ്യുന്നവരില്‍ നിന്ന് സ്വരൂപിച്ച കാശ് കൊണ്ടാവണം !! അതല്ലാതെ ചെറ്റത്തരവും ചട്ടമ്പിത്തരവും കാട്ടി ആരാന്റെ മണ്ണും മനസ്സും മാന്തി പൊളിച്ചാവരുത് . അവിടമേ ഈശ്വര സാന്നിധ്യം ഉണ്ടാവൂ .. അല്ലാത്തിടത്ത് ശ്വാനസംയോഗം നടത്താനേ ഉപകരിക്കൂ .. മറക്കേണ്ട ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.

link

Related Posts Plugin for WordPress, Blogger...