തൂത്തുക്കുടിയില്‍ ദുരൂഹസാഹചര്യത്തില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ പിടിയിലായ എം.വി. സീമാന്‍ ഗാര്‍ഡ് ഒഹായോ എന്ന അമേരിക്കന്‍ കപ്പലിനെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന്. കാര്യങ്ങള്‍ പൊതുജനങ്ങള്‍ക്കു മുന്നില്‍ തുറന്നുപറയുന്നതിന് അധികൃതര്‍ തയ്യാറാവാത്തത് സര്‍ക്കാരിനുമേല്‍ കടുത്ത അമേരിക്കന്‍ സമ്മര്‍ദ്ദമുണ്ടെന്ന സംശയം ബലപ്പെടുത്തുന്നതാണ്. ആയുധവ്യാപാരത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള അഡ്വന്റ്‌ഫോര്‍ട്ട് എന്ന അമേരിക്കന്‍ കമ്പനിയുടേതാണു കപ്പല്‍ എന്നാണ് റിപോര്‍ട്ട്. രേഖകളില്ലാത്ത നിരവധി അത്യാധുനിക തോക്കുകളും വെടിക്കോപ്പുകളും കപ്പലില്‍നിന്നു കണ്ടെത്തിയിരുന്നു. ഒമ്പത് ഇന്ത്യക്കാരുള്‍പ്പെടെ 10 നാവികരെയും 25 ഗാര്‍ഡുകളെയും തമിഴ്‌നാട് പോലിസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. രാജ്യത്തിന്റെ ജലാതിര്‍ത്തിക്കകത്തു ദിവസങ്ങളോളം സംശയകരമായ സാഹചര്യത്തില്‍ കപ്പല്‍ ചുറ്റിസഞ്ചരിച്ചത് ദേശീയ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണ് ഉയര്‍ത്തിയിരിക്കുന്നത്. കൊട്ടിഘോഷിക്കപ്പെടുന്ന നമ്മുടെ തീരസുരക്ഷാ പദ്ധതിയുടെ വിശ്വാസ്യതയെക്കൂടിയാണു സംഭവം ചോദ്യംചെയ്യുന്നത്.
കൂടംകുളം ആണവോര്‍ജ പദ്ധതി, ക്രയോജനിക് റോക്കറ്റ് പ്ലാന്റ് തുടങ്ങി തന്ത്രപ്രധാന സ്ഥാപനങ്ങള്‍ ഉള്ള പ്രദേശത്താണു കപ്പല്‍ കണ്ടെത്തിയത്. അനധികൃത ആയുധക്കടത്തിലും ചാരവൃത്തിയിലും ഏര്‍പ്പെട്ടിട്ടുള്ള നിരവധി അമേരിക്കന്‍ കമ്പനികളുണ്ട്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് ഒന്നിലധികം ഏജന്‍സികളടങ്ങിയ സംഘത്തെ നിയോഗിക്കണം. സുരക്ഷാ പാളിച്ചയ്ക്കുത്തരവാദികളായവര്‍കെതിരേ നടപടി സ്വീകരിക്കുകയും ജനങ്ങള്‍ക്കു മുന്നില്‍ യാഥാര്‍ഥ്യം വ്യക്തമാക്കുകയും ചെയ്യണം. അമേരിക്കന്‍ സമ്മര്‍ദ്ദത്തിനു മുന്നില്‍ അടിയറവ് പറയരുത് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.