എന്താണെന്ന് അറിയില്ല ചിലര്‍ക്ക് ഇടയ്ക്കിടെ ഇസ്ലാമിനെയും മുസ്ലിമിനെയും അവരുടെ കരളിന്റെ കഷണമായ പ്രവാചകനെയും അപമാനിക്കാന്‍ ഉള്ള ആവേശം ഇടയ്ക്കിടെ ഉയര്‍ന്നു വരുന്നത്.??? ഇതിനെതിരെ എന്തൊക്കെ പ്രതിഷേധം വന്നിട്ടും കേസ് വരെ കൊടുത്തിട്ടും അതിനെയൊക്കെ പുല്ലു വില കല്പിച്ചു വീണ്ടും ഇങ്ങനെ തുടരാന്‍ ഉള്ള ആര്‍ജവം എവിടെ നിന്ന് വരുന്നു എന്ന് മനസ്സിലാവില്ല... യൂണിറ്റി ഓഫ് കേരള പീപ്പിള്‍ എന്ന പേരില്‍ ഉള്ള അക്കൗണ്ട് പോസ്റ്റ് ചെയ്ത ഫോട്ടോയില്‍ ആണ് ഇത്തരത്തിലുള്ള ഒരു സംഭവം. ചില പോസ്റ്റുകള്‍ക്ക് കമെന്റ്റ് ആയും ഈ ഫോട്ടോ ഇട്ടതായും കാണാന്‍ സാധിച്ചു... പ്രതികരിക്കുക....
നിങ്ങള്‍ കാണുന്നത് മറ്റൊരു കോണിലൂടെ നോക്കുന്നവന് ഞാന്‍
Search the blog
Custom Search
ഇതാണ് നുമ്മ പറഞ്ഞ " തീവ്രവാദി "
നാലു പാകിസ്ഥാന്‍ ഭീകരര്‍ അറസ്റ്റില്‍...രണ്ടു ദിവസം മുമ്പ് എല്ലാമാധ്യമങ്ങളും കൊട്ടിഘോഷിച്ച ഒരു വാര്‍ത്ത...പാകിസ്താന്‍ സ്വദേശികളെ രാജസ്ഥാനില്‍ നിന്നും ദല്‍ഹി പോലീസ് പിടികൂടിയെന്ന വാര്‍ത്ത നാമെല്ലാം ശ്രവിച്ചതും കണ്ടതുമാണ്..
ഈ ഭീകരര്‍ കേരളത്തില്‍ വന്നിരുന്നു എന്നും വാര്‍ത്തകള്‍...പിന്നാലെ വന്നു കേരളത്തിലെ അഭ്യന്തര മന്ത്രി "ചെന്നിത്തലയുടെ" പ്രസ്താവന..
ഈ ഭീകരര്‍ കേരളത്തില്‍ വന്നിരുന്നു പക്ഷേ ഞാന്‍ അത് ആരോടും പറയാതിരുന്നതാണ് എന്നെല്ലാം തട്ടിവിട്ടു നമ്മുടെ ഏഭ്യന്തരന്‍...കേരളത്തിലെ മുസ്ലിം ചെറുപ്പക്കാരെ തീവ്രവാദികളായി പൊതു സമൂഹത്തില്‍ ചിത്രീകരിക്കപ്പെടാന്‍ അഭ്യന്തര മന്ത്രിയുടെ ഈ പ്രസ്താവന തന്നെ ധാരാളം..ചെന്നിത്തലയുടെ പ്രസ്താവന കല്ലുവെച്ച നുണയാണ് എന്നുള്ളതിന് രണ്ടു ദിവസം വേണ്ടി വന്നില്ല തെളിയാന്‍...നാലു പാകിസ്താന്‍ ഭീകരവാദികളില്‍ മൂന്നു തീവ്രവാദികളെ ഇന്നലെ ദല്‍ഹി പോലീസ് വിട്ടയച്ചു...ഈ വാര്‍ത്ത ഒരു മാധ്യമങ്ങളും കണ്ടില്ല കേട്ടില്ല..ദല്‍ഹിയിലെ സുഹൃത്തിനെ കാണാന്‍ എത്തിയ യുവാക്കളെ കള്ളക്കേസില്‍ കുടുക്കി തീവ്രവാദികള്‍ ആക്കാനുള്ള പോലീസിന്‍റെ നീക്കത്തെ പ്രധിരോധിച്ചത് അവിടത്തെ നാട്ടുകാരും ബന്ധുക്കളുമാണ്..അഭ്യസ്തവിദ്യരായ മുസ്ലിം യുവാക്കളെ പിടിച്ചു കൊണ്ട് പോയി തീവ്രവാദികളാക്കി കരിനിയമങ്ങള്‍ ചാര്‍ത്തി ജയിലില്‍ അടക്കുകയെന്ന ഗൂഡ ലക്ഷ്യമാണ് ഇവിടെ പൊളിഞ്ഞു വീണത്..മുസ്ലിം സമുദായത്തെ തീവ്രവാദികളാക്കാനുള്ള രമേശ് ചെന്നിത്തലയുടെ ത്വര കേരളം ഇതിനു മുമ്പ് കണ്ടതാണ്..കോയമ്പത്തൂര്‍ സ്ഫോടനക്കേസ്സില്‍ നിരുപാധികം വിട്ടയച്ച അബ്ദുള്‍ നാസര്‍ മഅദനി ബംഗലുരു സ്ഫോടനക്കേസ്സില്‍ പ്രതിയാണെന്ന് ആദ്യം പറഞ്ഞത് ഈ രമേശ് ചെന്നിത്തല തന്നെയായിരുന്നു..അന്ന് മഅദനി പറഞ്ഞിരുന്നു ചെന്നിത്തലക്ക് നരേന്ദ്ര മോഡിയുടെ ഭാഷ്യമാണ്..മുസ്ലിം സമുദായത്തോടുള്ള അന്ധമായ വിരോധമാണ് പ്രകടമാക്കുന്നത് എന്നും...കാലം അതെല്ലാം തെളിയിച്ചു കൊണ്ടിരിക്കുന്നു.....
ഈ ഭീകരര്‍ കേരളത്തില്‍ എവിടെയാണ് വന്നതെന്ന് കേരളത്തിലെ ജനങ്ങളോട് തുറന്നു പറയാനുള്ള ബാധ്യത കേരളത്തിലെ അഭ്യന്തര മന്ത്രി കാണിക്കണം...അത് അറിയാനുള്ള അവകാശം കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്..........യഥാര്‍ത്ഥ തീവ്രവാദികളെ പിടികൂടു..അതിനു വേണ്ടി കേരളത്തിലെ ജനങ്ങള്‍ നിങ്ങളോട് കൂടെയുണ്ടാകും..നിരപരാധികളെ വേട്ടയാടരുത്..
"പെണ്‍പിള്ളേരെ കണ്ട്ക്കാ" - കേരളത്തിലെ പുതിയ ആഭാസം
കൊലവെരിയും ആഷിക്കിയും ഹിറ്റ് ആയതോടുകൂടി എങ്ങനെ എങ്കിലും തന്നെയും നാല് ആളുകള്‍ അറിയണം എന്ന ആഗ്രഹത്തോട് കൂടി കുറച്ചു തലതിരിഞ്ഞു പോയ പെണ്‍ പിള്ളേര്‍ ഉണ്ടാക്കി ഇപ്പോള്‍ ഫേസ്ബുക്ക്-വാട്സ്അപ്പ് വഴി പ്രചരിക്കുന്ന "പെണ്‍പിള്ളേരെ കണ്ട്ക്കാ" എന്ന ആഭാസ ഗാനം എന്താണ് ഉദ്ദേശിക്കുന്നത്. പെണ്ണിന്റെ മാന്യതയും സൗമ്യതയും മാറ്റി തന്റെ സൗന്ദര്യം കാണാന്‍ ആണിനെ ക്ഷണിക്കുന്ന ഈ വൃത്തികെട്ട രീതി ഭാരത സ്ത്രീയുടെ ഭാവ ശുദ്ധിക്ക് ചേര്‍ന്നതോ?? പുതിയ ട്രെന്‍ഡ് വിറ്റ് കാശാക്കാന്‍ സിനിമാക്കാര്‍ കൂടി ഇറങ്ങിയെന്നു കേട്ടപ്പോള്‍ ആ പെണ്‍ പടക്ക് ഉണ്ടായ സന്തോഷം ഒരു ദുരന്തത്തിലേക്ക് വഴി തെളിക്കുന്നത് ആണെന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യം ആണ്. കാരണം അസഭ്യതയുടെ മൂര്‍ച്ച കൂട്ടി ഇതിലും അശ്ലീലമായ ഗാനം ഇനിയും ഉടലെടുക്കും എന്നത് തീര്‍ച്ച. അതും ഈ സോഷ്യല്‍ മീഡിയ വഴി പ്രച്ചരിപിച്ചു തരംഗം ആക്കാന്‍ അണിയറക്കാര്‍ ഏതറ്റംവരെയും പോകാന്‍ ശ്രമിക്കും.ഇത് നമ്മുടെ പുതു തലമുറയിലെ കുഞ്ഞുങ്ങളുടെ ചുണ്ടില്‍ വരെ നിറഞ്ഞു നില്കും. ഇങ്ങനെ ഒരു തലമുറയുടെ മുഴുവന്‍ ചുണ്ടിലും അസഭ്യത തട്ടിക്കളിച്ചു അവരുടെ മനസ്സില്‍ അത് സഭ്യത ആയി മാറും.
"മാതാപിതാക്കള്‍ ദയവു ചെയ്തു ഒരു കാരണ വശാലും ഈ വൃത്തികെട്ട പാട്ടുകള്‍ മക്കള്‍ക്ക് കേള്‍ക്കാന്‍ ഇടയുണ്ടാക്കരുത്. ഈ രീതിയില്‍ ഉള്ള അശ്ലീല-അസഭ്യ ഗാനങ്ങള്‍ക്ക് എതിരെ പ്രതികരിക്കുകയും വേണം. "
മീഡിയ വണ്‍ പോലെയുള്ള ചാനല്‍ ഇതിനെ സപ്പോര്‍ട്ട് ചെയ്യരുത് .... ഒരു ചാനലും ഈ അസഭ്യതക്ക് കൂട്ട് നില്കരുത് ....ഇതിനു പ്രചാരണം നല്‍കരുത് .....
മനോരമ കളി തുടങ്ങി;അൽ മൊയ്തുവിനു എതിരെ ???
മനോരമ കളി തുടങ്ങി
അൽ മൊയ്തു ഇറങ്ങിയ മുതൽ കാത്തിരിക്കുകയായിരുന്നു..
എന്തേ ഇത്ര വൈകി എന്നാലോചിച്ച് ഇരിക്കുകയായിരുന്നു.. എന്തായാലും മനോരമക്ക് വാർത്തകൾ എങ്ങനെ ഉണ്ടാക്കാം എന്ന് എഴുതാം എന്ന് നല്ല പോലെ അറിയാം.. അവിടെയും ഇവിടേയും തൊടാതെ, എന്നാൽ മനസ്സിലാകേണ്ടവർക്ക് മനസ്സിലാകുന്ന രീതിയിൽ, പരാതി അങ്ങോട്ട് പോകാൻ പോലും പറ്റാത്ത വളരെ വിദഗ്ദമായ ശൈലിയിലൂടെ ഫീഷണിപ്പെടുത്താൻ. ഇന്റെലിജിൻസിനെ കളിയാക്കുന്നത് ക്രിമിനൽ കുറ്റമാണോ അച്ചായാ ? അല്ലാ.. അതിൽ തുടക്കം മുതൽ ഒടുക്കം വരെ കളിയാക്കുന്നത് ആരെയാണെന്ന് മനോരമക്കെന്നല്ല കണ്ടവർക്കും നല്ലപോലെ അറിയാം, അതുകൂടെ
കൊടുത്തിരുന്നെങ്കിൽ കുറച്ചും കൂടെ വായിക്കാൻ ഗുമ്മ് ഉണ്ടാകുമായിരുന്നു. ഹും.. പിന്നെ വേറൊരു ചാൻസ് കൂടെയുണ്ട്, നിങ്ങടെ പത്രത്തിൽ വരുന്നതൊക്കെ ശുദ്ധമായ ISI മാർക്കുള്ള ഔദ്യോഗിക ഇന്റലിജൻസ് വാർത്തകൾ ആണെന്നാണോ ഉദ്ദേശിച്ചത് ?
ഇനി നിരീക്ഷണ ഫീഷണികൊണ്ടൊന്നും വല്ല്യ കാര്യമില്ല. ഇമ്മാതിരി ഉമ്മാക്കികൾ കാണിച്ച് ഒരോത്തർ വരുമെന്ന് അറിഞ്ഞ് കൊണ്ടു തന്നെയാണ് ഈ പണിക്ക് ഇറങ്ങിത്തിരിച്ചത്. പിന്നെ, നിരീക്ഷണം.. ഇതൊക്കെ ഇറങ്ങുന്നതിനും എത്രയോ മുൻപേ തന്നെ അത് തുടങ്ങിയതാണ്, ഐബി സുഹൃത്തുക്കളെ നേരിലും ഫോണിലും വീട്ടിലുമൊക്കെ ആയി കണ്ടതുമാണ്
പിന്നെ ഒരു കാര്യം കൂടെ, നിരീക്ഷണം നിർത്തി ഫീകരന്മാരെ അകത്താക്കാൻ തീരുമാനിച്ചാൽ ഇതുമായി സഹകരിച്ച എല്ലാവരേയും ഒരുമിച്ച് പരിഗണിക്കണം എന്ന് അപേക്ഷിക്കുന്നു.. മാമുക്കോയ, ശശി കലിംഗ മുതൽ, പ്രോൽസാഹിപ്പിച്ച് ബൈറ്റ് തന്ന കമൽ, സിദ്ദീക്ക്, സുരാജ് വെഞ്ഞാറമൂട്, പിടി കുഞ്ഞുമുഹമ്മദ്, ജോയ്മാത്യൂ എന്നിവരെ കൂടെ ഉണ്ടെങ്കിൽ അകത്തിരുന്ന് അടുത്ത ഫീച്ചർ ഫിലിം തന്നെ പ്ലാൻ ചെയ്യാമായിരുന്നു
തെമ്മാടികൾ വാഴുന്ന എല്ലാ കാലങ്ങളിൽ സത്യം വിളിച്ചു പറയുന്നതായിരുന്നു ഏറ്റവും കൊടിയ പാപം !
THINK ! Its not illegal YET !
അൽ മൊയ്തു ഇനിയും കാണാത്തവർക്കായി ഇതാ സുവർണ്ണാവസരം
"ദേശവിരുദ്ധത" അടങ്ങിയ പുസ്തകം ആദായ വില്പനയ്ക്ക്
ദേശവിരുദ്ധത വളർത്തുന്നുവെന്നാരോപിച്ചു 14പുസ്തകങ്ങള്‍ വമ്പിച്ച ആദായ വിലയില്‍ നിങ്ങള്‍ക്കും സ്വന്തമാക്കാം.. 1150രൂപ മുഖ വിലയുള്ള 13പുസ്തകങ്ങള്‍ 780രൂപക്ക് എസ്.ഐ.ഓ തൃശൂര്‍ ജില്ല കമ്മറ്റി സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തില്‍ നിന്ന് സ്വന്തമാക്കാം...!!!
'പ്രതികൂട്ടിലെ പതിനാല് പുസ്തകങ്ങള്‍ " എന്നാ തലകെട്ടില്‍ വെള്ളിയാഴ്ച 5മണിക്ക് സാഹിത്യ അക്കാദമിയിലെ അന്താരാഷ്ട്ര പുസ്തകോത്സവ വേദിക്കരികെ സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തില്‍ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ടി.എന്‍.ജോയ് ആദ്യ പ്രതി ഏറ്റുവാങ്ങി ഉത്ഘാടനം ചെയുമെന്നു എസ്.ഐ.ഓ ജില്ല പ്രസിഡന്റ് അംജദ് അലി അറിയിച്ചു.
NB:ക്ഷമിക്കണം... ഒരു പുസ്തകം ആവിശ്യക്കാര്‍ ഏറിയതിനാല്‍ "ഔട്ട് ഓഫ് സ്റ്റോക്ക് " ആണ് എന്ന് അറിയിക്കുന്നു !!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)