Search the blog

Custom Search

ഇന്ത്യൻ രൂപയുടെ മൂല്യ തകര്ച്ച ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക് വരുന്നത് ഏവരെയും അത്ഭുതപെടുത്തുന്നു,..!


- കമ്പ്യൂട്ടറിന്റെ മുംബിൽ ഇരിക്കുന്ന പ്രവാസികൾ പലപ്പോളും ഓണ്‍ലൈനിൽ പരിശോധിക്കുന്ന ഒന്നാണ് ഇന്ത്യൻ രൂപയുടെ മൂല്യവും അതിലെ ഏറ്റകുറച്ചിലുകളും.. വിദേശ കറൻസികളുമായുള്ള വിനിമയ നിരക്കിൽ ഇന്ത്യൻ രൂപയുടെ വാല്യൂ കുത്തനെ ഇടിഞ്ഞു തുടങ്ങിയപ്പോൾ തന്നെ കിട്ടാവുന്ന എല്ലാ ഉറവിടങ്ങളും തേടി ആളുകള് നാട്ടിലേക് പണം "ചവിട്ടി" വിട്ടിരുന്നു.... (സോറി, ഈ ഭാഷ തെക്കനൊ, വടക്കനൊ എന്നറിയില്ല..!).

- ഇന്ത്യൻ സംബത് വ്യവസ്ഥയുടെ തകര്ച്ചയുടെ സൂചികയാണിതെന്നത് സാധാരണ പ്രവാസികൾ ചിന്തിക്കാറില്ല, കാരണം മറ്റൊന്നല്ല, നാട്ടിലെ സർക്കാർ ജോലി ഉള്പെടെ എല്ലാതരം മേഖലകളിലും ഈ കഴിഞ്ഞ പത്തു പതിനഞ്ചു വർഷത്തിനിടയിൽ മൂന്നിരട്ടിയും നാലിരട്ടിയും ശമ്പള വർധനവ്‌ ഉണ്ടായപ്പോൾ മഹാ ഭൂരിപക്ഷം പ്രവാസികൾക്കും ഇങ്ങു ഗൾഫിൽ അതുണ്ടായിട്ടില്ല, ഒപ്പം വില കയറ്റം റോകെറ്റ് വേഗതയിൽ വാനോളം ഉയരുക കൂടെ ച്യ്തതോടെ ജിവിതത്തിന്റെ രണ്ടറ്റവും, മൂന്നറ്റവും മുട്ടിക്കാൻ പാട് പെടുന്ന (ഒരറ്റം ഗള്ഫിലും, രണ്ടാമതൊന്നു സ്വന്തം വീട്ടിലുമാണെങ്കിൽ മറ്റൊരു അറ്റം മക്കൾ പഠിക്കുന്ന ദൂരെ എവിടെയെങ്കിലുമാവും..), പ്രവാസികൾ ചിന്തിക്കുന്നത് എങ്ങിനെയെങ്കിലും നൂറു രൂപ അധികം ലഭിക്കുന്നുണ്ടോ എന്ന് തന്നെയായിരിക്കും..?

ഏതായാലും രൂപയുടെ ഈ ഇടിവിന്റെ തുടക്കത്തിൽ തന്നെ ഉള്ളത് മുഴുവൻ പെറുക്കി നാട്ടിലെകയച്ചവർ ഇപ്പോൾ വീണ്ടും വീണ്ടും നിരക്ക് താഴോട്ടെക് വരുന്നത് കാണുമ്പോൾ "അത്തിപഴം പഴുത്ത നേരം കാകക്ക് വായ പുണ്ണ് " എന്ന പരുവത്തിലായി.. ഒന്നും ഇനി അയക്കാൻ കയ്യിൽ ബാകിയില്ല, അടുത്ത ശമ്പളം തന്നെ ശരണം..

(ഇതിനിടയിൽ സരസനായ ഒരാള് അല്പം ദേശ്യത്തിൽ തന്നെ എവിടെയോ ഇങ്ങിനെ എഴുതിയതും കണ്ടു, പട്ടിയെ കാണുമ്പോൾ കല്ല്‌ കാണില്ല.. ഇപ്പോൾ ഇതാ കല്ല്‌ ഇഷ്ടം പോലെ.. അന്നേരം ഒരു പട്ടി അടുത്തെങ്ങും ഇല്ല..!!)

ശബരിമല അയ്യപ്പന്‍റെ സത്യം എന്ത് - നിച് ഓഫ് ട്രൂത്ത്‌ ന്റെ വ്യക്തമായ കണ്ടെത്തലുകള്‍

posted by vyathyasthan 

അയ്യപ്പ ഭക്തന്മാരുടെയും മറ്റു സഹോദരന്മാരുടെയും ശ്രദ്ധക്ക്‌  ... ആരെയും വേദനിപ്പിക്കുന്നതിനു വേണ്ടി അല്ല പക്ഷെ സത്യം എല്ലാരും മനസ്സിലാകണം എന്നുള്ളത് കൊണ്ട് യാഥാര്‍ത്ഥ്യം എന്ന് തോനുന്ന കാര്യം ഷെയര്‍ ചെയ്യുക മാത്രമാണ് ഇവിടെ ചെയ്യുന്നത് .

അയ്യപ്പന്‍റെ യഥാര്‍ത്ഥ ചരിത്രം നിര്‍ബ്ബന്ധമായും വായിക്കുക.. അയ്യപനെയും വാവരെയും ദൈവമായി കാണുന്നവരും അല്ലാത്തവരും.. സത്യമെന്തെന്ന് അറിയാന്‍ എങ്കിലും ശ്രമിക്കുക.. ചരിത്രം പഠിക്കുന്നവര്‍ക്ക്‌ കൂടുതല്‍ ഉത്തമമായ പല കാര്യങ്ങളും ഇതില്‍ ഉണ്ട് . താഴെ കൊടുത്തിടുള്ള ലിങ്ക് ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക്‌ അയ്യപ്പന്‍റെ ചരിത്രവും വാവരിന്റെ ചരിത്രവും വ്യക്തമായി പഠിക്കാന്‍ പറ്റും..

അയ്യപ്പന്‍റെ ജനനവും ജീവിതവും അതില്‍ ഉള്ള ഐതിഹ്യവും ഉള്‍പടെ എല്ലാ കാര്യവും വിശദമായി പഠന വിധേയമാക്കിയ " നിച്ച് ഓഫ് ട്രൂത്ത്‌ " മഹത്തായ പല കണ്ടെത്തലുകളും ഇതില്‍ ഉള്‍ക്കൊണ്ടു കൊണ്ട് സത്യാവസ്ഥ ജനങ്ങളില്‍ എത്തിക്കുവാന്‍ പരമാവധി ശ്രമിച്ചിരിക്കുന്നു . വാവരും അയ്യപ്പനും തമ്മില്‍ ഉള്ളതും അത് പോലെ പരശുരാമന്റെ അവതാരവും അയ്യപ്പനും പരശുരാമനും തമ്മിലുള്ള ജന്മ സമയത്തിന്റെ അന്തരങ്ങള്‍ വരെ ഇതില്‍ ഉള്‍ക്കൊള്ളിച്ച് വളരെ നല്ല ഒരു സംവാദ ലേഖനം തന്നെ തയ്യാറാക്കി ഇരിക്കുന്നു... തീര്‍ച്ചയായും നിങ്ങള്‍ വായിക്കുക... കാര്യങ്ങളെ നല്ല രീതിയില്‍ മനസ്സിലാകാന്‍ ശ്രമിക്കുക.... 

ഈ സംവാദം മുഴുവനായി  വായിക്കാന്‍  ക്ലിക്ക് ചെയ്യുക : ശബരിമല : ഐതിഹ്യങ്ങളും യാഥാര്‍ത്ഥ്യവും

പോസ്സ്ടുകള്‍ ഇഷ്ടമായാല്‍ ഷെയര്‍ ചെയ്യുക.ബ്ലോഗ്ഗില്‍ ജോയിന്‍ ചെയ്യുക... അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ പോസ്റ്റ്‌ നു താഴെ കമന്റ്‌ ചെയ്യുക : വ്യത്യസ്തന്‍

കുട്ടിപ്പ എന്ന ലീഗുകാരന്‍ എസ് ഡി പി ഐ ആയ കഥ

posted by നയാ കാരവാന് നയാ ഹിന്ദുസ്ഥാന്.



=============================
കുട്ടിപ്പ ശക്തനായ ലീഗ് പ്രവര്‍ത്തകനായിരുന്നു.. തിരഞ്ഞടുപ്പ് അടുത്താല്‍ അരയും തലയും മുറുക്കി ലീഗിന് വേണ്ടി കുട്ടിപ്പയെ പോലെ പ്രവര്‍ത്തിച്ചിരുന്ന വേറെ ആളുകള്‍ ഉണ്ടായിരുന്നോ എന്ന് സംശയമാണ്... കഴിഞ്ഞ ലോകസഭാ തിരഞ്ഞടുപ്പ് കാലത്ത് ലീഗിന് വേണ്ടി (ഇ അഹമ്മദ്) പ്രവര്‍ത്തിക്കുകയും ലീഗ് വിജയിക്കുകയും ചെയ്തു. തിരഞ്ഞടുപ്പ് റിസള്‍ട്ട് എണ്ണുന്ന സ്ഥലത്തേക്ക് സ്ഥലത്തെ പ്രധാന ലീഗ് പ്രവര്‍ത്തകര്‍ ഒക്കെ പോകുകയായിരുന്നു.. ശാന്തനായ കുട്ടിപ്പയും അവരുടെ കൂടെ പോകാന്‍ വേണ്ടി വാഹനത്തില്‍ കയറുമ്പോള്‍ ആണ് കുട്ടിപ്പയെ ലീഗില്‍ നിന്നും അകറ്റാന്‍ കാരണമായ വാ വാക്ക് ഒരു ലീഗ് നേതാവിന്റെ വായില്‍ നിന്നും കേട്ടത്... "എന്താ നീ ഈ കോളത്തില്‍.. പോയി നല്ല വസ്ത്രം ധരിച്ചു വാ.. നേതാക്കളൊക്കെ വരുന്ന സ്ഥലമാ .. ഈ മുഷിഞ്ഞ വേഷത്തില്‍ ഇതില്‍ കയറണ്ട".. ആ ലീഗ് നേതാവ് മറന്നു പോയി കുട്ടിപ്പയുടെ വസ്ത്രം ലീഗിന് വേണ്ടി പണിയെടുത്ത് മുഷിഞ്ഞതാണ് എന്ന്... വാഹനത്തില്‍ നിന്ന് കുട്ടിപ്പയെ ഇറക്കി വിട്ടപ്പോള്‍ പാവം ആരും ഇല്ലാതെ താന്‍ ജീവന് തുല്യം സ്നേഹിച്ച പാര്ട്ടിപ്രവര്‍ത്തകര്‍ എന്നെ ആട്ടിപ്പുരത്താക്കിയത്തില്‍ കുട്ടിപ്പക്ക് സങ്കടം സഹിച്ചില്ല.. പിന്നെ ആ ലീഗില്‍ നിന്ന് റാജി വെച്ചു പോരാന്‍ കുട്ടിപ്പാക്ക് രണ്ടാമതൊന്നും ആലോചിക്കേണ്ടി വന്നില്ല. ഇപ്പോള്‍ എസ് ഡി പി ഐ ഊരകം യാറം പടി ബ്രാഞ്ച് സെക്ക്രട്ടരി ആയി പ്രവര്‍ത്തിക്കുന്നു.. കുട്ടിപ്പയുടെ വീട്ടില്‍ വന്നു എസ് ഡി പി ഐ നേതാവ് നാസറുധീന്‍ എളമരം യൂസുഫ് കാക്ക (കുട്ടിപ്പയുടെ ഉപ്പ)യെ സന്ദര്‍ശിച്ചു
ഇപ്പോള്‍ കുട്ടിപ്പ ഒരു പ്രദേശത്തെ എല്ലാമെല്ലാം ആണ്..
പോസ്സ്ടുകള്‍ ഇഷ്ടമായാല്‍ ഷെയര്‍ ചെയ്യുക.ബ്ലോഗ്ഗില്‍ ജോയിന്‍ ചെയ്യുക... അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ പോസ്റ്റ്‌ നു താഴെ കമന്റ്‌ ചെയ്യുക : വ്യത്യസ്തന്‍

പ്രവാസികള്‍ക്ക് ഒരു മെഡിക്കല്‍ സഹായി - ദുബായ് ഹെല്‍ത്ത്‌ കാര്‍ഡ്‌

പ്രവാസികള്‍ക്ക്‌ രോഗം എന്നത് കൂടപ്പിറപ്പായ ഒരു സുഹൃത്തിനെ പോലെയാണ്. കൃത്യമല്ലാത്ത ഭക്ഷണവും മറ്റും ഏതൊരാളെയും രോഗത്തിന് അടിമയാക്കും. ഇനി എത്ര ശ്രദ്ധിച്ചാലും കാലാവസ്ഥ മാറുമ്പോള്‍ പനി വരാത്തവര്‍ ചുരുക്കമാണ്. ഇങ്ങനെ വരുന്ന അസുഖങ്ങള്‍ ചികില്‍സിക്കാന്‍ ഹോസ്പിറ്റലില്‍ പോകാതെ PENEDOL  കഴിച് സമാധാനം കാണുന്നവര്‍ ആണ് നമ്മളില്‍ പലരും. കാരണം മറ്റൊന്നുമല്ല - ഹോസ്പിറ്റലില്‍ കൊടുക്കേണ്ടി വരുന്ന പണം ആലോചിക്കുമ്പോള്‍ - ഡോകടര്‍ ഫീസ്‌ - നൂറു മുതല്‍ മുന്നൂറു വരെ. പിന്നെ ടെസ്റ്റ്‌ ചെയ്യാന്‍ വേറെ - മരുന്നിനും വേറെ. എല്ലാം കൂടി തുച്ച ശമ്പളക്കാരായ അറുപതു ശതമാനം പ്രവാസികളുടെയും പോക്കറ്റ്‌ കാലിയാകും . അതുകൊണ്ട് അവര്‍ ഹോസ്പിടല്‍ എന്നത് മറന്ന അധ്യായമാണ്. പക്ഷെ ഇങ്ങനെയുള്ളവര്‍ക്ക് ദുബായ് ഗവണ്മെന്റ്‌ ഒരുക്കുന്ന ഒരു സഹായമാണ് ഹെല്‍ത്ത്‌ കാര്‍ഡ്‌. , അപകടങ്ങളില്‍ പരിക്ക് പറ്റിയാലും അല്ലാതെ മറ്റുള്ള എല്ലാ അസുഖങ്ങള്‍ വന്നാലും ഇത് നിങ്ങള്‍ക്ക് ഉപയോഗിക്കാം. 


                          ദുബായില്‍ ഉള്ള ഏതൊരു രെസിടെന്റ്റ് വിസക്കാരനും കുറഞ്ഞ ചിലവില്‍ ഗവണ്മെന്റ് ഹോസ്പിറ്റലില്‍ ട്രീറ്റ്മെന്‍റ് ലഭിക്കാന്‍ ഏറ്റവും ഉപയോഗപ്രധാമായ ഒരു കാര്യമാണ് ഹെല്‍ത്ത്‌ കാര്‍ഡ്‌.. ,. വളരെ എളുപ്പത്തില്‍ ലഭിക്കാവുന്ന ഈ കാര്‍ഡിനുള്ള അപ്പ്ലിക്കേഷന്‍ ഫോം ഗവണ്മെന്റ്‌ ഹോസ്പിടല്‍ അല്ലെങ്കില്‍ അനുബന്ധ മെഡിക്കല്‍ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കും. അതത്‌ സ്ഥലങ്ങളില്‍ കാര്‍ഡ്‌ ഉപയോഗിക്കുന്ന ആള്‍ പോകാറുള്ള ഹെല്‍ത്ത്‌ കെയര്‍ സെന്റര്‍കളില്‍ അറബിയില്‍ ടൈപ്പ് ചെയ്ത ഈ അപ്ലിക്കേഷന്‍ എത്തിക്കുക , കൂടാതെ താഴെ കൊടുത്തിടുള്ള രേഖകളും : 

  • പാസ്പോര്‍ട്ട്‌ കോപ്പി 
  • സ്പോണ്‍സര്‍ നല്‍കുന്ന കവര്‍ ലെറ്റര്‍ 
  • വിസ കോപ്പി 
  • പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ 
  • നിശ്ചിത ഫീസ്‌ , ( പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും വേറെ വേറെ ഫീസ്‌ ആണ് )
ഓണ്‍ലൈന്‍ വഴിയും ഹെല്‍ത്ത്‌ കാര്‍ഡിന് വേണ്ടി അപേക്ഷിക്കാം . പ്രവാസികള്‍ക്ക്‌ ഒരു വര്‍ഷത്തെക്കാണ് കാര്‍ഡ്‌ അനുവദിക്കുക.പിന്നീട് ഓണ്‍ലൈന്‍ വഴി പുതുക്കാനാവും. 
ഫീസ്‌ 

സ്വദേശികള്‍  (നാല് വര്ഷം കാലാവധി)

0-9 വയസ്സ്  - AED 25
10-17 വയസ്സ്  - AED 50
18 വയസ്സും അതിനു മുകളില്‍  - AED 100

വിദേശി (ഒരു വര്ഷം കാലാവധി)

0-9  വയസ്സ് - AED 100
10-17  വയസ്സ് - AED 200
17 വയസ്സും അതിനു മുകളില്‍ - AED 300
കൂടാതെ  AED 200/- മെഡിക്കല്‍ ചെക്ക്‌ അപ്പ്‌ നു വേണ്ടി 




കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : 

ഫോണ്‍ കോളുകള്‍ കഥ പറയുമ്പോൾ

posted by Ummer Kuttippuram

ഫോണ്‍ കഥ പറയുകയാണ്‌., സ്വന്തമായി ഫോണ്‍ ഇല്ലാത്ത ഭരണാധികാരിക്ക് പോലും തലച്ചോറ്റിൽ പാറുന്ന ഈച്ചയെ പോലെ ഫോണുകൾ മൂളി കൊണ്ടേ ഇരിക്കുന്നു മനസ്സില് ഓര്മ വരാത്ത ഒരു ഭരണാധികാരിക്ക് തലയിൽ ഈച്ച കേറിയ കാരണം തലയിൽ ചെറുതായി മേടി കൊണ്ടിരിക്കാൻ വേലക്കാരെ നിയോഗിച്ചത്രേ മേടി മേടി സുഖം കിട്ടാഞ്ഞ ഭരണാധികാരി ഒറക്കെ " മെടടാ" എന്ന് പറഞ്ഞപ്പോഴേക്കും ആ തൊഴിലാളി ഒരു മേട്ടം കൊടുത്ത കാരണത്താൽ അയാള് ചത്ത്‌ വീണെന്ന് ചരിത്രം പറയുന്നു കറാമത്തുകൾ വന്നു കൊണ്ടേ ഇരിക്കുന്നു ചിന്തിക്കുന്നവന്നു ശരിയായ ദൃഷ്ടാന്തമുണ്ടെന്നു പറഞ്ഞ ഖുര് ആൻ തട്ടിന്മുകളിൽ വെക്കാതെ ഒന്ന് കണ്ണോടിക്കാൻ മുസ്ലിംകൾ തയ്യാറാവണം. ഇത് അബ്ദുന്നാസർ മദനിയുടെ കാലം റംസാന്റെ ആഗമനതിന്റെ ശന്ഖോലി മുഴങ്ങുന്ന സമയം തെറ്റ് ചെയ്യാത്തവർ ആരും ഭയക്കേണ്ടതില്ല എന്നാൽ തെറ്റ് ചെയ്തവര്ക്ക് ലഭിക്കാൻ പോകുന്നതോ അതി രൂക്ഷമായിരിക്കും ഇന്ഷഅല്ലാഹ് അള്ളാഹു വലിയവനാണ്‌ ഒരു ഫോണ്‍ കാള്ളിന്റെ പേര് പറഞ്ഞു ഒരു മത പണ്ഡിതനെ ജയിലരകളിൽ നിന്നും ജയിലറകളിലെക്ക് പറഞ്ഞയച്ചവർ അവർ എത്ര പണം കൊണ്ട് അമ്മാനമാടിയാലും റബ്ബിന്റെ കോടതി അങ്ങ് പരലോകത്ത് മാത്രമല്ല .ഉസ്താതിനു വേണ്ടി ദുഅ ചെയ്യുക.

link

Related Posts Plugin for WordPress, Blogger...