posted by Anzar Thevalakkara
സത്യത്തില്‍, മുസ്ലിം ആയ എനിക്ക് തന്നെ പലപ്പോഴും മുസ്ലിംകളില്‍ ഉള്ള ചിലരുടെ പ്രവര്‍ത്തികള്‍ കാരണം ചിലപ്പോഴൊക്കെ അഭിനവ 'മുസ്ലിം' സമൂഹത്തോട് കുറെയൊക്കെ വെറുപ്പ് തോന്നിയിട്ടുണ്ട്.മറ്റു സമുദായങ്ങളെക്കാള്‍ എന്‍റെ സമുദായം സാംസ്കാരികമായും സ്വഭാവ മഹിമയിലും ഒരു പാട് പിറകില്‍ ആണോ എന്ന് സംശയിച്ചിട്ടുണ്ട് ,എന്നാല്‍ ഇപ്പോള്‍ എന്‍റെ സമുദായതെക്കുരിച്ചു ഓര്‍ത്തു കുറച്ചു അഭിമാനം തോനുന്നു .കാരണം ....
ഒരു പാട് കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കില് കൂടി എന്‍റെ സമുദായതില്പെട്ടവര്‍ ഒരിക്കലും ,ഒരാള്‍ അല്ലെങ്കില്‍ ഒരു ചെറിയ ആള്‍ കൂട്ടം ചെയ്ത പ്രവര്‍ത്തികള്‍ കാരണം മറ്റൊരു മതത്തെ പ്രതിക്കൂട്ടില്‍ കയറ്റി ആ മത വിശ്വാസികളെ മുഴുവന്‍ ഭീകര വാദികള്‍ എന്ന് വിളിച്ചിട്ടില്ല .ബ്രിട്ടീഷുകാരും അമേരിക്കക്കാരും ചെയ്ത ക്രൂരതകളെ ക്രിസ്തു മതത്തോട് ചേര്‍ത്ത് പറയാതെ ആ തെറ്റുകള്‍ 'അമേരിക്കയുടെയും ബ്രിട്ടന്റെയും' തെറ്റായി തന്നെ കണ്ട് ആ മത വിശ്വാസികളില്‍ ഒരാളെ പോലും അതിന്‍റെ പേരില്‍ വാക്ക് കൊണ്ടോ പ്രവര്‍ത്തി കൊണ്ടോ നോവിച്ചിട്ടില്ല .
'ഗുജരാത്തുകളും' 'ഭീവണ്ടികളും' 'ബോംബെകളും' സൃഷ്ട്ടിച്ചു മുസ്ലിംകളുടെ കബന്ധങ്ങള്‍ ഭക്ഷിച്ചവര്‍ 'ഹിന്ദു സംസ്കാരത്തില്‍' പെടുന്നവര്‍ എന്നവകാശപ്പെടുന്നവര്‍ ആണെങ്കിലും ഏതെങ്കിലും ഒരു ഹിന്ദുവിനെ പോലും അതിന്‍റെ പേരില്‍ 'തീവ്രവാദി' എന്ന് വിളിചില്ല .അവരെ മുഴുവന്‍ സംശയ ദൃഷ്ട്ടിയോടെ നോക്കിയില്ല .ഏതെങ്കിലും ഒരു മുസ്ലിം ഭൂരിപക്ഷ രാജ്യം അതിന്‍റെ പേരില്‍ ആര്‍ക്കെങ്കിലും വിസ നിഷേധിച്ചുവോ ..?ഏതെങ്കിലും അന്യ മുസ്ലിം രാഷ്ട്രങ്ങള്‍ ബാബരി പള്ളി പൊളിച്ചത് ഹിന്ദു ആണെന്ന് പറഞ്ഞു ഹിന്ദുക്കള്‍ക്ക് 'അമേരിക്കന്‍ മോഡല്‍ 'പ്രത്യേക ദേഹ പരിശോധന ഏര്‍പ്പെടുതിയോ..?
സ്വന്തം സ്വത്വതെക്കാള്‍ കൂടുതല്‍ സ്നേഹിക്കുന്ന പ്രവാചകനെ പലപ്പോഴും ലോക തലത്തില്‍ എന്തിനധികം ഈ ഗ്രൂപ്പില്‍ കൂടിപ്പോലും കാരിക്കെച്ചരുകളില്‍ കൂടിയോ ചിത്രങ്ങളില്‍ കൂടിയോ അവഹെളിച്ചപ്പോള്‍ പകരത്തിനു പകരമായി ഏതെന്കിലും മറ്റു മത ആചര്യന്മാരുടെ ചിത്രങ്ങളെയോ ജീവിതതെയോ അവഹെളിച്ചുവോ..?
മഫ്ത ഇട്ടുവരാന്‍ അനുവദിക്കാത്ത ക്രിസ്ത്യന്‍ മനെജ്മെന്റുകല്‍ക്കെതിരെ പ്രതികാരം ചെയ്യാന്‍ മുസ്ലിം മുസ്ലിം മാനേജ്മെന്റ് സ്കൂളുകള്‍ ഹിന്ടുക്കുട്ടികള്‍ പൊട്ടു തൊടരുത് എന്നും ക്രിസ്ത്യാനികള്‍ കുരിശുമാല ധരിക്കരുത് എന്നും ഉഗ്ര ശാസന ഇറക്കിയോ..?
ഇല്ല,
ഇറക്കില്ല ...!!
''ഒരു വിഭാഗത്തോടുള്ള പക അവരോടു അനീതി കാണിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കരുത്'' എന്നും 'ഒരാള്‍ ചെയ്ത തെറ്റിന് അവരുടെ സമൂഹം കുറ്റക്കാര്‍ അല്ല' എന്നും അവരെ പഠിപ്പിച്ചത് ഇസ്ലാം ആണ് ,ആ മൂല്യങ്ങള്‍ അല്‍പ്പമെന്കിലും ബാക്കി നില്‍ക്കുന്നിടത്തോളം കാലം എന്തൊക്കെ ജീര്‍ണ്ണതകള്‍ ഉണ്ടായാലും ഇസ്ലാമിന്‍റെ ശത്രുക്കള്‍ മുസ്ലിംകളുടെ ഭാഗത്ത് നിന്നും അനീതി പ്രതീക്ഷിക്കേണ്ടതില്ല ..
നിങ്ങള്‍ അക്രമം കാണിച്ചാല്‍ പ്രതികരിക്കും ... പക്ഷെ തിരിച്ചു അനീതി പ്രതീക്ഷിക്കരുത് ,