Search the blog

Custom Search

കന്യാ"സ്ത്രീ" ?? സ്ത്രീത്വം ക്രൂശിക്കപ്പെടുമ്പോള്‍


posted by Ashkar Lessirey


ലോകത്ത് ഏറ്റവും കൂടുതല്‍ കാരുണ്യവും ദയയും പ്രഘോഷണം ചെയ്യുന്നവരാണ് ക്രൈസ്തവ സുഹൃത്തുക്കള്‍, എന്നാല്‍ അവര്‍ക്കിടയില്‍ തന്നെ ജീവിക്കുന്ന കന്യാസ്ത്രീകളുടെ അവസ്ഥകളെ കുറിച്ച് ആരും എന്തെ ശബ്ദിക്കുന്നില്ല ? 

അറിഞ്ഞ കാര്യങ്ങള്‍ മനസ്സിനെ വളരെ അലട്ടുന്നതായിരുന്നു !! ഇത്രയധികം സ്വാതന്ത്ര്യവും മനുഷ്യാവകാശവും നിഷേധിക്കപ്പെട്ട ഒരു വര്‍ഗ്ഗം ഈ ഭൂമുഖത്തുണ്ടാവില്ല !! 


ഏതൊരു മനുഷ്യ ജീവിക്കും ഉള്ള അടിസ്ഥാന ആവശ്യത്തില്‍ പെട്ടതാണ് ഭക്ഷണവും ലൈംഗികതയും.. ഇതില്‍ ഭക്ഷണമൊഴികെ വേറെ എന്ത് അവകാശമാണ് ഒരു കന്യാസ്ത്രീക്ക് ലഭിക്കുന്നത് ? ബൈബിളില്‍ പോലും പറയാത്ത കാടന്‍ നിയമങ്ങള്‍ ആരാണ് വകതിരിവില്ലാത്ത പ്രായം മുതല്‍ ഇവരുടെ തലയില്‍ അടിച്ചേല്‍പ്പിക്കുന്നത് ??



ലൈംഗികത:

പല സഭകളിലും വിവാഹം കഴിക്കാനുള്ള അവകാശം അച്ച്ചന്മാര്‍ക്കുന്ടെങ്കിലും കന്യാസ്ത്രീകള്‍ക്ക് എന്ത് അര്‍ത്ഥത്തില്‍ ആണ് ഇവര്‍ നിഷിധമാകുന്നത് ? 
ആരാണ് ദൈവം പോലും ആവശ്യപ്പെടാത്ത ഇത്തരം കിരാതവും പ്രാകൃതവുമായ നിയമങ്ങള്‍ ഉണ്ടാക്കിയത് ? ഇതൊക്കെ ഈ പരിഷ്കൃത ലോകത്ത് നടക്കുമ്പോഴും ഒരു മനുഷ്യജീവി പോലും ഇവര്‍ക്ക് വേണ്ടി ശബ്ദിക്കുന്നില്ല എന്നത് ഭയാനകമാണ്.. ക്രൈസ്തവ സഭകളില്‍ നടക്കുന്ന ലൈംഗിക അരാജകത്വത്തിന്‍റെ കാരണം അവര്‍ക്ക് നിഷേധിക്കപ്പെട്ട ലൈംഗികാവകാശങ്ങള്‍ അല്ലാതെ മറ്റെന്താണ് ??



സ്വത്തും സമ്പാദ്യവും:

വീട്ടില്‍ എത്ര വലിയ ദാരിദ്ര്യമുണ്ടെങ്കിലും തങ്ങള്‍ ചോര നീരാക്കി കിട്ടുന്ന ശമ്പളത്തില്‍ നിന്ന് അവര്‍ക്ക് വേണ്ടി എന്തെങ്കിലും നീക്കി വക്കാന്‍ സഭ അനുവദിക്കാത്തത് ഏതു വേദ പുസ്തകത്തില്‍ പറഞ്ഞതിന്റെ പേരിലാണ് ? അവര്‍ അടിമകളെ പോലെ പണിയെടുത്ത് കിട്ടുന്നതെല്ലാം സഭയക്ക് തന്നെ !! 
അവര്‍ക്ക് സ്വത്ത്‌ സമ്പാദിക്കാന്‍ അവകാശമില്ല, അനന്തരാവകാശ സ്വത്തിലും അവര്‍ക്ക് പങ്കില്ല.. ഇത് എന്ത് നീതിയാണ് ??



കുടുംബ ജീവിതം: 

കന്യാസ്ത്രീകള്‍ക്ക് കുടുംബ സ്വത്തില്‍ അവകാശമില്ല.. വാര്‍ധക്യ കാലത്ത് സ്വന്തം ബന്ധുക്കളുടെ സാമീപ്യവും പരിചരണവും ആഗ്രഹിക്കുന്ന സമയത്ത് പോലും ഒരു വൃദ്ധ സദനത്തിലെ അന്തേവാസികളെ പോലെ നരകതുല്യമായി കഴിയേണ്ടി വരുന്നത് വളരെ ദയനീയമാണ് ! 


വസ്ത്ര സ്വാതന്ത്ര്യം:

ഇവര്‍ക്ക് നിര്‍ബന്ധമാക്കിയിട്ടുള്ള ഈ വസ്ത്രം മാന്യതയുടെയും വിശുദ്ധിയുടെയും ഭാഗമാണെങ്കില്‍ എന്ത് കൊണ്ട് മറ്റ് ക്രിസ്തീയ വനിതകള്‍ക്ക് ബാധകമല്ല ? ഇതേ ഉദ്ദേശത്തോടു കൂടെയുള്ള ഇസ്ലാമിലെ സ്ത്രീകളുടെ വേഷ വിതാനം മുസ്ലീം സ്ത്രീകള്‍ പാലിക്കുന്നുണ്ടെങ്കിലും അവര്‍ക്ക് ഒരു യൂണിഫോം ജീവിതകാലം മുഴുവന്‍ പാലിക്കണം എന്ന നിയമമില്ല, പരിധികള്‍ പാലിക്കുന്ന ഏതു വേഷവും അവര്‍ക്ക് ധരിക്കാനുള്ള അവകാശമുണ്ട് എന്നത് ഇവിടെ പ്രസക്തമാണ്.
കന്യാ സ്ത്രീകളുമായി വളരെ സാമ്യമുള്ള വേഷം ധരിക്കുന്ന മുസ്ലീം സ്ത്രീകള്‍ എല്ലാ വിധ അവകാശങ്ങളും ലൌകിക സുഖങ്ങളും അനുഭവിച്ചു ജീവിക്കുന്നത് കണ്ടു നില്‍ക്കാന്‍ പറ്റാതെയാണ് ചില സ്കൂളുകളില്‍ മുസ്ലീം സ്ത്രീകളുടെ തലയില്‍ തട്ടം പാടില്ല എന്ന വാശി പിടിക്കുന്നത് എന്ന് ചിലര്‍ പറയുന്നത് അസ്ഥാനത്താണോ ? അവര്‍ക്കുമില്ലേ ആഗ്രഹങ്ങള്‍ !



സ്വാതന്ത്ര്യം:

ഇതൊക്കെ ഇവര്‍ സ്വയം തിരഞ്ഞെടുക്കുന്നതല്ലേ എന്ന് ചിലര്‍ക്ക് തോന്നുന്നുണ്ടാവും. യഥാര്‍ത്യവുമായി എത്രത്തോളം ബന്ധമുണ്ട് ആ വാദത്തിന് ?
സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്ന എത്ര കുടുംബങ്ങളില്‍ നിന്നും കന്യാസ്ത്രീകള്‍ വരുന്നുണ്ട് ? വകതിരിവില്ലാത്ത പ്രായത്തില്‍ തന്നെ മഠത്തില്‍ കൊണ്ട് ചേര്‍ക്കുന്ന എത്ര പേര്‍ക്ക് ഇത് "സ്വയം" തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട് ? കര്‍ത്താവിന്റെ മണവാട്ടിയായി തിരുവസ്ത്രം അണിഞ്ഞു കഴിഞ്ഞാല്‍ ഒരു സാധാരണ ജീവിതത്തിലേക്കുള്ള ഒരു തിരിച്ചു വരവ് അവര്‍ക്ക് സാധ്യമാണോ ? സ്വന്തം വീട്ടുകാര്‍ അവരെ തിരിച്ചെടുക്കുമോ ? സമുദായം സ്വീകരിക്കുമോ ? തെമ്മാടിക്കുഴിയിലെ അന്ത്യവിശ്രമം ആരാണ് ആഗ്രഹിക്കുക ?



എന്തുകൊണ്ടാണ് അച്ചന്മാരേക്കാള്‍ എത്രയോ മടങ്ങ്‌ കന്യാസ്ത്രീകളെ കാണാന്‍ കഴിയുന്നത് ? മതപരമായ കാര്യങ്ങള്‍ക്ക് ഇവരുടെ ആവശ്യവുമില്ല. സഭയുടെ മേലാളന്മാര്‍ തിന്നും കുടിച്ചും തീര്ത്തിട്ടും തീരാതെ സഭകളില്‍ കുമിഞ്ഞു കൂടി കിടക്കുന്ന സമ്പത്ത് ഇവരുടെ വിയര്‍പ്പും കണ്ണീരുമല്ലേ ? ഇതുപോലുള്ള ടെഡിക്കേറ്റഡ് ഹ്യൂമന്‍ റിസോര്‍സ് വേറെ എവിടെ നിന്ന് കിട്ടും ?


 " സ്ത്രീ മൌനമായിരുന്നു പൂർണ്ണാനുസരണത്തോടും കൂടെ പഠിക്കട്ടെ.മൌനമായിരിപ്പാൻ അല്ലാതെ ഉപദേശിപ്പാനോ പുരുഷന്റെമേൽ അധികാരം നടത്തുവാനോ ഞാൻ സ്ത്രീയെ അനുവദിക്കുന്നില്ല. (I Timothy 2:11-14) " - - എന്ന ബൈബിള്‍ വചനം നല്ലപോലെ മേലാളന്മാര്‍ ദുരുപയോഗം ചെയ്ത് ചൂഷണം ചെയ്യുകയല്ലേ ?



ഓര്‍ഫനേജുകളിലെത്തുന്ന പിഞ്ചുപെണ്‍കുഞ്ഞുങ്ങള്‍ പിന്നീട് അവര്‍ എന്തായിതീരുന്നു എന്ന് ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ ? എത്രപേര്‍ ഇതുപോലെ മഠങ്ങളില്‍ ജീവിതം മുരടിച്ചു തീര്‍ക്കുന്നു ?



നമ്മുടെ രാജ്യത്ത് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കിലും, നിയമത്തിന്‍റെ കണ്ണില്‍ നിരോധിക്കപ്പെട്ട ദേവദാസി സമ്പ്രദായത്തിലെ സ്ത്രീകളേക്കാള്‍ അവകാശങ്ങളുടെ കാര്യത്തില്‍ എത്രയോ പരിതാപകരമാണ് കന്യാസ്ത്രീകളുടെ അവസ്ഥ !! പലപ്പോഴും അടിമകള്‍ക്ക് ലഭിക്കുന്ന അവകാശങ്ങള്‍ പോലും ഇവര്‍ക്ക് നിഷേധിക്കപ്പെട്ടിട്ടും സാംസ്കാരിക നായകന്മാരും ഫേസ്ബുക്ക് ബുജികളും ആരും തന്നെ ഇവരുടെ ഈ ദയനീയമായ അവസ്ഥക്ക് എതിരെ ശബ്ദിക്കുന്നില്ല എന്നത് ഒരു മഹാ ദുരന്തമാണ് !! 



ലൈംഗികത, കുടുംബ ജീവിതം, അനന്തരാവകാശം, സന്താന സൗഭാഗ്യം, എന്തിനു സ്വത്തു സമ്പാധിക്കാനുള്ള അവകാശങ്ങള്‍ വരെ എന്തിനാണ് ഇവര്‍ക്ക് നിഷേധിക്കുന്നത് ? 

ഇന്ത്യയില്‍ സതിയും ദേവദാസി സമ്പ്രദായവും നിരോധിച്ചതുപോലെ, ശൈശവ വിവാഹം നിരോധിച്ചതുപോലെ, ദൈവം പോലും ആവശ്യപ്പെടാത്ത ഈ കാടന്‍ ആചാരങ്ങള്‍ നിരോധിച്ചില്ലെങ്കിലും ഇവര്‍ക്കുള്ള മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാനെങ്കിലും ആരെങ്കിലും എന്നെങ്കിലും ശബ്ദമുയര്‍ത്താന്‍ ഉണ്ടാകുമോ ?????
പോസ്സ്ടുകള്‍ ഇഷ്ടമായാല്‍ ഷെയര്‍ ചെയ്യുക.ബ്ലോഗ്ഗില്‍ ജോയിന്‍ ചെയ്യുക... അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ പോസ്റ്റ്‌ നു താഴെ കമന്റ്‌ ചെയ്യുക : വ്യത്യസ്തന്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.

link

Related Posts Plugin for WordPress, Blogger...