പ്രവാസികള്‍ക്ക് രോഗം എന്നത് കൂടപ്പിറപ്പായ ഒരു സുഹൃത്തിനെ പോലെയാണ്. കൃത്യമല്ലാത്ത ഭക്ഷണവും മറ്റും ഏതൊരാളെയും രോഗത്തിന് അടിമയാക്കും. ഇനി എത്ര ശ്രദ്ധിച്ചാലും കാലാവസ്ഥ മാറുമ്പോള്‍ പനി വരാത്തവര്‍ ചുരുക്കമാണ്. ഇങ്ങനെ വരുന്ന അസുഖങ്ങള്‍ ചികില്‍സിക്കാന്‍ ഹോസ്പിറ്റലില്‍ പോകാതെ PENEDOL കഴിച് സമാധാനം കാണുന്നവര്‍ ആണ് നമ്മളില്‍ പലരും. കാരണം മറ്റൊന്നുമല്ല - ഹോസ്പിറ്റലില്‍ കൊടുക്കേണ്ടി വരുന്ന പണം ആലോചിക്കുമ്പോള്‍ - ഡോകടര്‍ ഫീസ് - നൂറു മുതല്‍ മുന്നൂറു വരെ. പിന്നെ ടെസ്റ്റ് ചെയ്യാന്‍ വേറെ - മരുന്നിനും വേറെ. എല്ലാം കൂടി തുച്ച ശമ്പളക്കാരായ അറുപതു ശതമാനം പ്രവാസികളുടെയും പോക്കറ്റ് കാലിയാകും . അതുകൊണ്ട് അവര്‍ ഹോസ്പിടല്‍ എന്നത് മറന്ന അധ്യായമാണ്. പക്ഷെ ഇങ്ങനെയുള്ളവര്‍ക്ക് ദുബായ് ഗവണ്മെന്റ് ഒരുക്കുന്ന ഒരു സഹായമാണ് ഹെല്‍ത്ത് കാര്‍ഡ്. , അപകടങ്ങളില്‍ പരിക്ക് പറ്റിയാലും അല്ലാതെ മറ്റുള്ള എല്ലാ അസുഖങ്ങള്‍ വന്നാലും ഇത് നിങ്ങള്‍ക്ക് ഉപയോഗിക്കാം.
ദുബായില്‍ ഉള്ള ഏതൊരു രെസിടെന്റ്റ് വിസക്കാരനും കുറഞ്ഞ ചിലവില്‍ ഗവണ്മെന്റ് ഹോസ്പിറ്റലില്‍ ട്രീറ്റ്മെന്‍റ് ലഭിക്കാന്‍ ഏറ്റവും ഉപയോഗപ്രധാമായ ഒരു കാര്യമാണ് ഹെല്‍ത്ത് കാര്‍ഡ്.. ,. വളരെ എളുപ്പത്തില്‍ ലഭിക്കാവുന്ന ഈ കാര്‍ഡിനുള്ള അപ്പ്ലിക്കേഷന്‍ ഫോം ഗവണ്മെന്റ് ഹോസ്പിടല്‍ അല്ലെങ്കില്‍ അനുബന്ധ മെഡിക്കല്‍ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കും. അതത് സ്ഥലങ്ങളില്‍ കാര്‍ഡ് ഉപയോഗിക്കുന്ന ആള്‍ പോകാറുള്ള ഹെല്‍ത്ത് കെയര്‍ സെന്റര്‍കളില്‍ അറബിയില്‍ ടൈപ്പ് ചെയ്ത ഈ അപ്ലിക്കേഷന്‍ എത്തിക്കുക , കൂടാതെ താഴെ കൊടുത്തിടുള്ള രേഖകളും :
- പാസ്പോര്‍ട്ട് കോപ്പി
- സ്പോണ്‍സര്‍ നല്‍കുന്ന കവര്‍ ലെറ്റര്‍
- വിസ കോപ്പി
- പാസ്പോര്‍ട്ട് സൈസ് ഫോട്ടോ
- നിശ്ചിത ഫീസ് , ( പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും വേറെ വേറെ ഫീസ് ആണ് )
ഓണ്‍ലൈന്‍ വഴിയും ഹെല്‍ത്ത് കാര്‍ഡിന് വേണ്ടി അപേക്ഷിക്കാം . പ്രവാസികള്‍ക്ക് ഒരു വര്‍ഷത്തെക്കാണ് കാര്‍ഡ് അനുവദിക്കുക.പിന്നീട് ഓണ്‍ലൈന്‍ വഴി പുതുക്കാനാവും.
- ഹെല്‍ത്ത് കാര്‍ഡിന് അപേക്ഷിക്കാന്‍ / പുതുക്കാന്‍ : ക്ലിക്ക് ചെയ്യുക
ഫീസ്
സ്വദേശികള്‍ (നാല് വര്ഷം കാലാവധി)
0-9 വയസ്സ് - AED 25
10-17 വയസ്സ് - AED 50
18 വയസ്സും അതിനു മുകളില്‍ - AED 100
വിദേശി (ഒരു വര്ഷം കാലാവധി)
0-9 വയസ്സ് - AED 100
10-17 വയസ്സ് - AED 200
17 വയസ്സും അതിനു മുകളില്‍ - AED 300
കൂടാതെ AED 200/- മെഡിക്കല്‍ ചെക്ക് അപ്പ് നു വേണ്ടി