posted by Noushad Anchamparuthy
പുതിയ പദങ്ങളും ശൈലികളും വികസിപ്പിക്കുന്ന കാര്യത്തിൽ പതിറ്റാണ്ടുകളായി മരവിച്ചു നില്ക്കുന്ന മലയാളത്തിന് ഇംഗ്ലിഷ് ഭാഷയുടെ അമ്പരപ്പിക്കുന്ന വികാസം കണ്ട് അന്തം വിട്ട് നിൽക്കാനേ വിധിയുള്ളു. പത്ത് വർഷത്തിലേറെയായി വ്യാപകമായി ഉപയോഗത്തിലുള്ള വാക്കുകൾ നിഘണ്ടുവിൽ ചേർത്തുകൊണ്ട് ഓക്സ്ഫോർഡ് ഡിക്ഷനറി ഈ വളർച്ചക്ക് ചുക്കാൻ പിടിക്കുകയാണ്. എന്തിന്, തമിഴരെ എങ്കിലും കണ്ട് പഠിച്ചുകൂടെ നമുക്ക് ?സാങ്കേതികവിദ്യയിലും മറ്റും ഉണ്ടാകുന്ന പുതിയ പദങ്ങൾ ഭാഷയിൽ ചേർത്ത് മുന്നേറുകയാണ് അവർ, അതിവേഗം ബഹുദൂരം.
മലയാളത്തിൽ അത്തരത്തിൽ എന്ത് ശ്രമമാണുള്ളത് ? ഫോണ്‍, ഇമെയിൽ, സ്വിച്ച് എന്നിങ്ങനെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട നൂറു കണക്കിന് ഇംഗ്ലിഷ് പദങ്ങളുടെ ആത്മാക്കൾ മലയാളരൂപം കിട്ടാതെ അലയുകയാണ് ഇവിടെ. നമ്മുടെ സാഹിത്യകാരന്മാരും ഭാഷാ പണ്ഡിതരും ഒക്കെ എന്തെടുക്കുകയാണ്? അതോ, മലയാളഭാഷയുടെ പുരോഗതി അവരൊക്കെകൂടെ ചേർന്ന് പി.സി.ജോർജ്ജിനേയും , എം. എം. മണിയെയും പോലുള്ളവരെ ഏൽപ്പിച്ചിരിക്കുകയാണോ? വെറുതെ ക്ലാസ്സിക്കൽ മഹത്വം പറഞ്ഞുകൊണ്ടിരുന്നിട്ട് കാര്യമില്ല. മലയാളഭാഷയും അതിന്റെ സങ്കീർണ്ണമായ ലിപിയും കാലത്തിനൊത്ത് ഒരുപാട് മാറാനുണ്ട്. മലയാളിക്ക് മലയാളം ശരിയായി വഴങ്ങുന്നില്ലെങ്കിൽ, മലയാളമാണ് മാറേണ്ടത്, മലയാളിയല്ല. ചെരുപ്പിനനുസരിച്ച് ആരും കാല് വെട്ടാറില്ലല്ലോ.
പുതുതായി രൂപം കൊണ്ട മലയാള സർവകലാശാലയേയും, അതിന്റെ പ്രഗൽഭനായ സാരഥി ശ്രീ. ജയകുമാറിനേയും, ക്ലാസ്സിക്കൽ പദവി കൊണ്ടുവരുന്ന നൂറു കോടിരൂപയും ഒക്കെ പരമാവധി പ്രയോജനപ്പെടുത്തി മലയാളഭാഷയെ വളർത്താൻ ശ്രമിക്കുകയാണ് സർക്കാരും ഭാഷ പ്രേമികളും അടിയന്തിരമായി ചെയ്യേണ്ടത് . എന്നിട്ട് പോരേ ക്ലാസിക്കൽ ഗർവ്വ് ?

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.