നമ്മുടെ തൊഴിലാളി സംഘടനയായ എസ് ഡി ടി യു വിന്റെ സംസ്ഥാന പ്രസിഡനന്റ് ഗ്രോ വാസുവേട്ടന്‍ നമ്മുടെ നാട്ടിലെ രാഷ്ട്രീയ നേതാക്കള്‍ക്കൊക്കെ മാതൃകയാണ് . തിരക്കിട്ട സാമൂഹ്യ പ്രവര്‍ത്തനത്തിന് അദേഹം കണ്ടെത്തിയ ഉപജീവാനമാര്‍ഗം കുട നിര്‍മാണം ആണ്. ഒരു മഴക്കാലത്ത് വില്‍ക്കുന്ന കുടകളില്‍ നിന്നുള്ള മിച്ചമാണ് വാസുഏട്ടന്റെ വരുമാനം.....ജീവിക്കാനും പൊതുപ്രവര്‍ത്തനത്തിനുമുള്ള ചിലവ് കാശ് മാത്രമാണ് ലാഭമെന്ന പേരില്‍ വാസുവേട്ടന്‍ എടുക്കുന്നത്........തിരുനെല്ലിക്കേസില്‍ ജയില്‍മോചിതനായ ശേഷം ജീവിക്കാനൊരു തൊഴില്‍ തേടിയപ്പോഴാണ് ഈ വിപ്ളവകാരിക്ക് ശീലിച്ച തൊഴില്‍ തുണയായത്........ഇദേഹത്തിന്റെ കുടയുടെ പേര് "മാരിവില്‍ ", മഴ കനക്കുകയാണ്..ഇനി കോഴിക്കോട്ട് പോകുന്നവര്‍ മാരിവില്‍ കുട ചോദിച്ചു വാങ്ങുമല്ലോ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.