പുതുതായി ദുബായ് ആര്‍ ടി എ യുടെ ബസ് നോള്‍ കാര്‍ഡില്‍ വന്ന മാറ്റം നിങ്ങള്‍ അറിഞ്ഞു കാണില്ല എങ്കില്‍ ഇത് വായിക്കുക,,
മുന്‍പൊക്കെ മിനിമം മൂണോ നാലോ ദിര്‍ഹം ബാലന്‍സ് ഉണ്ടേല്‍ നിങ്ങള്ക്ക് കാര്‍ഡ് പഞ്ച് ചെയ്യാമെങ്കില്‍ അതിപ്പോള്‍ മാറ്റിയിരിക്കുന്നു .മിനിമം അഞ്ചു ദിര്‍ഹം എണ്പതു ഫില്‍സ് ഉണ്ടെങ്കില്‍ മാത്രമേ നിങ്ങള്ക്ക് ബസ് അല്ലേല്‍ മെട്രോ യാത്ര നടത്താന്‍ പറ്റുകയുള്ളൂ. നിങ്ങളുടെ യാത്രക്ക് വരുന്നത് മിനിമം ചാര്‍ജ്ജ് ആയ ഒന്നേ എണ്പതു ആണെങ്കില്‍ പോലും നിങ്ങളുടെ കാര്‍ഡില്‍ മിനിമം ബാലന്‍സ് ആയ അഞ്ചു ദിര്‍ഹം എണ്പതു ഫില്‍സ് ഉണ്ടായേ പറ്റുകയുള്ളൂ .. പലരും ഇത് അറിയാതെ ബസ്സില്‍ കയറുകയും ബസ് പുറപ്പെട്ട ശേഷം പഞ്ച് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ "ബാലന്‍സ് ഇല്ല " എന്ന സന്ദേശം വരുകയും ചെയ്യുന്നു. തൊട്ടടുത്ത് ഉള്ള സ്റ്റോപ്പില്‍ നിങ്ങളുടെ കാത്തിരിക്കുനത് ആര്‍ ടി എ യുടെ ചെക്കര്‍ ആയിരിക്കും. അയാള്‍ നിങ്ങള്‍ക്ക് ഇരുനൂറ്റി പത്തു ദിര്‍ഹം (AED 210 ) ഫൈന്‍ തരുകയും ചെയ്യും. അതിനാല്‍ നിങ്ങള്‍ ശ്രദ്ധ ഇതിലേക്ക് ക്ഷണിക്കുന്നു... നിങ്ങളുടെ ഏതേലും സുഹ്രുത്ത് നാട്ടില്‍ വെക്കേഷന്‍ പോയി വരുമ്പോള്‍ എയര്‍പോര്‍ട്ടില്‍ നിനും ബസ്സില്‍ ആണ് വരുന്നതെങ്കില്‍ ഈ വിവരം അയാളെ അറിയിക്കുകയും ചെയ്യുക. കാരണം അയാള്‍ ഇത് അറിഞ്ഞിരിക്കണം എന്നില്ല..... ഇതുമായി ബന്ധപ്പെട്ടു കൂടുതല്‍ സംശയങ്ങള്‍ ഉണ്ടെങ്കില്‍ കമന്റ് ചെയ്യുക അല്ലേല്‍ പേര്‍സണല്‍ മെസ്സേജ് അയക്കുക..........