ഒറിജിനല്‍ ഫോട്ടോ - ചെയ്യുന്ന കര്‍മത്തിന്റെ വിവരണത്തിന്റെ കൂടെ ....... |
ഫോട്ടോഷോപ്പ് ചെയ്ത ഫോട്ടോ "ട്ടയര്‍ പ്രഷര്‍ " |
ഫോട്ടോഷോപ്പ് ന്റെ ബാലപാഠം പോലും അറിയാത്തവര്‍ അത് ചെയ്താല്‍ എങ്ങനെ ഉണ്ടാകും. ഇതാ ഇവിടെ ഒരു ഉദാഹരണം കണ്ടോളു... ഇത് ഇന്നലെ ഹര്‍ത്താല്‍ദിനത്തില്‍ ചില സംഘപരിവാര്‍ കുഞ്ഞുങ്ങളുടെ സ്ത്രീ ജനങ്ങളോട് ഉള്ള സ്നേഹത്തിന്റെ പ്രകടനം ആണ്. " രാജ്യത്തെ സ്ത്രീകള്‍ തനിക്കൊപ്പം " എന്ന മോടിജി യുടെ പ്രസ്താവന കേള്‍ക്കുക പോലും ചെയ്യാത്ത ചങ്ങികള്‍ ആണെന്ന് തോനുന്നു ഇവര്‍. ഇങ്ങനെയണേല്‍ എങ്ങനെയാണ് സ്ത്രീകള്‍ മോഡിയുടെ കൂടെ നില്‍ക്കുക.
ആദ്യ ഫോട്ടോ ഒറിജിനല്‍ ആണ്. അവരുടെ കര്‍മത്തിന്റെ വ്യക്തമായ വിവരണത്തിന്റെ അകമ്പടിയോടെ ... ഹര്‍ത്താല്‍ ദിനത്തില്‍ സ്ത്രീ ഓടിച്ചു വന്ന സ്കൂട്ടര്‍ ന്റെ കാറ്റ് അഴിച്ചു വിടുന്ന സന്ഘി .... ഭാരത മാതാവിനെ വണങ്ങുന്ന ഇവര്‍ക്ക് നാട്ടിലെ മാതൃത്വം എത്ര വിലപ്പെട്ടത് ആണെന്ന് ഇത് കണ്ടാല്‍ മനസ്സിലാകും. രണ്ടാമത്തെ ഫോട്ടോ ഏതോ ഒരു മഹാന്റെ വിവരം കെട്ട ബുദ്ധിയില്‍ ഉദിച്ച മണ്ടത്തരം ആണ്. ഇത് ചെയ്തവനെ കിട്ടിയാല്‍ സന്ഘികള്‍ തന്നെ അടിക്കാന്‍ കാത്തു നില്കുക്കയാണ്.. കാരണം ഫോട്ടോഷോപ്പ് ന്റെ ബാലപാഠം പോലും അറിയാത്തവന്‍ സന്ഘികളെ സഹായിക്കാന്‍ ചെയ്ത ഈ ഉദ്യമം ഇപ്പോള്‍ അവര്‍ക്ക് എതിരായി മാറിയിരിക്കുന്നു... " ട്ടയര്‍ പ്രഷര്‍ ചെക്കിംഗ് സെന്‍റെര്‍ " - " ഉറുസു ചിക്കന്‍ സെന്‍റെര്‍ " എന്നത് മാറ്റി ആണ് മേല്‍ പറഞ്ഞ പേര് ഇട്ടതു. പക്ഷെ മലയാളം കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്തപ്പോള്‍ "ടയര്‍" എന്നതിന് പകരം " ട്ടയര്‍" ആയിപ്പോയി... മാത്രമല്ല ചെക്കിംഗ് സെന്‍റെര്‍ എന്നതിന്റെ അടി ഭാഗം വെള്ള പൂഷിയതായും കാണാം... ഇത്ര വിവരം കെട്ട ഈ എഡിറ്റര്‍ കം ഫോട്ടോഷോപ്പ് എക്സ്പേര്‍ട്ട് നെ കയ്യില്‍ കിട്ടാന്‍ കാത്തു നില്‍ക്കുകയാണ് സന്ഘികള്‍...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.