Search the blog

Custom Search

ഇന്ത്യവിഷന്‍-കാര്‍ക്ക് തലയ്ക്കു സ്ഥിരത ഇല്ലേ ? വാര്‍ത്ത‍ പിന്‍വലിക്കുക-മാപ്പ് പറയുക

ഇന്ത്യ വിഷന്‍ കാരെ നിങ്ങള്‍ വാര്‍ത്ത‍ പിന്‍വലിച്ചു ഖേദം പ്രകടിപിക്കുക.. തെറ്റായ വാര്‍ത്ത‍ നല്‍കിയതിനു... അതാണ് നാട്ടു നീതി ... 

മൂന്ന് മണിക്കൂര്‍ മുന്നേ വന്ന വാര്‍ത്ത‍ കണ്ടില്ലേ ??


അന്നേരം വരെ പോപ്പുലര്‍ ഫ്രണ്ട് കാരുടെ "കാടത്തം" കൊണ്ട് അടി കൊണ്ട ആള്‍ കിടന്നു അല്ലാഹ് അല്ലാഹ് അല്ലാഹ് എന്നൊക്കെ വിളിച്ചു കരഞ്ഞെന്നുന്നും എന്നിട്ടും അവര്‍ വിട്ടില്ലെന്നും പറഞ്ഞു പ്രച്ചരിപിച്ച അവര്‍ക്ക് പെട്ടെന്ന് വെളിപാട് വന്നു .....





 ഇപ്പോയിത അതിനു ലീഗിന്റെ തീവ്രവാദം എന്ന തലക്കെട്ടില്‍ വാര്‍ത്ത. എന്താണ് നിങ്ങള്‍ വാര്‍ത്തകള്‍ കൊണ്ട് കളിക്കുകയാണോ?? വാര്‍ത്തകള്‍ നിങ്ങളുടെ കുട്ടിക്കളിക്ക് ഉള്ളതാണോ ? എങ്കില്‍ എന്ത് കൊണ്ട് ആദ്യം കൊടുത്ത വാര്‍ത്ത‍ പിന്‍വലിക്കുന്നില്ല???  ആദ്യം നിങ്ങള്‍ കൊടുത്ത വാര്‍ത്ത‍ ഷെയര്‍ ചെയ്തത് 2066 പേര്‍ ആണ്.. അവര്‍ വഴി എത്ര പേര്‍ ??? ഇതിന്റെ അടിസ്ഥാനം നിങ്ങള്‍ അല്ലെ?? നിങ്ങളുടെ പത്ര ധര്‍മത്തിന്റെ തേര്‍വാഴ്ച അല്ലെ?  എന്തെ നിങ്ങള്‍ക്ക്‌ പത്രം എന്നത് വിട്ടു കാശ് ആക്കാനുള്ള ഒരു പേപ്പര്‍ മാത്രമാണോ? വാര്‍ത്ത‍ എന്നത് വാര്‍ത്തക്ക് വേണ്ടി മാത്രമാണോ ? ലജ്ജിക്കുന്നു കേരളം നിങ്ങളെ ഓര്‍ത്തു... 

ടി പി കേസ്സില്‍ "മാഷാ അല്ലാഹ്" - തിരൂരില്‍ " അല്ലാഹ് അല്ലാഹ് "




ഇന്ന് രാവിലെ വന്ന വാര്‍ത്തകളിലൂടെ പോയി നോക്കിയപ്പോള്‍ കണ്ട ഒരു ചെറിയ സംശയം -വാര്‍ത്ത‍ ഇങ്ങനെ - തിരൂരില്‍ സി പി എം കാരന്‍ വെട്ടേറ്റു കിടക്കുന്നു - ആരോ തലയില്‍ കേട്ട് കെട്ടിയ ആള്‍ വെട്ടുന്നു - അടിക്കുന്നു - അടി കൊള്ളുന്ന ആള്‍ സ്വാഭാവികമായി (മുസ്ലിം ആയതുകൊണ്ട് ) അല്ലാഹ് അല്ലാഹ് എന്ന് വിളിക്കുന്നു.. കരയുന്നു..വീണ്ടും അടിക്കുന്നു... എന്നിട്ട് ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നു പോപ്പുലര്‍ ഫ്രണ്ട് ന്റെ കാടത്തം എന്ന്.. ഈ ക്യാപ്ഷന്‍ കൊടുത്തത്‌ ഇന്ത്യവിഷന്‍ എന്ന ചാനല്‍ വക ആണ്. എന്ത് തെളിവിന്റെ അടിസ്ഥാനത്തില്‍ ആണ് ഈ വാര്‍ത്ത‍. എന്ത് വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ആണ് ഈ കുത്തിത്തിരിപ്പ് . ഏഷ്യാനെറ്റ്‌ പോലെയുള്ള സന്ഘി ചിന്താഗതി ഉള്ള ന്യൂസ്‌ പോലും പോപ്പുലര്‍ ഫ്രണ്ട് ന്റെ നേര്‍ക്ക്‌ സംശയം മാത്രം പ്രകടിപിച്ചപ്പോള്‍ ഇന്ത്യ വിഷന്‍ തീര്‍ച്ചപ്പെടുത്തി ചെയ്തത് പോപ്പുലര്‍ ഫ്രണ്ട് ആണെന്. ഇങ്ങനെയണേല്‍ പോലീസ് ഓഫീസേര്‍സ് ആവശ്യമില്ലല്ലോ.. അന്വേഷണവും വേണ്ട. എല്ലാം നിങ്ങള്‍ അങ്ങ് തീരുമാനിച്ചു കൊള്ളുക. കഥക്ക് അല്പം മേമ്പൊടി പോലെ " അല്ലാഹ് അല്ലാഹ് അന്ന് കരഞ്ഞിട്ടും വിട്ടില്ല " എന്ന പ്രയോഗം കണ്ടപ്പോള്‍ " അല്‍ മൊയ്തു " എന്ന ചിത്രത്തിലെ രംഗങ്ങളെ വെല്ലുന്ന പ്രകടനം പോലെ തോന്നി. വാര്‍ത്തകള്‍ കൊടുക്കേണ്ട എന്നല്ല - പക്ഷെ വാര്‍ത്തകള്‍ സത്യസന്ധമായി കൊടുക്കണം.. അല്ലാതെ തനിക്ക്‌ തോന്നിയതല്ല.... പണ്ട് ടി പി യെ കൊന്നപ്പോയും മഷ അല്ലാഹ് കാണിച്ചു എന്‍ ഡി എഫ ന്റെ തലയില്‍ ഇട്ട പോലെ " അല്ലാഹ് അല്ലാഹ് " കാണിച്ചു പോപ്പുലര്‍ ഫ്രണ്ട് ന്റെ തലയില്‍ വെക്കുനതിനു മുന്‍പ്‌ നല്ല ഒരു ന്യൂസ്‌ ടീം ഉണ്ടാക്കി അന്വേഷണാത്മക സമീപനം ഉണ്ടാക്കാന്‍ നോക്ക്.. അല്ലാതെ വാര്‍ത്തകള്‍ പടച്ചു വിടുന്ന പണി ഇനിയെങ്കിലും നിര്‍ത്തിവച്ചു വേറെ പണി നോക്കുക.. 


ഇതാതാസ് കമ്പനി എന്ന പേജ് നീക്കം ചെയ്യാന്‍ സഹായിച്ചവര്‍ക്ക് നന്ദി

കുടുംബ സ്നേഹമുള്ളവരുടെ ഉറക്കം കെടുത്തിയ ആ പേജ് നീക്കം ചെയ്യാന്‍ സഹായിച്ച എല്ലാ പ്രിയ കൂട്ടുകാര്‍ക്കും ഒരായിരം നന്ദി....

അടുത്ത പെണ്‍കുട്ടിയെ കൊലയ്ക്ക് കൊടുക്കാന്‍ "റിസ്വാന നസ്രിന്‍ " - ബ്ലോക്ക്‌ ചെയ്യിക്കുക ഇതിനെയും


പ്രിയ ചങ്ങാതിമാരെ,


ഫേസ്ബുക്കില്‍ "റിസ്വാന നസ്രിന്‍" - Rizwana Nazrin എന്ന പേരില്‍ ഫാന്‍ പേജ് ഉണ്ടാക്കി നൂറുകണക്കിനു മുസ്ലീം സഹോദരിമാരുടെ ഫോട്ടോകള്‍ അതില്‍ പോസ്റ്റ് ചെയ്തു വൃത്തികെട്ട കമന്റ്സ് ഇട്ടു അവരെ അവഹേളിക്കുന്ന ഒരു ഫാന്‍ പേജ് ഉണ്ട്,ആ പേജിനെതിരെ പ്രതികരിക്കാന്‍ നിങ്ങള്‍ ഓരോരുത്തരും തയ്യാറാവുക,സൈബര്‍ സെല്‍ ആ പേജിനെതിരെ നടപടി എടുക്കുന്നതിനുള്ള ശ്രദ്ധയാകര്‍ഷിക്കാന്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്യുക.



August 24, 2013 തുടങ്ങിയ ഈ ഫേസ്ബുക്ക് പേജ് നു ഇതുവരെ 17000+ മേലെ ലൈക്‌ കിട്ടിയിടുണ്ട്. മിക്കവാറും ലൈകും fake account വഴി ആണ് . ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉടന്‍ ഉണ്ടയില്ലേല്‍ വീണ്ടും നമ്മുടെ സഹോദരിമാരുടെ മരണത്തിന് കാരണം ആയി മാറും. ഇതാതാസ് കമ്പനി യെ പൂടിച്ച പോലെ നിങ്ങള്‍ ഇതിനെയും പൂട്ടിക്കുക...

ഇതില്‍ കാണിക്കുന്ന അഡ്രസ്‌ - Nest, Kozhikode, Kerala, India




ഇതുപോലെയുള്ള പേജ് ഉണ്ടാക്കുന്ന സഹോദരന്മാരോട് ഒരു ചോദ്യം.. ഇത് ഇങ്ങനെ ഉണ്ടാകിയത് കൊണ്ട് സാമ്പത്തികമായി യാതൊരു ലാഭവും നിങ്ങള്‍ക്കില്ല.. എന്നിട്ടും എന്തിനു വേണ്ടി നിങ്ങള്‍ ഇത് ചെയ്യുന്നു.. ലൈക്‌ കിട്ടുമ്പോയുള്ള താത്കാലിക സന്തോഷമാണ് ഇതിനു പിന്നില്‍ എങ്കില്‍ തനിക്കും ഒരു അമ്മയുണ്ട് -പെങ്ങളുണ്ട്- ഭാര്യയുണ്ട് എന്ന കാര്യം ഓര്‍ക്കുനത് നല്ലതാണ്... 
ദയവ് ചെയ്തു ഇത് താങ്കള്‍ തന്നെ ഡിലീറ്റ് ചെയ്യുക അല്ലെങ്കില്‍ ഇതിന്റെ ഭവിഷ്യത്തുകള്‍ താങ്കള്‍ തന്നെ അനുഭവിക്കേണ്ടി വരും...തീര്‍ച്ച 



link

Related Posts Plugin for WordPress, Blogger...