Search the blog

Custom Search

ബാബരി ദിനത്തിലെ മുസ്‌ലിം സംഘടനകള്‍

ബാബരി ധ്വംസനത്തിനം നടത്തി സംഘി ഭീകരര്‍ ഇന്ത്യന്‍ മതേതരത്വം തച്ചുടച്ച ഡിസംബര്‍ 6 എന്ന ബാബരി ദിനത്തില്‍ പോപ്പുലര്‍ഫ്രണ്ട്‌,ഇമംസ്‌ കൌണ്‍സില്‍ തുടങ്ങിയ സംഘടനകള്‍ നടത്തിയ ധര്‍ണ തികച്ചും ശ്രദ്ധേയമായി .അവര്‍ നടത്തിയ ധര്‍ണ കൊള്ളേണ്ട ഇടത്ത് തന്നെ കൊണ്ടിട്ടുണ്ട്. അതെ സ്ഥലത്ത് തന്നെ ബാബരി പള്ളി പുനര്‍ നിര്‍മിക്കും എന്ന് അവര്‍ നടത്തിയ പ്രഖ്യാപനം ഇന്ത്യന്‍ സമൂഹത്തിനു പുത്തന്‍ പ്രതീക്ഷ നല്‍കുന്നുണ്ട്.ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിന്റെ അഭിമാനം കാത്തു സൂക്ഷിക്കാന്‍ ഒരു പുത്തന്‍ പ്രസ്ഥാനം ഉണ്ടെന്ന ആഹ്ലാദവും ഉണ്ട്..
പതിറ്റാണ്ടുകളായി മുസ്ലിമുകള്‍ നാഥനായ ദൈവത്തെ സുജൂദ്‌ ചെയ്ത സ്ഥലം ഭരണകൂടത്തിന്റെയും സംഘപരിവാര്‍ ഭീകരരുടെയും കൈകളാല്‍ തകര്‍ത്ത ദിനം. പക്ഷെ ഇത് എന്തിനു വേണ്ടി എന്ന് ഇന്നും ഒരാള്‍ക്കും വ്യക്തമാക്കാന്‍ പറ്റാത്ത ഈ ചതിയെ ന്യയീകരിക്കുന്നതില്‍ മുസ്‌ലിം സമൂഹത്തില്‍ പോലും ആളുകള്‍ ഉണ്ടെന്നത് സങ്കടം ഉണ്ടാക്കുന കാര്യമാണ്. ഇതിന്റെ തെളിവാണ് ഈ കഴിഞ്ഞ ബാബരി ദിനത്തില്‍ എല്ലാവരും ശക്തമായി പ്രതിഷേധ ദിനം ആചരിച്ചപ്പോള്‍ ഇന്ത്യയിലെ മുസ്ലിംകളുടെ പാര്‍ട്ടി എന്ന് സ്വയം പ്രഖ്യാപിച്ച ഇന്ത്യന്‍ യുണിയന്‍ മുസ്‌ലിം ലീഗ് എന്ന കുഞാപ്പയുടെ ലീഗ് പാര്‍ട്ടി ആഘോഷ ദിനം ആയിട്ടാണ് കൊണ്ട് നടന്നത്. ബാന്റ്‌ മേളവും ആഹ്ലാദ പ്രകടനവും ആയി നടന്ന റാലി ആണ് കേരളത്തിലെ ജനം കണ്ടത്. ഇത് പോലെ തന്നെ ആണ് ദുബൈയില്‍ കാന്തപുരത്തിന്റെ കുഞ്ഞുമക്കള്‍ നടത്തിയ സ്റ്റേജ് പ്രോഗ്രാം. ആഘോഷിച്ചും പാട്ട് പാടിയും അവരും ആടി തിമിര്‍ത്തു. എന്തേ സുഹ്രത്തേ നിങ്ങള്‍ പള്ളിയെ മറന്നോ?? ഒരു മഹലില്‍ പെട്ട ഒരു മദ്രസ അടക്കേണ്ടി വന്നാല്‍ ആ മഹലില്‍ പെട്ട എല്ലാവരും കുറ്റക്കാര്‍ ആണെന് ഇസ്ലാം പടിപികുന്നു. അപ്പോള്‍ ഇത്രയും പഴക്കം നിറഞ്ഞ ഇന്ത്യയുടെ ഇസ്ലാമിക ചരിത്രത്തില്‍ ഇടം ഉള്ള ബാബരി പള്ളി നിഷ്കരുണം തകര്‍ത്ത സഘികള്‍ക്ക് എതിരെ ഒരു പ്രസ്താവന പോലും ഇറക്കാന്‍ തയ്യാറല്ലാത്ത ഇവര്‍ " ഇനിയും നിങ്ങള്ക്ക് ഈ പള്ളി മറക്കാന്‍ ആയില്ലേ " എന്ന് ചോദിക്കുമ്പോള്‍ കൊള്ളുന്നത്‌ ഇന്ത്യയുടെ മതെതരത്വതെയും ഇസ്ലാമിനെയും ആത്മാര്‍ഥമായി സ്നേഹിക്കുന്ന ഇന്ത്യയിലെ മുസ്ലിമിന്റെ ചങ്കില്‍ ആണ്. കാരണം അവര്‍ ഇത്രയും കാലം വിശ്വസിച്ച ഇവരെ പോലെ ഉള്ള രാഷ്ട്രീയക്കാരും മത സംഘടനകളും ഇവരെ യഥാര്‍ത്ഥത്തില്‍ ചതിക്കുകയാണ് എന്ന് അറിയുമ്പോള്‍ ഉണ്ടാകുന്ന സങ്കടം. മാറുക നിങ്ങള്‍.... അല്ലെങ്കില്‍ നിങ്ങളെ ജനങ്ങള്‍ അവരുടെ മനസ്സില്‍ നിന്നും മാറ്റി നിര്‍ത്തും എന്ന് തീര്‍ച്ച ...

നിയമസഭ തിരഞ്ഞെടുപ്പ്:കോൺഗ്രസ്സ്‌ പാഠമുൾകൊള്ളണം....കുഞ്ഞാപ്പ - ഈ പറഞ്ഞത്‌ കുഞ്ഞാപ്പയുടെ പാർട്ടിക്കും ബാധകമല്ലെ?!!!



 നിയമസഭ  തിരഞ്ഞെടുപ്പിൽ നിന്ന് കോൺഗ്രസ്സ്‌ പാഠമുൾകൊള്ളണം....കുഞ്ഞാപ്പ....അല്ല ഈ പറഞ്ഞത്‌ കുഞ്ഞാപ്പയുടെ പാർട്ടിക്കും ബാധകമല്ലെ?
*********************************************************************************



ഇന്നലെ പുറത്ത്‌ വന്ന നിയമസഭ  റിസൾട്ടിൽ കോൺഗ്രസ്സ്‌ പാഠം പടിക്കണം എന്ന കുഞ്ഞാപ്പയുടെ ഉപദേശം ഇന്ന് മലയാളത്തിൽ ഇറങ്ങിയ എല്ലാ പത്രങ്ങളും അതീവ്വ പ്രാധാന്യതേടെ നൽകുന്നത്‌ കണ്ടു... കുഞ്ഞാപ്പയുടെ സംസാരം കണ്ടാൽ തോന്നും ലീഗ്‌ മൽസരിച്ച സീറ്റിൽ എല്ലാം വിജയിച്ചിരിക്കുകയാണെന്ന്.......


ബംഗാളിൽ മുസ്ലിം ലീഗിന്ന് ഒരു കാലത്ത്‌ 7 എം.എൽ.എ മാരും മന്ത്രിമാരും ഉണ്ടായിരുന്നു...ലീഗ്‌ അവിടെ പ്രവർത്തനം അവസാനിപ്പിച്ചിട്ട്‌ 40 വർഷത്തിൽ അതികമായി..എന്തു കൊണ്ട്‌ കോൺഗ്രസ്സ്‌ നെ ഉപദേശിച്ച കുഞ്ഞാപ്പ ബംഗാളിലെ ലീഗ്‌ നെ മറന്നു...മുർഷിദാബാദ്‌ മണ്ടലത്തിൽ നിന്ന് ലീഗ്‌ പ്രതിനിധി ലോകസദ യിലെക്ക്‌ പോയ കാലം ഉണ്ടായിരുന്നു...എന്ത്‌ കൊണ്ട്‌ പിന്നീട്‌ വന്ന തിരഞ്ഞെടുപ്പുകളിൽ ലീഗ്‌ പാഠമുൾകൊണ്ടില്ല? 


അസ്സാം.കർണ്ണാടക,തമിഴ്‌നാട്‌,പുതുച്ചേരി,മഹാരാഷ്ട്ര, ഡെൽഹി,ഉത്തർപ്രദേശ്‌..തുടങ്ങിയ സ്ഥലങ്ങളിൽ ജനപ്രതിനിധികൾ ഉണ്ടായിരുന്ന ലീഗ്‌ 65 വർഷം കൊണ്ട്‌ എങ്ങി നെ മലപ്പുറത്ത്‌ എത്തി എന്ന് പഠിക്കണ്ടെ മിസ്റ്റർ കുഞ്ഞാപ്പ...


അധികാരവും, സമ്പത്തും ധാരാളം ഉണ്ടായിട്ടും ഇന്നലെ വന്ന എസ്‌.ഡി.പി.ഐ ക്ക്‌ ലഭിക്കുന്ന സ്വീകാര്യത പോലും എന്ത്‌ കൊണ്ട്‌ നമുക്ക്‌ ലഭിക്കുന്നില്ല എന്ന് പഠിക്കണ്ടെ? കർണ്ണാടകയിൽ 5 മണ്ടലത്തിൽ മൽസരിച്ചിട്ട്‌ കിട്ടിയത്‌ വെറും 1280 വേട്ട്‌ അത്‌ എന്ത്‌ കൊണ്ട്‌ എന്ന് ലീഗ്‌ ഏതെങ്കിലും കമ്മിറ്റിയിൽ ചർച്ച ചൈതിട്ടുണ്ടേ? അവസാനം ഇതാ ലീഗ്‌ ദേശീയ പ്രസിഡന്റ്‌ ന്റെ സ്വന്തകാരൻ മുസ്ലിം ഭൂരിപക്ഷ മണ്ടലമായ ഒക്ല
യിൽ മൽസരിച്ചിട്ടും കിട്ടിയത്‌ 270 വേട്ട്‌.. 65 വർഷത്തെ ചരിത്രം പറയാനുള്ള ഒരു പാർട്ടി,എം.എൽ.എ മാരും,മന്ത്രിമാരും,ഒരു കേന്ദ്ര മന്ത്രിയും ഉണ്ടായിട്ട്‌ എന്ത്‌ കൊണ്ട്‌ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ പോലും ബി.ജെ.പി ക്ക്‌ പുറകിൽ വരുന്നു കുഞ്ഞാപ്പയും പരിവാരങ്ങളും ചിന്തിച്ച്‌ കാണില്ല..


ലീഗ്‌ കാരെ ഷിഹാബ്‌ തങ്ങളുടെ ഫോട്ടോ വെച്ച്‌ വോട്ടു തട്ടുന്ന പരിപാടി കേരളത്തിനു പുറത്തു ചിലവാവില്ല...കുഞ്ഞാപ്പയും പരിവാരങ്ങളും ലീഗ്‌ ന്റെ ചരിത്രത്തിൽ നിന്ന് പാഠമുൾകൊണ്ടില്ലായങ്കിൽ മലപ്പുറത്തെ ലീഗ്‌ ബംഗാളിലെ ലീഗ്‌ ആവാൻ അധിക കാലം കാത്തിരിക്കേണ്ടി വരില്ല ...

post courtesy : Muhammed Shereef Thanikkodan

ശിയാക്കളുടെ വഴി സ്വീകരിച്ച കേരള സുന്നി

19.കാഴ്ചയുള്ളവനും ഇല്ലാത്തവനും തുല്യരല്ല. 
20.ഇരുളും വെളിച്ചവും സമമല്ല. 
21.തണലും വെയിലും ഒരുപോലെയല്ല. 
22.ജീവിച്ചിരിക്കുന്നവരും മരിച്ചവരും സമമാവുകയില്ല. 
തീര്ച്ചയായും അല്ലാഹു അവനിച്ഛിക്കുന്നവരെ കേള്പ്പി്ക്കുന്നു. കുഴിമാടങ്ങളില്‍ കിടക്കുന്നവരെ കേള്പ്പിുക്കാന്‍ നിനക്കാവില്ല. (35 .aL Fathir 19:22)"


Congratulations Mr. Mohammed Shafi , kotta,Rajasthan.

ഇതൊരു നല്ല തുടക്കമാവട്ടെ ..............................

വര്ഗീയത തുപ്പുന്ന ശംഖു പരിവാരത്തിനും......
അഴിമതിയിൽ മുങ്ങിയ കൊണ്ഗ്രസിന്നും ഒരു ബതലായി ഇന്ത്യയിൽ ഒരു പുത്തൻ കാറ്റ് ആഞ്ഞു വീശട്ടെ .......!!!!



രാജസ്ഥാനിൽ SDPI ക്ക് മികച്ച നേട്ടം
ആദ്യ തെരഞ്ഞെടുപ്പിൽ നേടിയത് 13545
രാജസ്ഥാന്‍ കോട്ട ാര്‍ത്തില്‍ മൂന്നാം സ്ഥാം എസ്.ഡി.പി.ഐ സ്ഥാാര്‍ത്ഥിയ്ക്ക്
: രാജസ്ഥാന്‍ കോട്ട ാര്‍ത്ത് ിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാം എസ്.ഡി.പി.ഐ സ്ഥാാര്‍ത്ഥിക്ക്. രാജസ്ഥാന്‍ സംസ്ഥാ പ്രസിഡന്റ് മുഹമ്മദ് ഷാഫിയാണ് ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും മുതിര്‍ന്ന തോക്കള്‍ക്കെതിരെ ജവിധി തേടിയത്. ബി.ജെ.പി സ്ഥാാര്‍ത്ഥി 14861 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയിച്ചത്. അതേസമയം 13545 വോട്ടുകള്‍ ടിേ ിര്‍ണായക സ്വാധീം എസ്.ഡി.പി.ഐയ്ക്ക് ഉറപ്പിക്കാായി. ആദ്യമായാണ് എസ്.ഡി.പി.ഐ സ്ഥാാര്‍ത്ഥി ഇവിടെ മത്സരിക്കുന്നത്. ജങ്ങളില്‍ ിന്ന് ല്ല പ്രതികരണമാണ് എസ്.ഡി.പി.ഐയ്ക്ക ലഭിച്ചത്. അഞ്ചു വര്‍ഷം കൂടുന്നതിനുസരിച്ച് രാജസ്ഥാില്‍ കോണ്‍ഗ്രസും ബി.ജെ.പിയും മാറി മാറി ഭരണത്തിലിരുന്നിട്ടും യാതൊരു വികസവും ഈ മണ്ഡലത്തില്‍ ഉണ്ടായിട്ടില്ല. വരും കാലങ്ങളില്‍ രാജസ്ഥാില്‍ എസ്.ഡി.പി.ഐയ്ക്ക് രാഷ്ട്രീയ സ്വാധീമുണ്ടാക്കാാകുമെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍

അതിരുകടന്ന ക്രൂരത


അബ്ദുല്‍ നാസര്‍ മഅദനിയോട് കര്‍ണാടക സര്‍ക്കാര്‍ കാണിക്കുന്ന ഈ ക്രൂരത സഹിക്കാന്‍ പറ്റുന്നതല്ല .സുപ്രിം കോടതി നിര്‍ദേശപ്രകാരം മണിപ്പാല്‍ ആശുപത്രിയില്‍ പതിമൂന്നു ദിവസം വൈകിയാണ് മഅദനിയെ പ്രവേശിപ്പിച്ചത് .ഇപ്പോള്‍ ഒരായ്ഴ്ചത്തെ ചികിത്സപോലും നല്‍കാതെ സുപ്രിംകോടതി വിധി കാറ്റില്‍ പറത്തിക്കൊണ്ട് മഅദനിയെ ജയിലിലേക്ക് തന്നെ മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു . ബ്രിട്ടീഷ് ഭരണകാലത്തെ ഓര്‍മിപ്പിക്കും വിധമാണ് നിരപരാതിയായ ഒരു ഇന്ത്യന്‍ പൌരനോട്‌ കര്‍ണാടക സര്‍ക്കാര്‍ പെരുമാറികൊണ്ടിരിക്കുന്നത് .ഈ അനീതിക്കെതിരെ ജനകീയ ശബ്ദം ഉയരേണ്ടതുണ്ട്,ആരൊക്കെയോ ഈ ക്രൂരതക്ക് പിന്നില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്നു.അവരുടെ തനി നിറം പൊതുജനം അറിയേണ്ടതുണ്ട് .നിരപരാതിയായ ഒരു മനുഷ്യനോട് ഇനിയും ക്രൂരത കാണിക്കാന്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ ഒരിടം പോലും ആരോഗ്യത്തോടെ നിലവിലില്ല .മുംബൈ സ്ഫോടന കേസില്‍ കോടതി അഞ്ചു വര്‍ഷത്തെ തടവിനു ശിക്ഷിച്ച സഞ്ജയ്‌ ദത്തിന് കോടതി നാല് മാസത്തിനുള്ളില്‍ അനുവധിച്ഛത് രണ്ടു മാസത്തെ പരോള്‍ (ഇപ്പോളും ഇയാള്‍ പരോളില്‍ പുറത്താണ് ) ഒരു തെറ്റും ഈ നിമിഷം വരെ തെളിയിക്കാന്‍ കോടതികള്‍ക്കോ സര്കാരിനോ കഴിഞ്ഞിട്ടില്ലാത്ത മഅദനിക്ക് പരോള്‍ പോയിട്ട് മതിയായ ചികിത്സ പോലും നല്‍കാതെ കൊല്ലാകൊല ചെയ്യുമ്പോള്‍ പ്രതികരിക്കേണ്ടത് ഓരോ ഇന്ത്യന്‍ പൌരന്റെയും കടമയല്ലേ സുഹ്രത്തുക്കളെ!!!!! ജാതിയോ മതമോ നോക്കാതെ എന്നും സത്യത്തിനും നീതിക്കും വേണ്ടി ആരെയും ഭയപ്പെടാതെ നിലകൊണ്ടതിന്റെ പേരിലാണ് മഅദനി ഈ തീരാ ദുരിതം അനുഭവിക്കുന്നത്!! അദ്ദേഹത്തിനും കുടുംബമുണ്ട് മക്കളുണ്ട് മാതാപിതാക്കലുണ്ട് വര്‍ഷങ്ങളായി അവരെല്ലാം അനുഭവിക്കുന്ന മാനസിക വിഷമങ്ങള്‍ ഇവിടെ വിവരിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ്. പിതാവ് ജീവിച്ചിരുന്നിട്ടും ആ പിതാവിന്റെ വാല്സല്യമില്ലാതെ അനാതരെപ്പോലെ വളരേണ്ടി വന്ന മക്കള്‍ ,ഭര്‍ത്താവ് ജീവിച്ചിരിക്കെ വിധവയായി ജീവിക്കുന്ന ഭാര്യ ,വാര്‍ധക്യ കാലത്ത് തങ്ങള്‍ക്ക് കൂട്ടാകേണ്ട മകനെ ഒരു നോക്ക് കാണാന്‍ കാത്തിരിക്കുന്ന അസുഖ ഭാതിതരായ മാതാപിതാക്കള്‍ ..കഴിഞ്ഞ പതിമൂന്നു വര്‍ഷമായി ജയിലില്‍ കിടക്കുന്ന ഇദ്ദേഹത്തിന്റെ പേരില്‍ ഇന്നേ വരെ ഒരു കോടതിയിലും ഒരു കേസ് പോലും തെളിയിക്കപ്പെട്ടിട്ടില്ല . അത് കൊണ്ട് തന്നെ മഅദനിയുടെ മോചനത്തിനായി പൊതു ജനങ്ങളുടെ സഹായ സഹകരണം ഞങ്ങള്‍ തേടുകയാണ് .ഈ സന്ദേശം പരമാവതി ആളുകളിലെക്കെത്തിച്ച് ഒരു വലിയ ദൌത്യത്തിന് ,ഒരു നിരപരാതിയുടെ മോചനത്തിന് ഞങ്ങളോട് സഹകരിക്കണമെന്ന് എല്ലാ പ്രിയ ജനങ്ങളോടും ഞങ്ങള്‍ അഭ്യാര്‍ത്തിക്കുകയാണ് .നമ്മുടെ ഒന്നിച്ചുള്ള സ്വോരം കേള്‍ക്കാതിരിക്കാന്‍ ഒരു ഭീകര ഭരണകൂടത്തിനും കഴിയില്ല ഒരിക്കലും .

link

Related Posts Plugin for WordPress, Blogger...