Search the blog

Custom Search

തിരഞ്ഞെടുപ്പ്‌ കഴിയാന്‍ കാത്തു നിന്നതോ ഈ മൂരികള്‍

എന്താടോ താനൊന്നും നന്നാവാത്തത്??? പറഞ്ഞിട്ട് കാര്യമില്ല . എന്തിന്റെയോ വാല്‍ പന്തീരായിരം കൊല്ലം പി.വി.സി കുഴലില്‍ ഇട്ടാലും നിവരില്ല എന്നാണല്ലോ.. പാവപ്പെട്ട ജനത്തിന്റെ ഉന്നമനത്തിനുവേണ്ടി പിന്നോക്കക്കാരുടെ ഉന്നമനത്തിനായി എന്ന മുദ്രാവാക്യം ഏറ്റെടുത്ത്‌ ചിലരെങ്കിലും ഇറങ്ങിയപ്പോള്‍ അവരെ ജനം സ്വീകരിക്കുന്നുണ്ട് എന്ന ബോധം വന്ന ചിലര്‍ക്ക് ഇളകിയ ഹാല്‍ - അതാണ്‌ നമ്മള്‍ കേരളത്തില്‍ രണ്ടു ദിവസമായി കണ്ടത്. എന്തിനെന്നില്ലാതെ തുടങ്ങിയ അക്രമം അതിന്റെ തോത് വര്‍ദ്ധിപ്പിക്കാന്‍ കടകമ്പോളങ്ങള്‍ തീയിട്ടു നശിപിക്കുകയും വാഹനങ്ങള്‍ തല്ലി തകര്‍ക്കുകയും ചെയ്യുന്നത് എന്തിനു വേണ്ടി. ഈ പോക്ക് എങ്ങോട്ട് ?? സാധാരണക്കാരന്‌ വേണ്ടി പ്രവര്‍ത്തിക്കാന്‍ ഈ സമൂഹത്തില്‍ വിലക്കുണ്ടോ?? നിങ്ങളുടെ പണക്കാരായ നേതാക്കന്മാര്‍ക്ക് വേണ്ടി നിങ്ങള്‍ എന്തിനു സ്വയം നശിക്കുന്നു.. ചിന്തിക്കൂ സുഹ്രത്തെ .... മനസ്സിലാക്കൂ സഹോദരന്മാരെ .... 

എസ്.ഡി.പി.ഐയെ അടിച്ചൊതുക്കും:മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ്‌ 
-കെ എം സൂപി. 

ഇതെന്താണ് - ഇന്ത്യയില്‍ ഇപ്പോയും ബ്രിട്ടീഷ്‌ ഭരണമാണോ അടിച്ചൊതുക്കാന്‍??? 


മൊട്ടാമ്പ്രത്ത് SDPI പ്രവര്‍ത്തകനായ തൌഫീക്കിന്റെ ഗാര്‍മെന്റ്സ് ഷോപ്പ് ഇന്നലെ രാത്രി അക്രമികള്‍ തീ വെച്ച് നശിപ്പിച്ചു. ഷോപ്പ് പൂര്‍ണ്ണമായും കത്തി നശിച്ചു. സംഭവത്തിനു പിന്നില്‍ ആരാണെന്ന് ഇതുവരെ വ്യക്തമല്ലെങ്കിലും ലീഗ് പ്രവര്‍ത്തകരിലേക്കാണ് സംശയം നീളുന്നത്. ഒരു വര്ഷം മുന്‍പ് ഇതേ ഷോപ്പ് തീ വെച്ച് നശിപ്പിക്കാനുള്ള ശ്രമം ഉണ്ടായിരുന്നു. ലീഗ്കാരായിരുന്നു അന്നത്തെ സംഭവത്തിനു പിന്നില്‍ . തൊട്ടടുത്തെ ലീഗ് പ്രവര്‍ത്തകന്‍ സതാരിന്റെ പെയിന്റു കടയും ഇന്നലെ രാത്രി തീവെച്ചു നശിപ്പിക്കപ്പെട്ടു . രണ്ടു സംഭവത്തിനു പിന്നിലും ആരെന്നു വ്യക്തമല്ല. ഇലക്ഷന്‍ കഴിഞ്ഞു കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ് കേന്ദ്രീകരിച്ചു ആരംഭിച്ച സംഘര്‍ഷം സമാധാനം നിലനില്‍കുന്ന മാടായി പ്രദേശത്തേക്ക് വ്യാപിപ്പിക്കാനുള്ള ചില അക്രമികളുടെ ശ്രമത്തിന്റെ ഭാഗമാണിതെന്ന് കരുതുന്നു .
പത്താം തിയ്യതി വോട്ടെടുപ്പ് ദിവസം കള്ളവോട്ട് തടഞ്ഞു എന്നാരോപിച്ച് SDPI പ്രവര്‍ത്തകനായ ഫസലിനെ നിരവധി ക്രിമിനല്‍ കേസിലെ പ്രതിയായ കപ്പാലം മക്കി ഷബീറിന്റെ നേതൃത്വത്തില്‍ മാരകമായി അക്രമിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫസല്‍ ഇപ്പോള്‍ മംഗലാപുരത്താണ്‌. അന്ന് രാത്രി തന്നെ ഒരു പ്രകോപനവും ഇല്ലാതെ കപ്പാലത്തെ SDPI ഓഫീസ് ആക്രമിച്ച ലീഗുകാര്‍ ഓഫീസ് മുഴുവര്‍ അടിച്ചു തകര്‍ത്തു തീവെച്ച് നശിപ്പിച്ചിരുന്നു. പിറ്റേ ദിവസങ്ങളിലായി പല SDPI പ്രവര്‍ത്തകരുടെയും വീടിനു നേരെ കല്ലേറുണ്ടായി. സിപിഎം പ്രവര്‍ത്തകരുടെ കട വീടുകള്‍ ഓഫീസുകള്‍ എന്നിവ ആക്രമിക്കപ്പെട്ടു. എല്ലാത്തിന്റെയും പിന്നില്‍ ലീഗ്മി പ്രവര്‍ത്തകരായിരുന്നുനിഞ്ഞാന്ന് രാത്രി തളിപ്പറമ്പിലെ ലീഗ് മണ്ഡലം ഓഫീസ് അജ്ഞാതാര്‍ അക്രമിച്ചിരുന്നു. അതിനെതിരെ ഇന്നലെ ലീഗ് നടത്തിയ പ്രകടനത്തിനിടെ തളിപ്പറമ്പിലെ ഇരുപതോളം കടകള്‍ ആക്രമിക്കപ്പെട്ടു . നാല് SDPI പ്രവര്‍ത്തകരെയും ആക്രമിച്ചു. തളിപ്പറമ്പില്‍ നിരോധനാജ്ഞ തുടരുകയാണ് . അപ്പോഴാണ്‌ അക്രമം വ്യാപിപ്പിക്കാനുള്ള ശ്രമം നടന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.

link

Related Posts Plugin for WordPress, Blogger...