Search the blog

Custom Search

ചിന്തിക്കാത്ത " വിചിന്തനം " - ചീന്തി കീറാന്‍ ആയിടുണ്ട്..

posted by 
Beemapally Beemapallyblog

ഇസ്ലാമിലെ ജിഹാദും ഭരണ രാഷ്ട്രീയ വ്യവസ്ഥയും എന്താണെന്നും അതെന്തിനാണെന്നും ഇതുവരെ മനസ്സിലാകാത്തവർ ആരെന്നെ ചോദ്യത്തിന്റെ മറുപടി അത് കേരളത്തിലെ ചില മുസ്ലിം സംഘങ്ങൾ എന്നു തന്നയാണ്.
കേരള മുസ്ലിങ്ങളിലെ അപാര ഇസ്ലാം സ്നേഹികളായ ഒരു സംഘത്തിന്റെ മുഖപത്ര ലേഖനമാണീ പോസ്റ്റിലെ പടം. ആ സംഘത്തിലുള്ളവര്‍ നയിക്കുന്നതു മാത്രമാണിസ്ലാം. അതിനാൽ അവർ തീവ്രവാദ വിരുദ്ധരും അവരെ എതിർക്കുന്നവർ തീവ്രവാദികളോ ശിർക്കന്മാരോ അവരെ പിന്തുണക്കുന്നവരോ ആണെന്നാണ് അവരുടെ സിദ്ധാന്തം.
കേരള മുസ്ലിങ്ങളില്‍ അധികവും വളരെ പാവങ്ങളായതിനാല്‍ അവരെ തീവ്രവാദിയെന്നോ അതിനെ പിന്തുണക്കുന്നവരെന്നൊ റോഡുവക്കിൽ നിന്നോന്നാരെങ്കിലും തമാശയായിട്ടെങ്കിലുമൊന്നു മൂളിയാൽ മതി പെട്ടന്നവരുടെ ശരീരം വിയർക്കുകയും അത് "ഞമ്മളല്ല"ന്ന്‌ കാണിക്കാന്‍, തീവ്രവാദിയെന്നും ഭീകരവാദിയെന്നും സാമ്രാജ്യത്വം ലേബൽ പതിച്ചു നൽകിയ, മതത്തിന്റെ അനുവദനീയതയിൽ പോലും നടക്കുന്ന സകല സ്വതന്ത്ര പോരാട്ടങ്ങളെയും അതിനു നേതൃത്വം നൽകുന്ന പോരാളി സംഘങ്ങളെയുംവരെ പ്രതിസ്ഥാനത്തു നിർത്തി, വിചാരണ കാമ്പയിനുകളെ കൊണ്ട് മലയാളക്കരയെതന്നെ മലീനസമാക്കിക്കളയും ഇത്തരം ഭക്തിപ്രസ്ഥാനങ്ങൾ...
ഈ ചങ്ങാതിമാരുടെ കാഴ്ച്ചയിൽ ഇന്നലെവരെ കൂടെയുണ്ടായിരുന്ന സഹയാത്രികന്റെ ഇന്നത്തെ പ്രാർത്ഥന നിഷിദ്ധമാക്കലും അവനെ പള്ളികളിൽകയറിപ്പോലും പരിക്കേൽപ്പിക്കുന്നതുമാണ് ഇസ്ലാമിലെ ജിഹാദ്. അതാണവർ പഠിച്ച ബദറുകളുടെ ആധുനിക രൂപം..
ഹമാസെന്ന ചെറുത്തു നിൽപ്പ് സംഘം അധിനിവേശം ജീവിത നിയോഗമാക്കിമാറ്റിയ ഇസ്രയേൽ ഫാസിസ്റ്റ്കളുടെ ക്രൂരതക്കിരയായ ഫലസ്തീൻ മക്കളുടെ കണ്ണുനീരിന്റെ പിറവിയാണെന്നു അറിയാത്തവരല്ല കേ
രളത്തിലെ ഈ മുസ്ലിം ഗ്രൂപ്പ്. സമാധാനത്തിന്റെ ഒലിവിലയേന്തിയ കൈകളിൽ കരിങ്കൽച്ചീളുകൾ വന്നതും അത് നിറതോക്കുകളും മിസൈലുകളുമാക്കി മാറ്റേണ്ടി വന്നതും എന്തിനെന്നുള്ള 'സ്വഹീഹും' അവർക്കറിയാഞ്ഞിട്ടല്ല..
അമേരിക്കൻ സാമ്രാജ്യത്വം കണ്ണുരുട്ടുമ്പോൾ വാർന്നുപൊകുന്ന ഇസ്ലാമിക ചെറുത്തുനിൽപ്പ് ചരിത്രങ്ങളുടെ 'അറബുതമ്പുരാക്കൻ' മാതൃകകൾ കേരളമുസ്ലിം യവ്വനങ്ങളിലും പറിച്ചു നടാനാണ് ഇത്തരം മത ഗ്രൂപ്പുകളുടെ ശ്രമമെങ്കിൽ തിരസ്കരിക്കപ്പെടുന്നത് അശരണർക്കും അടിച്ചമർത്തപ്പെടുന്നവർക്കും വേണ്ടി ശബ്ദിക്കാനുള്ള, അടിമത്വത്തെ ചെറുക്കാനുള്ള വേദ ഗ്രന്ഥത്തിലെ പേജുകൾ തന്നയാണ്.
കണ്ടാല്‍ പരസ്പരം സലാം പറയുകയോ നമസ്കാരത്തില്‍ കൈ പൊക്കിളിനടിയിലാണോ നെഞ്ചിനുമുകളിലാണോ കെട്ടേണ്ടതെന്ന്‌ ഓലകള്‍ തപ്പിനടന്ന്‌ തര്‍ക്കിക്കുന്നവർക്ക് നിലനിൽപ്പിനായുള്ള ഒരു ജനതയുടെ പോരാട്ടവും ഗാസയുടെ ധീരന്മാരും വെറും തമാശയും പള്ളിമുറ്റത്തെ സ്റ്റേജ് തർക്കത്തിനും സമാനമായിരിക്കാം...പക്ഷെ അവർ തർക്കിക്കുന്ന ജിന്നുകളുടെ ബാത്ത്‌ റൂമിലെ സാന്നിധ്യത്തെക്കുറിച്ചുള്ള അവമതിയെക്കാൾ, ഗാസയുടെ ബാല്യങ്ങളെ ചെറുത്തു നിൽക്കാൻ പഠിക്കുന്ന പോരാട്ടത്തിന്റെ ഇസ്ലാമിനു തന്നുയാണ് നാളത്തെ ഭാവി...!!

യുകതിവാദികളുടെ പേടി സ്വപ്നമാകുന്ന ബ്ലോഗ്‌ - വായിക്കുക

ബ്ലോഗിങ്ങ് അല്ലേല്‍ ബ്ലോഗ്ഗര്‍ എന്നതു എങ്ങനെയൊക്കെ ഉപയോഗിക്കാം.. ചിലര്‍ അത് സ്വന്തം കാര്യങ്ങള്‍ക്കു ഉപയോഗിക്കുന്നു.. ചിലര്‍ അത് ബിസ്നെസ്സ് നു വേണ്ടി ഉപയോഗിക്കുന്നു.. ചിലര്‍ അത് ചീത്ത കാര്യങ്ങള്‍ക്ക്ക് വേണ്ടി ഉപയോഗിക്കുന്നു... എന്നാല്‍ ഇവിടെ ഒരു കൂട്ടം ചെറുപ്പക്കാര്‍ ചേര്‍ന്ന് ഒരു ബ്ലോഗ്‌ എങ്ങനെ ഇസ്ലാമിന്റെ ആശയങ്ങള്‍ക്കും അതിനെ ഒരു സംവാദ വേദിയും ആക്കി മാറ്റം എന്ന് ചിന്തിക്കുന്നു. അതിലൂടെ പല യുക്തിവധികളുടെയും കപട വിശ്വാസികളുടെയും കള്ളത്തരവും മറ്റും വ്യക്തമായി കാണിച്ചു കൊണ്ട് ജനങ്ങളില്‍ അവര്‍ ഉണ്ടാക്കുന്ന ഫിത്ന തെളിവ് സഹിതം പുറത്തു കൊണ്ട് വരുന്നു.. ഇല്ലാത്ത ഹദീസും ഇല്ലാത്ത ഇസ്ലാമിക കാര്യങ്ങളും പറഞ്ഞു എങ്ങനെയെങ്കിലും ഇസ്ലാമിനെയും മുസ്ലിമിനെയും അപമാനിക്കാനും കളിയാക്കാനും ശ്രമിക്കുന്നവരെ വെളിച്ചത്ത് കൊണ്ട് വരാനും ഈ ബ്ലോഗ്‌ സഹായിക്കുന്നു.. ഈ ബ്ലോഗ്ഗിന്റെ ഭാഗമായിട്ടുള്ളവര്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു ...

ഇതോടൊപ്പം അവരുടെ ചില ബ്ലോഗ്‌ പോസ്റ്റും ഇവിടെ കൊടുക്കുന്നു.. എല്ലാവരും വായിക്കുക... ഷെയര്‍ ചെയ്യുക...

http://www.islamsamvadam.blogspot.ae/
കൂടുതല്‍ പോസ്റ്റുകള്‍ ഈ ബ്ലോഗ്ഗില്‍ പോയി വായിക്കുക... 


ഇസ്ലാം സംവാദം എന്ന ബ്ലോഗിനെ യുക്തിവാദികള്‍ എന്തിനാണ് ഭയപ്പെടുന്നത് ?

post in facebook by : 




ഈ ബ്ലോഗിനെ യുക്തിവാദികള്‍ എന്തിനാണ് ഭയപ്പെടുന്നത് ?
ഇസ്ലാം സംവാദം (www.islamsamvadam.blogspot.com) എന്ന ബ്ലോഗ്‌ ഇന്നലെ എടുത്തപ്പോള്‍ ഒരു ഞെട്ടിക്കുന്ന മെസ്സേജ് കണ്ടു
Content Warning
Some readers of this blog have contacted Google because they believe that this blog's content is objectionable. In general, Google does not review nor do we endorse the content of this or any blog. For more information about our content policies
" I understand and I wish to continue " എന്ന ലിങ്ക് ക്ലിക്ക് ചെയ്‌താല്‍ മാത്രമേ ബ്ലോഗില്‍ കയറുവാന്‍ പറ്റൂ..a
ഗൂഗളിനു ഈ ബ്ലോഗ്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നു, കുറച്ചു പേര്‍ ശ്രമിച്ചാല്‍ മാത്രം നടക്കുന്നതല്ല ഇപ്പോള്‍ സംഭവിച്ചതെന്ന് ഗൂഗിളിനെ അറിയുന്നവര്‍ക്കൊക്കെ മനസ്സിലാവും. അപ്പോള്‍ ഇതൊരു പ്ലാന്‍ ചെയ്ത റിപ്പോര്‍ട്ടിംഗ് പോലെയാനുള്ളത് !
കാരണം ഈ ബ്ലോഗ്‌ അതികവും ഫെസ്ബൂകില്‍ ആണ് പ്രചാരം കിട്ടല്, അതില്‍ തന്നെ അതികവും free thinkers ഇല്‍ നിന്നും ആയിരിക്കും.. കാരണം അതുമായി ബന്ധപ്പെട്ട പോസ്ടുകാലാണ് അതികവും.
ഇത് ഏതോ ചില യുക്തിവാദികള്‍ ചെയ്തതാണെന്നതില്‍ സംശയമുണ്ടെന്ന് തോന്നുന്നില്ല ! അഭിപ്രായ സ്വാതന്ത്രത്തെ പറ്റി വാ തോരാതെ സംസാരിക്കുന്ന ചിലര്‍ തെന്നെയാണ് അവര്‍ക്കെതിരെ അതേ അഭിപ്രായ സ്വാതന്ത്ര്യം വരുമ്പോള്‍ വെകിളി പിടിക്കുന്നത്.

മതം മാറ്റാന്‍ എന്നും പറഞ്ഞിങ്ങു വന്നാല്‍ .....

 " ഒരു ഹിന്ദു പെണ്‍കുട്ടിക്ക് പകരം 100 മുസ്ലീം പെണ്‍കുട്ടികളെ മതം മാറ്റണമെന്ന് ബിജെപി നേതാവ്‌ " എന്താണ് നേതാവെ !!! നിങ്ങള്‍ക്കൊന്നും വിവരമില്ലേ ?? മതം എന്താ ഇങ്ങനെ ചുമ്മാ മാറാനുള്ള ഉടുപ്പാണോ ?? ഒരു ഹിന്ദുവോ ക്രിസ്ത്യാനിയോ ജൂതനോ ഇസ്ലാമിലേക്ക് തിരിച്ചു വരുന്നത് പ്രേമത്തിലൂടെയോ മറ്റു ചതിയിലൂടെയോ ആയാല്‍ അതിനു യാതൊരു സാധുതയും ഇസ്ലാമില്‍ ഇല്ല. അങ്ങനെ വരു
ന്നവരെ മുസ്ലിം എന്ന് വിളിക്കാനും ഇസ്ലാം അനുവധികുന്നില്ല. കാരണം മുസ്ലിം എന്ന് പറയുന്നത് ഇസ്ലാമിന്റെ എല്ലാ അടിസ്ഥാനങ്ങളും അനുസരിച്ച് വ്യക്തമായി മനസ്സിലാക്കി വരുന്നവരാണ്.  " ആഷ്ഹദു അന്ലാഇലാഹ ഇല്ലല്ലാഹു വ ആഷ്ഹദു അന്ന മുഹമ്മദു റസൂലുള്ള " അള്ളാഹു അല്ലാതെ മറ്റൊരു ഇലാഹ് (ആരാധ്യന്‍ ) ഇല്ല എന്നും മുഹമ്മദ്‌ നബി സ്വ അല്ലാഹുവിന്റെ റസൂല്‍ (പ്രവാചകന്‍ ) ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇതാണ് ശഹാദത്ത് ഖലിമ... ഇതില്‍ അടിയുറച്ചു വിശ്വസിച്ചു ഇസ്ലാമിലേക്ക് വരുന്നവരാണ് മുസ്ലിംകള്‍. അല്ലാതെ " എന്റെ കാമുകനാണ് എനിക്ക് എല്ലാം . അദ്ധേഹത്തെ ഞാന്‍ അതിയായി സ്നേഹിക്കുന്നു എന്നും പറഞ്ഞു ഇസ്ലാമിലേക്ക് കടന്നു വരുന്ന ഒരു പെണ്ണും മുസ്ലിം ആവില്ല.. ഇനി ഏതെന്കിലും പെണ്ണോ ആണോ സത്യം മനസ്സിലാക്കി ഇസ്ലാമിലേക്ക് തിരിച്ചു വരുന്നതാണേല്‍ അവരെ രണ്ടു കയ്യും നീട്ടി സ്വീകരിക്കാന്‍ ഇസ്ലാം തയ്യാറാണ്. അവര്‍ക്ക് വേണ്ട എല്ലാ സംരക്ഷണവും ഇസ്ലാമും മുസ്ലിംകളും നല്‍കും. അതിനു ആര് എതിരായി വന്നാലും. തടയാന്‍ നിങ്ങള്‍ നോകണ്ട. 

ഇനി മുസ്ലിം പെണ്ണിനെ അങ്ങനെ അങ്ങ് മതം മാറ്റി കൊണ്ട് പോകാം എന്ന് ചിന്തിക്കണ്ട. വിവരമില്ലാത്ത ഏതേലും പെണ്ണിനെ വശീകരിച്ചു പ്രേമിച്ചു ആളെ കൂട്ടേണ്ട ഒരു അവസ്ഥയിലാണ് ഹിന്ദു മതം എന്ന് ആരും വിശ്വസിക്കുന്നില്ല. ഇനി ഹിന്ദുത്വര്‍ക്ക് നിങ്ങളുടെ സംഘത്തിലേക്ക് ആളെ കിട്ടാത്ത അവസ്ഥ ഉണ്ടേല്‍ നിങ്ങള്‍ ശ്രമിക്കു . എന്നിട്ട് കൊണ്ട് പോയി കൊള്ളുക. കാരണം മുകളില്‍ പറഞ്ഞ " ആഷ്ഹദു അന്ലാഇലാഹ ഇല്ലല്ലാഹു വ ആഷ്ഹദു അന്ന മുഹമ്മദു റസൂലുള്ള " വിശ്വസിക്കുന്ന ഒരു യഥാര്‍ത്ഥ വിശ്വാസിയേയും നിങ്ങള്‍ക്ക്‌ കിട്ടില്ല. 

സ്കൂള്‍ ചലോ - മഹാരാഷ്ട്ര 2014

പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ തലത്തിൽ നടത്തിവരുന്ന സ്കൂൾ ചലോ പരിപാടിയുടെ ഭാഗമായി പോപുലർ ഫ്രണ്ട് പ്രവർത്തകർ മഹാരാഷ്ട്രയിലേ നന്ദെദ് ജില്ലയിൽ സംഘടിപ്പിച്ച സ്കൂൾ കിറ്റ് വിതരണ പരിപാടി
എല്ലാ വര്‍ഷവും നടത്തുന്ന ഈ മഹത്തായ കര്‍മം മനുഷ്യ സമൂഹത്തിനു തന്നെ മാതൃക ആയി മാറുകയാണ്. പഠനം എന്നത് ജന്മാവകാശം ആണ്..എന്നാല്‍ പല കുട്ടികള്‍ക്കും ഇത് ലഭിക്കുനില്ല. പണം ഇല്ലാത്തതിന്റെ പ്രശ്നത്തില്‍ ഈ ഒരു അവകാശം നഷ്ടമാകുന്ന വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും സഹായകമായി മാറുകയാണ് ഈ സല്‍കര്‍മ്മം .




link

Related Posts Plugin for WordPress, Blogger...