അബ്ദുല്‍ നാസര്‍ മഅദനിയോട് കര്‍ണാടക സര്‍ക്കാര്‍ കാണിക്കുന്ന ഈ ക്രൂരത സഹിക്കാന്‍ പറ്റുന്നതല്ല .സുപ്രിം കോടതി നിര്‍ദേശപ്രകാരം മണിപ്പാല്‍ ആശുപത്രിയില്‍ പതിമൂന്നു ദിവസം വൈകിയാണ് മഅദനിയെ പ്രവേശിപ്പിച്ചത് .ഇപ്പോള്‍ ഒരായ്ഴ്ചത്തെ ചികിത്സപോലും നല്‍കാതെ സുപ്രിംകോടതി വിധി കാറ്റില്‍ പറത്തിക്കൊണ്ട് മഅദനിയെ ജയിലിലേക്ക് തന്നെ മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു . ബ്രിട്ടീഷ് ഭരണകാലത്തെ ഓര്‍മിപ്പിക്കും വിധമാണ് നിരപരാതിയായ ഒരു ഇന്ത്യന്‍ പൌരനോട് കര്‍ണാടക സര്‍ക്കാര്‍ പെരുമാറികൊണ്ടിരിക്കുന്നത് .ഈ അനീതിക്കെതിരെ ജനകീയ ശബ്ദം ഉയരേണ്ടതുണ്ട്,ആരൊക്കെയോ ഈ ക്രൂരതക്ക് പിന്നില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്നു.അവരുടെ തനി നിറം പൊതുജനം അറിയേണ്ടതുണ്ട് .നിരപരാതിയായ ഒരു മനുഷ്യനോട് ഇനിയും ക്രൂരത കാണിക്കാന്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ ഒരിടം പോലും ആരോഗ്യത്തോടെ നിലവിലില്ല .മുംബൈ സ്ഫോടന കേസില്‍ കോടതി അഞ്ചു വര്‍ഷത്തെ തടവിനു ശിക്ഷിച്ച സഞ്ജയ് ദത്തിന് കോടതി നാല് മാസത്തിനുള്ളില്‍ അനുവധിച്ഛത് രണ്ടു മാസത്തെ പരോള്‍ (ഇപ്പോളും ഇയാള്‍ പരോളില്‍ പുറത്താണ് ) ഒരു തെറ്റും ഈ നിമിഷം വരെ തെളിയിക്കാന്‍ കോടതികള്‍ക്കോ സര്കാരിനോ കഴിഞ്ഞിട്ടില്ലാത്ത മഅദനിക്ക് പരോള്‍ പോയിട്ട് മതിയായ ചികിത്സ പോലും നല്‍കാതെ കൊല്ലാകൊല ചെയ്യുമ്പോള്‍ പ്രതികരിക്കേണ്ടത് ഓരോ ഇന്ത്യന്‍ പൌരന്റെയും കടമയല്ലേ സുഹ്രത്തുക്കളെ!!!!! ജാതിയോ മതമോ നോക്കാതെ എന്നും സത്യത്തിനും നീതിക്കും വേണ്ടി ആരെയും ഭയപ്പെടാതെ നിലകൊണ്ടതിന്റെ പേരിലാണ് മഅദനി ഈ തീരാ ദുരിതം അനുഭവിക്കുന്നത്!! അദ്ദേഹത്തിനും കുടുംബമുണ്ട് മക്കളുണ്ട് മാതാപിതാക്കലുണ്ട് വര്‍ഷങ്ങളായി അവരെല്ലാം അനുഭവിക്കുന്ന മാനസിക വിഷമങ്ങള്‍ ഇവിടെ വിവരിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ്. പിതാവ് ജീവിച്ചിരുന്നിട്ടും ആ പിതാവിന്റെ വാല്സല്യമില്ലാതെ അനാതരെപ്പോലെ വളരേണ്ടി വന്ന മക്കള്‍ ,ഭര്‍ത്താവ് ജീവിച്ചിരിക്കെ വിധവയായി ജീവിക്കുന്ന ഭാര്യ ,വാര്‍ധക്യ കാലത്ത് തങ്ങള്‍ക്ക് കൂട്ടാകേണ്ട മകനെ ഒരു നോക്ക് കാണാന്‍ കാത്തിരിക്കുന്ന അസുഖ ഭാതിതരായ മാതാപിതാക്കള്‍ ..കഴിഞ്ഞ പതിമൂന്നു വര്‍ഷമായി ജയിലില്‍ കിടക്കുന്ന ഇദ്ദേഹത്തിന്റെ പേരില്‍ ഇന്നേ വരെ ഒരു കോടതിയിലും ഒരു കേസ് പോലും തെളിയിക്കപ്പെട്ടിട്ടില്ല . അത് കൊണ്ട് തന്നെ മഅദനിയുടെ മോചനത്തിനായി പൊതു ജനങ്ങളുടെ സഹായ സഹകരണം ഞങ്ങള്‍ തേടുകയാണ് .ഈ സന്ദേശം പരമാവതി ആളുകളിലെക്കെത്തിച്ച് ഒരു വലിയ ദൌത്യത്തിന് ,ഒരു നിരപരാതിയുടെ മോചനത്തിന് ഞങ്ങളോട് സഹകരിക്കണമെന്ന് എല്ലാ പ്രിയ ജനങ്ങളോടും ഞങ്ങള്‍ അഭ്യാര്‍ത്തിക്കുകയാണ് .നമ്മുടെ ഒന്നിച്ചുള്ള സ്വോരം കേള്‍ക്കാതിരിക്കാന്‍ ഒരു ഭീകര ഭരണകൂടത്തിനും കഴിയില്ല ഒരിക്കലും .
നിങ്ങള്‍ കാണുന്നത് മറ്റൊരു കോണിലൂടെ നോക്കുന്നവന് ഞാന്‍
Search the blog

Custom Search
കുറ്റിപ്പുറത്തെ വിജയം ആവേശകരം - തുടര്‍ വിജയങ്ങള്‍ ഉടന്‍ !!!!
കുറ്റിപ്പുറത്ത് ദേശീയ പാത സർവേ നടപടികൾ നിർത്തിവെച്ചു.
എസ്.ഡി.പി.ഐ യുടെയും വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും ആഭിമുഖ്യത്തില്‍ ഉള്ള ആക്ഷൻ കൌണ്‍സിലിന്റെ നേതൃത്തത്തിൽ നാട്ടുകാർ നടത്തിയ പ്രതിഷേധത്തെ തുടർന്നാണ് നടപടികൾ നിർത്തിവെച്ചത്..
എസ്.ഡി.പി.ഐ യുടെയും വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും ആഭിമുഖ്യത്തില്‍ ഉള്ള ആക്ഷൻ കൌണ്‍സിലിന്റെ നേതൃത്തത്തിൽ നാട്ടുകാർ നടത്തിയ പ്രതിഷേധത്തെ തുടർന്നാണ് നടപടികൾ നിർത്തിവെച്ചത്..
സന്ഘിയുടെ "കൊമ്പ്" ഒടിക്കാന്‍ നെഞ്ചുരപ്പുള്ള ഉദ്യോഗസ്ഥര്‍ ആരേലും ഉണ്ടോ ???

Post courtesy : Sadakkath Kaify
ഹേമന്ത് കര്കരയെ കൊന്നതാര് ?? എന്തിനു ???
ഹേമന്ത് കര്‍ക്കരെ; രാജ്യം മറന്ന വീര പുത്രന്

(കടപ്പാട്: Media next)
തിരിച്ചടിച്ചാല്‍ രക്ഷപ്പെടുമോ??? ദയവായി വഞ്ചിതരാകാതിരിക്കൂ

from the Facebook friend.......
‘ഒരു മോഷ്ടാവ് നമ്മോട് എടി എമ്മില്‍ നിന്ന് പണം എടുത്തു നല്കാന് ആവശ്യപ്പെട്ടാല്‍ എതിര്ത്തുനില്ക്കാന് ശ്രമിക്കരുത്, കാരണം അയാള്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്ന് നമുക്ക് അറിയില്ല. അതുകൊണ്ട് എ ടി എംമ്മില്‍ പിന് നമ്പര്‍ കൊടുക്കുമ്പോള്‍ തലതിരിച്ച്കൊടുക്കുക. (ഉദാ: നിങ്ങളുടെ പിന് നമ്പര്‍ 1234 ആണെങ്കില്‍ 4321 എന്ന് കൊടുക്കുക). അപ്പോള്‍ മെഷീനില്‍ നിന്ന് പണം വരുമെങ്കിലും അത് പകുതി വന്ന് നില്ക്കും മാത്രമല്ല മെഷീന് തന്നെ പോലീസിനെ വിവരം അറിയിച്ചുകൊള്ളും. എല്ലാ എ ടി എമ്മിലും ഈ സംവിധാനം ഉണ്ട്. പക്ഷെ എല്ലാവര്ക്കും ഇത് അറിയില്ല. അതുകൊണ്ട് നിങ്ങള്‍ക്ക് ഇത് പ്രധാനമായി തോന്നുന്നുണ്ടെങ്കില്‍ ദയവായി ഷെയര്‍ ചെയ്യുക."
ഇതാണ് വര്‍ഷങ്ങളായി പ്രചരിക്കുന്ന ആ വ്യാജ വാര്‍ത്ത!. ഇതിനെപ്പറ്റി അന്വേഷിച്ചാല്‍ നമുക്ക് കണ്ടെത്താന്‍ കഴിയുന്ന കാര്യങ്ങള്‍ ചുവടെ കൊടുക്കുന്നു. 1994 ല്‍ ഐക്യനാടുകളിലെ ചിക്കാഗോയില്‍ താമസിച്ചിരുന്ന ജോസഫ് സിങ്ങര്‍ എന്ന ഒരാള്‍ എ ടി എം പിന് തലതിരിച്ച് ടൈപ്പ് ചെയ്താല്‍ രഹസ്യമായി പോലീസിന് വിവരം കൊടുക്കുന്ന ഒരു സോഫ്റ്റ്വെയര് നിര്‍മിച്ചിരുന്നു. പക്ഷെ അന്ന് യു എസിലെ ബാങ്കുകള്‍ ഒന്നും തന്നെ ആ സാങ്കേതികവിദ്യ സ്വീകരിക്കാന്‍ തയ്യാറായില്ല. പിന്നീട് അതിനെപ്പറ്റി ധാരാളം വാദപ്രതിവാദങ്ങള്‍ നടന്നു. ഉപഭോക്താവ് തിരഞ്ഞെടുക്കുന്ന പിന് നമ്പര്‍ ഒരു പാലിണ്ട്രോം (നേരെ വായിച്ചാലും തിരിച്ച് വായിച്ചാലും ഒരേപോലെ ഉള്ള സംഖ്യ. ഉദാ: 1221, 8888) ആയാല്‍ എന്തുചെയ്യും എന്നും ചോദ്യങ്ങള്‍ ഉയര്‍ന്നു. ജോസഫ് സിങ്ങര്‍ പിന്നീട് എ ടി എമ്മുമായി ബന്ധപ്പെട്ട് ധാരാളം കണ്ടെത്തലുകള്‍ക്ക് പേറ്റന്റ് കൈവശമാക്കി. എങ്കിലും ഇതുവരെ ഈ കണ്ടെത്തല്‍ ഒരു എ ടി എം മെഷീനിലും പ്രാവര്‍ത്തികമാക്കിയിട്ടില്ല. അഥവാ ഇത്തരം ഒരു സാങ്കേതികവിദ്യ ഉണ്ടെങ്കില്‍ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് അതിനെപ്പറ്റി മാര്‍ഗനിര്‍ദേശം നല്‍കേണ്ടതാണ്. ഇതുവരെ ഒരു ബാങ്കില്‍നിന്നും അങ്ങനെ ഒരു വിവരവും ആര്‍ക്കും ലഭിച്ചിട്ടുമില്ല. മാത്രമല്ല ഈമെയിലില്‍ പറയുന്നത് എല്ലാ എ ടി എം മെഷീനുകളിലും ഇത് ഉണ്ട് എന്നാണ്. അഥവാ ഉണ്ടെങ്കില്‍ തന്നെ പണം വന്ന് പകുതി വഴിക്ക് നില്ക്കുമ്പോള് തന്നെ മോഷ്ടാവിന് കാര്യം പിടികിട്ടില്ലേ ? അതുകൊണ്ട് ഇങ്ങനെ ഒരു സാങ്കേതികവിദ്യ ഉണ്ടെങ്കിലും അത് ഇപ്പോള്‍ എവിടെയും ഉപയോഗിക്കുന്നില്ല. അതുകൊണ്ടുതന്നെ എ ടി എം പിന് തലതിരിച്ചു ടൈപ്പ് ചെയ്താല്‍ ആരും വരുകയും ഇല്ല. ‘പിന് തെറ്റാണ്’ എന്ന സന്ദേശം മാത്രമേ ലഭിക്കുകയുള്ളൂ. അഥവാ ബാങ്കുകള്‍ ഇത്തരം സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ തീരുമാനിച്ചാലും ആദ്യം അവര്‍ അത് ഉപഭോക്താക്കളെ ബോധ്യപ്പെടുത്തിയ ശേഷമേ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരൂ. അതുകൊണ്ട് ദയവായി ഇത്തരം വ്യാജ സന്ദേശങ്ങളില്‍ വഞ്ചിതരാകാതിരിക്കുക. ഈ വിവരം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് പരമാവധി ഷെയര്‍ ചെയ്യുക....
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)