Search the blog

Custom Search

റാണീ.... നീയും ഒരു അമ്മയോ?


കാമുകന്റെ കൂടെ ചേര്‍ന്ന് അനാശാസ്യം നടത്തുന്നതിനു തടസ്സമായ നാല് വയസ്സ് മാത്രമുള്ള സ്വന്തം കുഞ്ഞിനെ കൊല്ലാന്‍ കൂട്ട് നിന്ന അമ്മയുടെ കഥ കേരളത്തെ മൊത്തം ഞെട്ടിച്ചു.. ഒരു മനസ്സാക്ഷി കുത്ത് പോലും ഇല്ലാത്ത ഇവലെപോലുള്ള അമ്മമാര്‍ സ്ത്രീ സമൂഹത്തിനു തന്നെ അപമാനം. മുന്‍പ്‌ മക്കളെയും ഭാര്യയെയും രണ്ടാം വിവാഹത്തിന് വേണ്ടി നടത്തിയ ആസൂത്രിതമായ കൊലപാതകത്തിന്റെ ഞെട്ടല്‍ മാറുന്നതിനിടെ വീണ്ടും ഇതാ ഒരു ക്രൂര വാര്‍ത്ത‍. അതിനു ശേഷം ഇതിപ്പോള്‍ എത്ര എണ്ണം ആയി എന്ന് ഒരു കണക്കും ഇല്ല. പീഡനവും ക്രൂരമായ കൊലപാതകങ്ങളും ഒരു പഞ്ഞവും ഇല്ലാതെ തുടരുന്നു. ഇതൊന്നും അറുതി വരുത്താന്‍ ഇനി എന്ത് നിയമം ആണ് നിങ്ങള്‍ക്ക് നിര്‍ദേശിക്കാന്‍ പറ്റുക. ഒരു വിധം വരെ ഇതിനെ തടയിടാന്‍ സൗദിയിലെ നിയമങ്ങള്‍ കടമെടുക്കുനത് കൊണ്ട് സാധിക്കും എന്നത് തീര്‍ച്ചയാണ്. അല്ലാതെ ജയിലില്‍ കിടക്കമെന്നുള്ള ധൈര്യവും ഇനി അല്പം പണം ഉണ്ടേല്‍ കേസില്‍ നിന്നും രക്ഷപ്പെടാന്‍  സാധിക്കും എന്നുള്ള അഹങ്കാരവും ആണ് കുറ്റകൃത്യം ഇത്രമേല്‍ കൂടാന്‍ കാരണം. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.

link

Related Posts Plugin for WordPress, Blogger...