Search the blog

Custom Search

കേരള പോലീസിന്റെ മാറുന്ന ചിന്താഗതിക്ക് ഒരു സല്യൂട്ട് ....!!

posted by Sadique Sadi


"കരമനവരെ പോകണം എത്രയാകും ....?"
യാത്രക്കാരൻ ചോദിച്ചു , 30 രൂപയെന്ന് ഓട്ടോ ഡ്രൈവർ.
മീറ്ററിൽ കാണുന്നതു തന്നാൽ പോരേയെന്ന് യാത്രക്കാരൻ ചോദിച്ചെങ്കിലും 30 രൂപയിൽ ഡ്രൈവർ ഉറച്ചുനിന്നു. താൻ അതുവഴി പോകുന്നതുകൊണ്ടുമാത്രമാണ് 30 രൂപ മതിയെന്നുവച്ചതെന്നൊരു ഓഫറും ഡ്രൈവർ മുന്നോട്ടു വച്ചു. ഇതോടെ യാത്രക്കാരൻ ഓട്ടോ ഡ്രൈവറോട് രാത്രിയിലെ ഓട്ടോ നിരക്കുകൾ സംബന്ധിച്ച ചില ചോദ്യങ്ങൾ ഉന്നയിച്ചു. ആദ്യമൊക്കെ ഡ്രൈവർ ഉത്തരം നൽകിയെങ്കിലും പിന്നീടുള്ള ചോദ്യംചെയ്യലിനിടെ ഡ്രൈവർ മര്യാദയോടെ ചോദിച്ചുപോയി "സാർ ആരാ? പൊലീസ് ആണോ?" അതേ എന്ന് പുഞ്ചിരിച്ചുകൊണ്ടുള്ള ഉത്തരം കേട്ട് ഡ്രൈവർപറഞ്ഞു " അറിയാതെ പറ്റിയതാണ് സാർ ക്ഷമിക്കണം."
അർദ്ധരാത്രിയിൽ വേഷപ്രച്ഛന്നനായി നഗരത്തിൽ ഇറങ്ങിയ സിറ്റി പൊലീസ് കമ്മിഷണർ പി. വിജയനു കാണാനായ ഒരു കാഴ്ചയായിരുന്നു ഇത്.
ഋഷിരാജ് സിംഗിനു ശേഷം, നഗരം ഉറങ്ങുമ്പോള്‍ നഗരവാസികളുടെ സുരക്ഷയെക്കുറിച്ച് അതീവ ശ്രദ്ധാലുവായ മറ്റൊരു കമ്മിഷണർ വീണ്ടും തലസ്ഥാനത്തിന്റെ സുരക്ഷാചുമതലയിൽ എത്തിയിരിക്കുന്നു എന്ന് ജനങ്ങൾക്ക് ആശ്വസിക്കാം. ഓട്ടോക്കാരെ പിടികൂടാൻ മാത്രമാണ് കമ്മിഷണർ രാത്രി ഉറക്കമിളച്ച് നഗരത്തിൽ മഫ്ടിയിൽ കറങ്ങുന്നതെന്ന് കരുതരുത്. പൊലീസുകാരുടെ ശുഷ്കാന്തിയും കമ്മിഷണർ പരിശോധനാ വിധേയമാക്കുന്നുണ്ട്. തങ്ങൾക്കൊപ്പം കമ്മിഷണറും നഗരത്തിലെവിടെയോ ഉറക്കമിളച്ചുണ്ടെന്നറിയുന്പോൾ പൊലീസുകാരുടെ കർത്തവ്യബോധം ഉയരുമെന്ന മാനസിക തന്ത്രമാണ് കമ്മിഷണർ ഇവിടെ പയറ്റുന്നത് ....!!

T Arifali with powerful words against Government drama against Muslim youth with UAPA and other draconian laws:

posted by Repeal Draconian Laws
"Isn't it absolutely ungovernmental to observe the criminals of domestic politicides often go outlawed from draconian laws like UAPA in a democratic republic?
Why does the so called vertebrate system of our beloved government hesitant to execute UAPA when the culprits are Sangh Parivar and CPM ?"



join the page : Repeal Draconian Laws

ഇതാണോ മലയാളി - കാര്‍ട്ടൂണ്‍ posted by Noushad അകമ്പാടം

രഞ്ജിനി ക്യൂ വിവാദം - കാര്‍ട്ടൂണ്‍ ബൈ Noushad അകമ്പാടം

ഉറങ്ങുന്നവരെ ഉണര്‍ത്താം ഉറക്കം നടിക്കുന്നവരയോ???



"സംഘ പരിവാര്‍ ഭീകരതയുടെ ഒരു ദിവസം കൂടി അങ്ങനെ കടന്നു പോയി. കോടതി മുറിക്കുള്ളില്‍ ഞാനും എന്റെ അഭിഭാഷകരും കോടതി മുറിക്കു പുറത്തു, ആക്രമണോല്‍സുകമായി നില്‍ക്കുന്ന ഒരാള്‍ക്കൂട്ടവും . എന്റെ കൂടെ വന്ന സുഹൃത്തുക്കളും എനിക്ക് വേണ്ടി ജാമ്യം നില്ക്കാന്‍ തയാറായി വന്ന കുടക് സ്വദേശികളായ രവിയും യൂസുഫും സന്ഘികളുടെ ഭീഷണിക്ക് വിധേയരാവുന്നത് കോടതി വരാന്തയില്‍ ഇരുന്നു കാണേണ്ടി വന്നു എനിക്ക്"-' മാധ്യമ പ്രവര്‍ത്തക ഷാഹിന ഫേസ് ബുക്കില്‍ തന്‍റെ കോടതി അനുഭവം വിശദീകരിച്ചത് ഇങ്ങനെയാണ്...അവര്‍ ചോദിക്കുന്നു ..... 
"വര്‍ഗീയതയുടെ വിഷം മുറ്റിയ ഒരാള്‍ക്കൂട്ടം ആക്രമണോല്സുകമായി നില്‍ക്കുമ്പോള്‍ അതിനു നടുവില്‍ ഇരുന്നു കേസ് കേള്‍ക്കുന്ന ജഡ്ജിക്ക് എന്ത് നീതിയാണ് നടപ്പാക്കാന്‍ ആവുക.".......
യഥാര്‍ത്ഥത്തില്‍ സ്വതന്ത്ര ഇന്ത്യയില്‍ നടന്നുകൊണ്ടിക്കുന്ന നീതി വ്യവസ്ഥയുടെ നേര്‍ ചിത്രമാണിത്.ഭരണകൂട ഭീകരതയും,അല്ല,"അപ്രക്യാപിത അടിയതരാവസ്ഥയും" മാധ്യമ ഭീകരതയും തുല്യ അളവില്‍ ചേര്‍ത്ത് ഉരക്കപെടുന്ന "ജനാതിപത്യ" ഇന്ത്യയില്‍ ഭീകരവാദികള്‍ "സൃഷ്ട്ടിക്കപെടുന്നത്" എങ്ങനെയെന്നു പകല്‍ വെളിച്ചം പോലെ വ്യക്തമാണ്. അത്തരം ചില "മാന്യ പ്രവര്‍ത്തനങ്ങളുടെ" അണിയറയില്‍ നടക്കുന്ന തിരക്കഥാ നിര്‍മാണത്തിലേക്ക് വെളിച്ചം വീശുന്നതായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേ കഴിഞ്ഞ മാസം നടത്തിയ പ്രസ്താവന-"രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ പരിശീലന ക്യാമ്പുകള്‍ തുറന്ന് ഭീകരവാദം വളര്‍ത്തുന്നത് ആര്‍.എസ്.എസ്സും ബി.ജെ.പിയുമാണ്. വിവിധ സ്ഥലങ്ങളില്‍ ബോംബ് വെച്ച് അതിന്റെ ഉത്തരവാദിത്വം ന്യൂനപക്ഷത്തിന്റെ മേല്‍ ചാര്‍ത്തി ഒറ്റപ്പെടുത്തുകയാണ് അവരുടെ രീതി. സംഝോത എക്‌സ്പ്രസ്, ഹൈദരാബാദ് മക്കാ മസ്ജിദ്, മാലേഗാവ് എന്നിവിടങ്ങളിലെ സ്‌ഫോടനങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്."
ദിവസങ്ങള്‍ക്കു മുമ്പ് ബാംഗ്ലൂര്‍ ല്‍ നടന്നതും വ്യതസ്തമല്ല.തീവ്രവാദ ത്തിന്റെ പേരില്‍ അഭ്യസ്തവിദ്യരായ മുസ്ലിം ചെറുപ്പക്കാരെ "തട്ടികൊണ്ടുപോവുകയും" അവസാനം ആറുമാസത്തിനു ശേഷം നിരപരാതികള്‍ എന്ന് പറഞ്ഞു അവരില്‍ ചിലരെ മോചിപ്പിക്കുകയും ചെയ്തു.ഈ ചെറുപ്പക്കാരുടെ ആറു മാസം ,ജോലി.അഭിമാനം .ആര് കൊടുക്കും ?നമ്മുടെ ഭരണകൂടങ്ങള്‍ക്ക് ഉത്തരമില്ല.സിനിമയിലൊക്കെ പറഞ്ഞു കേള്‍കാറുണ്ട് "ഇതെന്താ വെള്ളെരിക്കാ പട്ടണമോ"?.
ഭീകരവാതവും തീവ്രവാതവും ശക്തമായെതിര്‍ക്കുന്ന ഒരു മതത്തിന്റെ പേരില്‍ ഇതിന്റെ പേട്ടെന്റു അടിച്ചേല്‍പ്പിക്കുന്ന സംഘ്പരിവാര സ്‌പോണ്‍സേര്‍ഡ് ഭീകര സ്‌ഫോടനങ്ങളുടെ അടിത്തറകളിലേക്ക് നിഷ്പക്ഷമായ അന്വേഷണം ആവശ്യമാണ്.
അന്ധത ബാധിച്ച അധികാരി വര്‍ഗം ഉല്‌ബുധരാകേണ്ടിയിരിക്കുന്നു..അല്ല്നെങ്കിലും ഉറങ്ങുന്നവരെ ഉണര്‍ത്താം ഉറക്കം നടിക്കുന്നവരയോ???

link

Related Posts Plugin for WordPress, Blogger...