Search the blog

Custom Search

കേരള പോലീസിന്റെ മാറുന്ന ചിന്താഗതിക്ക് ഒരു സല്യൂട്ട് ....!!

posted by Sadique Sadi


"കരമനവരെ പോകണം എത്രയാകും ....?"
യാത്രക്കാരൻ ചോദിച്ചു , 30 രൂപയെന്ന് ഓട്ടോ ഡ്രൈവർ.
മീറ്ററിൽ കാണുന്നതു തന്നാൽ പോരേയെന്ന് യാത്രക്കാരൻ ചോദിച്ചെങ്കിലും 30 രൂപയിൽ ഡ്രൈവർ ഉറച്ചുനിന്നു. താൻ അതുവഴി പോകുന്നതുകൊണ്ടുമാത്രമാണ് 30 രൂപ മതിയെന്നുവച്ചതെന്നൊരു ഓഫറും ഡ്രൈവർ മുന്നോട്ടു വച്ചു. ഇതോടെ യാത്രക്കാരൻ ഓട്ടോ ഡ്രൈവറോട് രാത്രിയിലെ ഓട്ടോ നിരക്കുകൾ സംബന്ധിച്ച ചില ചോദ്യങ്ങൾ ഉന്നയിച്ചു. ആദ്യമൊക്കെ ഡ്രൈവർ ഉത്തരം നൽകിയെങ്കിലും പിന്നീടുള്ള ചോദ്യംചെയ്യലിനിടെ ഡ്രൈവർ മര്യാദയോടെ ചോദിച്ചുപോയി "സാർ ആരാ? പൊലീസ് ആണോ?" അതേ എന്ന് പുഞ്ചിരിച്ചുകൊണ്ടുള്ള ഉത്തരം കേട്ട് ഡ്രൈവർപറഞ്ഞു " അറിയാതെ പറ്റിയതാണ് സാർ ക്ഷമിക്കണം."
അർദ്ധരാത്രിയിൽ വേഷപ്രച്ഛന്നനായി നഗരത്തിൽ ഇറങ്ങിയ സിറ്റി പൊലീസ് കമ്മിഷണർ പി. വിജയനു കാണാനായ ഒരു കാഴ്ചയായിരുന്നു ഇത്.
ഋഷിരാജ് സിംഗിനു ശേഷം, നഗരം ഉറങ്ങുമ്പോള്‍ നഗരവാസികളുടെ സുരക്ഷയെക്കുറിച്ച് അതീവ ശ്രദ്ധാലുവായ മറ്റൊരു കമ്മിഷണർ വീണ്ടും തലസ്ഥാനത്തിന്റെ സുരക്ഷാചുമതലയിൽ എത്തിയിരിക്കുന്നു എന്ന് ജനങ്ങൾക്ക് ആശ്വസിക്കാം. ഓട്ടോക്കാരെ പിടികൂടാൻ മാത്രമാണ് കമ്മിഷണർ രാത്രി ഉറക്കമിളച്ച് നഗരത്തിൽ മഫ്ടിയിൽ കറങ്ങുന്നതെന്ന് കരുതരുത്. പൊലീസുകാരുടെ ശുഷ്കാന്തിയും കമ്മിഷണർ പരിശോധനാ വിധേയമാക്കുന്നുണ്ട്. തങ്ങൾക്കൊപ്പം കമ്മിഷണറും നഗരത്തിലെവിടെയോ ഉറക്കമിളച്ചുണ്ടെന്നറിയുന്പോൾ പൊലീസുകാരുടെ കർത്തവ്യബോധം ഉയരുമെന്ന മാനസിക തന്ത്രമാണ് കമ്മിഷണർ ഇവിടെ പയറ്റുന്നത് ....!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.

link

Related Posts Plugin for WordPress, Blogger...